നോക്കി നില്‍ക്കുമ്പോള്‍ അപ്രത്യക്ഷമായ നോക്കിയ 3310 തിരിച്ചു വരുന്നു

  • By: Sanviya
Subscribe to Oneindia Malayalam

3210, 3310, 2100, എന്‍ 95 തുടങ്ങിയ നോക്കിയയുടെ മക്കളെ ഒന്ന് തലോടാത്തവരായി ആരുമില്ല. ഒരുകാലത്ത് വിപണിയില്‍ എതിരാളികളില്ലാത്ത ഏറ്റവും കൂടുതല്‍ വിറ്റഴിയ്ക്കപ്പെട്ട മൊബൈല്‍ ഫോണായിരുന്നു നോക്കിയ 3310. വര്‍ഷങ്ങളോളും വിപണയില്‍ തിളങ്ങിയ ഫോണ്‍. നോക്കിയ 3310നെ കുറിച്ച് പറയാനാണെങ്കില്‍ ഇനിയുമുണ്ട്.

ഇപ്പോഴിതാ 3310 വിപണിയിലേക്ക് തിരിച്ചെത്തുന്നതായി നോക്കിയ പ്രഖ്യാപിച്ചിരിക്കുന്നു. ടാബ് ലെറ്റ്‌സും ആന്‍ഡ്രോയിഡിന്റെയും പുതിയ വേര്‍ഷന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനിടയിലാണ് നോക്കിയ 3310ന്റെ തിരിച്ച് വരവ് വിപണിയെ ഞെട്ടിച്ചിരിക്കുന്നത്.

nokia-01

പത്ത് അല്ല ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ പോലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഫോണാണ് നോക്കിയ 3310 എന്നാണ് ഉപയോഗിച്ചവര്‍ പറയുന്നത്. ചാര്‍ജ് ചെയ്താല്‍ പിന്നെ പത്ത് ദിവസത്തേയ്ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടെന്നാണ് ഉപയോക്താക്കള്‍ പറയുന്നു.

അടുത്തിടെ നോക്കിയയുടെ തിരിച്ച് വരവിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടാബ് ലെറ്റുമായാണ് നോക്കിയയുടെ തിരിച്ച് വരവെന്നായിരുന്നു റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം മുമ്പ് വരെ മൊബൈല്‍ ഫോണ്‍ വിപണിയെ നിയന്ത്രിച്ചിരുന്നത് നോക്കിയായിരുന്നു. ആന്‍ഡ്രോയിഡിന്റെയും ആപ്പിളിന്റെയും കടന്ന് കയറ്റമാണ് നോക്കിയുടെ വിപണിയെ തകര്‍ത്തത്.

English summary
Old Nokia 3310 Is Coming Back.
Please Wait while comments are loading...