ഓണ്‍ലൈന്‍ ഇടപാട് നടത്തുന്നവരാണോ? ജനുവരി ഒന്ന് മുതല്‍ വരുന്ന ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കുക
പുതുവത്സരത്തില്‍ വലിയ മാറ്റങ്ങളാണ് ഓണ്‍ലൈനിലെ ചില ഇടപാടുകളുടെ കാര്യത്തില്‍ വരാന്‍ പോകുന്നത്. അത് എന്തൊക്കെയാണെന്ന് അറിയുമോ? ഇത് സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണ്. അതും ജനുവരി ഒന്ന് മുതല്‍ തന്നെ നടപ്പിലായി വരുന്നതാണ് ഇക്കാര്യങ്ങള്‍.
ഇതില്‍ ചിലത് നിര്‍ബന്ധമായും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൂടിയാണ്. അല്ലെങ്കില്‍ വലിയ നഷ്ടങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കും. ഇവ ചെയ്‌തോയെന്ന് ആദ്യം ചെക്ക് ചെയ്യണം. നാളെ മുതലാണ് ഇവ നടപ്പായി തുടങ്ങുക. അവ ഏതൊക്കെയാണെന്ന് നോക്കാം.

സിം കാര്‍ഡുകള്‍ക്ക് കെവൈസി
സിം കാര്‍ഡുകള്‍ക്ക് പേപ്പര്‍ലെസ് കെവൈസി ആവശ്യമായി ഇനി മുതല്‍. ജനുവരി ഒന്ന് മുതല്‍ ഇത് നടപ്പില്‍ വരും. നിലവില്‍ ഉപയോക്താവിനെ അറിയുക നടപടി ക്രമങ്ങള്‍ കടലാസ് രേഖകള്‍ വഴിയാണ് നടത്തുന്നത്. ഇനി കടലാസ് രഹിതമായിരിക്കും രേഖകള്‍. എന്നാല്‍ പുതിയ മൊബൈല്‍ കണക്ഷന് ലഭിക്കാനായുള്ള നിയമങ്ങളില്‍ മാറ്റമില്ല. എല്ലാ രേഖകളും ഇനി മൊബൈലില്‍ നല്‍കിയാലും മതി.
ഇന്‍കം ടാക്‌സ് റിട്ടേണ്‍: ഡിസംബര്‍ 31നാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. റിവൈസ്ഡ് ഐടിആറിനും ഇത് തന്നെയാണ് അന്തിമ തിയതി. അതേസമയം ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ പരമാവധി 5000 രൂപ വരെ പിഴ ലഭിക്കും. റിവൈസ്ഡ് നിരക്ക് പ്രകാരം രേഖകള്‍ സമര്‍പ്പിക്കാന്‍ യാതൊരു പണവും നല്‍കേണ്ടതില്ല.
ബാങ്ക് ലോക്കര്‍ അഗ്രിമെന്റ്: ബാങ്ക് ലോക്കറുണ്ടെങ്കില്‍ റിവൈസ്ഡ് ബാങ്ക് ലോക്കര്‍ കരാറില്‍ ഒപ്പുവെക്കണം. ഡിസംബര്‍ 31 ആണ് അവസാന തിയതി. ജനുവരി ഒന്ന് മുതല്‍ ഇവ നടപ്പില്‍ വരും. അതേസമയം ഇവ ചെയ്യാതിരുന്നാല്‍ പ്രശ്‌നങ്ങള്‍ ഉറപ്പാണ്. നിങ്ങളുടെ ലോക്കറുകള്‍ നാളെ മുതല്‍ മരവിപ്പിക്കും. യാതൊരു ഇടപാടുകളും നടത്താന്‍ സാധിക്കില്ല.
യുപിഐ അക്കൗണ്ടുകള്‍ ശ്രദ്ധിക്കുക: നിങ്ങളുടെ യുപിഐ ഐഡി ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുകയാണോ? എങ്കില്‍ പണി കിട്ടും. ഇത് നാളെ മുതല്‍ കിട്ടില്ല. നിങ്ങള്‍ വേറൊരു മൊബൈല്‍ നമ്പറിലേക്ക് മാറിയിട്ടുണ്ടെങ്കിലും പഴയ ഐഡി മാറ്റാതിരുന്നാലും പ്രശ്‌നമാണ്. കാരണം തെറ്റായ പേമെന്റ് നടക്കാന്‍ ഇത് കാരണമാകും.
മൂന്ന് മാസത്തിനുള്ളില്‍ ഇത്തരം അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്ത് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷനെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഒരു വര്‍ഷത്തോളം ആക്ടീവല്ലാതെ ഇരിക്കുന്ന അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യപ്പെടുക. ഇന്ന് തന്നെ അത് മാറ്റിയാല്‍ അക്കൗണ്ട് നഷ്ടമാവില്ല.












Click it and Unblock the Notifications