Get Updates
Get notified of breaking news, exclusive insights, and must-see stories!

തേടിയ മൾട്ടിബാഗർ കാലിൽ ചുറ്റി; ഈ ഓഹരിയെ വിലകുറച്ച് കാണേണ്ട, 5700 ശതമാനം നേട്ടമുണ്ടാക്കിയ കൊടുംഭീകരൻ

നമ്മൾ മലയാളികൾക്ക് പൊതുവേ ഒരു സ്വഭാവമുണ്ട്, കൂടുതൽ ലാഭം കിട്ടുന്ന കാര്യങ്ങളായിരിക്കും നമുക്ക് കൂടുതൽ താത്പര്യം. അതിപ്പോ ഏത് കച്ചവടം ആയാലും ലാഭത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും മലയാളികൾ തയ്യാറാവാറില്ല. ഓഹരി നിക്ഷേപങ്ങളുടെ കാര്യത്തിൽ ഇതിലൊരു മാറ്റം നമുക്ക് കാണാൻ കഴിയില്ല. ഇക്കാര്യത്തിൽ പിന്നെ മലയാളികൾ മാത്രമല്ല കേട്ടോ, ഇന്ത്യയിൽ എവിടെ നിന്നുള്ള ആളുകൾ ആയാലും ഒരേ മനസുള്ളവരായിരിക്കും.

അങ്ങനെ വരുമ്പോൾ ലാഭം പെട്ടെന്ന് വേണമെന്ന ചിന്തയാവും ആദ്യം ഉടലെടുക്കുക. എന്തായിരിക്കും അതിനുള്ള പോംവഴി എന്നായിരിക്കും അടുത്ത ആലോചന. ഒടുവിൽ ധാരാളം കണക്കുകൂട്ടലുകൾക്കും കൂട്ടി കിഴിക്കലുകൾക്കും ഒടുവിൽ നിക്ഷേപ ചിന്ത എത്തി നിൽക്കുക മൾട്ടിബാഗർ ഓഹരികൾ എന്ന വലിയ വിഭാഗത്തിന് മുന്നിലാണ്. അത്തരത്തിൽ നിങ്ങളും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ വിപണിയിൽ നേട്ടമുണ്ടാക്കിയ ഒരു ഓഹരി പരിചയപ്പെടാം.

paramount

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഈ മൾട്ടിബാഗർ സ്‌റ്റോക്ക് 11.35 രൂപയിൽ നിന്ന് 87 രൂപയായി ഉയർന്നു, ഈ സമയത്ത് ഏകദേശം 665 ശതമാനം വർധന രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതുപോലെ, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ സ്മോൾ-ക്യാപ് പെന്നി സ്‌റ്റോക്ക് വൻ മൾട്ടിബാഗർ നേട്ടമാണ് തങ്ങളുടെ നിക്ഷേപകർക്ക് ഉണ്ടാക്കി കൊടുത്തത്.

കഴിഞ്ഞ ദശകത്തിൽ, ഈ സ്മോൾ ക്യാപ് സ്‌റ്റോക്ക് ഒരു ഷെയർ ലെവലിന് ഉണ്ടായിരുന്ന വിലയായ 1.50 രൂപയിൽ നിന്ന് 87 രൂപ ആയി കുതിച്ചുയർന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ കാലയളവിൽ തുടക്കം തൊട്ട് നിക്ഷേപിച്ച ആളുകൾക്ക് ഏതാണ്ട് 5,700 ശതമാനം റിട്ടേൺ നൽകിയെന്ന് പറയുമ്പോൾ ഓഹരി ചില്ലറക്കാരൻ അല്ലെന്ന് ഉറപ്പാണല്ലോ.

നിലവിൽ 88.95 എന്ന വിലയിലാണ് ഈ ഓഹരി വ്യാപാരം നടത്തുന്നത്. അവധിക്ക് ശേഷം തിങ്കളാഴ്‌ച മാർക്കറ്റ് ഓപ്പൺ ആവുമ്പോൾ ഏറ്റവും അധികം ആളുകൾ ഉറ്റുനോക്കുന്ന ഒരു ഓഹരി കൂടിയാണിത്. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട റേറ്റിങ് ഏജൻസിയായ ഐസിആർഎയുടെ റിപ്പോർട്ട് വരുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+