ആധാര്‍- പാന്‍ കാര്‍‍ഡ് ബന്ധിപ്പിക്കല്‍: കൃത്യമായ സമയം നിശ്ചയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി. ലോക് സഭയിലാണ് അരുണ്‍ ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. 12 ബയോമെട്രിക് നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനായി സമയപരിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന സഭയിലുന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. അരുണ്‍ ജെയ്റ്റ്ലിയെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ജൂലൈയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി കേന്ദ്രം ആഗസ്ത് 31 വരെ സമയം അനുവദിച്ചിരുന്നു. ആഗസ്ത് 31ന് ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ട്വീറ്റില്‍ ആവശ്യപ്പെട്ടത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ആഗസ്റ്റ് അഞ്ചുവരെ നീട്ടിനല്‍കിയതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്‍റെ ഈ പ്രഖ്യാപനവും പുറത്തുവരുന്നത്.

വ്യാജ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി
പത്ത് ലക്ഷത്തോളം പാന്‍നമ്പറുകള്‍ അസാധുവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ജൂലൈ 27ന് 11,44,211പാന്‍കാര്‍ഡുകള്‍ അസാധുവാക്കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരേ സാമ്പത്തിക ഇടപാടുകള്‍ക്ക് ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നികുതി വെട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.

jaitley-15

സര്‍ക്കാര്‍ ചട്ട പ്രകാരം ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കാന്‍ പാടില്ല. ഇത് പ്രകാരം വ്യാജ വിവരങ്ങള്‍ നല്‍കി സമ്പാദിച്ചിട്ടുള്ള പാന്‍ കാര്‍ഡുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയിട്ടുള്ളത്. ഒരേ വ്യക്തി വ്യത്യസ്ത പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് വ്യാപകമായതോടെയാണ് ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന ചട്ടം സര്‍ക്കാര്‍ കര്‍ശനമാക്കിയത്. ഇതിനെല്ലാം പുറമേ ഓഹരി വിപണയിലെ സാമ്പത്തിക ഇടപാടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നതായി ചില വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Finance Minister Arun Jaitley today informed the Lok Sabha that the government has not fixed any time frame to complete the linking of Aadhaar with PAN.
Please Wait while comments are loading...