വെറും പേടിഎമ്മല്ല;പേയ്‌മെന്റ് ബാങ്ക്, പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അഞ്ചു ഘടകങ്ങള്‍

  • By: Sandra
Subscribe to Oneindia Malayalam

മുംബൈ: ഇ വാലറ്റ് സര്‍വ്വീസായ പേടിഎം പേയ്‌മെന്റ് ബാങ്കായി മാറുമ്പോള്‍ എന്തു സംഭവിക്കുമെന്നാണ് പേടിഎം ഉപയോക്താക്കളുടെ ആശങ്ക. എയര്‍ടെല്ലും റിലയന്‍സിനും പേയ്‌മെന്റ് ബാങ്കിന് അനുമതി നല്‍കിയതിനൊപ്പമാണ് റിസര്‍വ്വ് ബാങ്ക് പേടിഎമ്മിനും പേയ്‌മെന്റ് ബാങ്കിനുള്ള അനുമതി ലഭിയ്ക്കുന്നത്.


2016 മാര്‍ച്ച് 20നായിരുന്നു റിസര്‍വ് ബാങ്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള, ടെക് മഹീന്ദ്ര എന്നിവയുള്‍പ്പെട്ട 11 സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് പേയ്‌മെന്റ് ബാങ്കിനുള്ള അനുമതി നല്‍കിയത്. എന്നാല്‍ നിലവിലുള്ള പേടിഎമ്മിനും പേയ്‌മെന്റ് ബാങ്ക് വരുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പലതാണ്. വ്യാപാരികള്‍ക്ക് എങ്ങനെ പേടിഎം ഉപയോഗിക്കാം എന്നതു സംബന്ധിച്ച സംശയങ്ങള്‍ക്കും ഉത്തരമുണ്ട്.

 പേടിഎം ബാലന്‍സ്

പേടിഎം ബാലന്‍സ്

പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്
പേടിഎം വാലറ്റിന്റെ ബാലന്‍സായി മാറും. ഇതേ തുക ബില്ലടയ്ക്കുന്നതിനും യൂബറിന് പണം നല്‍കുന്നതിനും റീച്ചാര്‍ജ്ജ് ചെയ്യുന്നതിനും ഷോപ്പിംഗിനുമെല്ലാം ഉപയോഗിക്കാം.

 പേയ്‌മെന്റെ് ബാങ്ക്

പേയ്‌മെന്റെ് ബാങ്ക്

പേടിഎം വാലറ്റില്‍ ഉണ്ടായിരുന്ന സേവനങ്ങള്‍ക്ക് പുറമേ പേടിഎം മൈക്രോഫിനാന്‍സ് സാമ്പത്തിക സേവനങ്ങളും കമ്പനി ലഭ്യമാക്കും. ലോണുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ്, ഇന്‍ഷ്വറന്‍സ് എന്നിവയാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് വഴി നല്‍കുക.

പണത്തിന്റെ പരിധി

പണത്തിന്റെ പരിധി

സ്വയം പ്രഖ്യാപിത വ്യാപാരികള്‍ക്ക് ബാങ്ക് അക്കൗണ്ടിലേയ്ക്ക് 50000 രൂപ വരെ നേരിട്ട് സ്വീകരിയ്ക്കാന്‍ കഴിയും. എന്നാല്‍ ഇതിന് പ്രത്യേകം ചാര്‍ജ്ജുകള്‍ ഈടാക്കുന്നില്ല.

പണം കൈമാറ്റം എങ്ങനെ

പണം കൈമാറ്റം എങ്ങനെ

സിംഗിള്‍ സ്‌ക്രീന്‍ വഴി പേയ്‌മെന്റ്ബാങ്ക് വഴിയുള്ള പണമിടപാട് എളുപ്പമാക്കും.

പാസ് വേര്‍ഡ് എങ്ങനെ

പാസ് വേര്‍ഡ് എങ്ങനെ

മറ്റ് ആപ്ലിക്കേഷനുകള്‍ക്കുള്ളതുപോലെ പേയ്‌മെന്റ് ബാങ്ക് ഫിംഗര്‍ പ്രിന്റ് പാസ് വേര്‍ഡാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് 100 ശതമാനം സുരക്ഷിതമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ക്യൂ ആര്‍ കോഡ്‌സ്

ക്യൂ ആര്‍ കോഡ്‌സ്

ഫോണിന്റെ ഇമേജ് ഗാലറിയിലുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പണമിടപാട് പൂര്‍ത്തിയാക്കുക. ഇമെയില്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ ലഭിയ്ക്കുന്ന ഗുണഭോക്താവിന്റെ ക്യൂ ആര്‍ കോഡാണ് സ്‌കാന്‍ ചെയ്യേണ്ടത്.

പേടിഎം കമ്മ്യൂണിറ്റി

പേടിഎം കമ്മ്യൂണിറ്റി

പത്ത് മില്യണ്‍ സജീവ ഉപയോക്താക്കളുള്ള പേടിഎം ആപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ പേടിഎം കമ്യൂണിറ്റി ഫോറം വഴി സമീപിച്ചാല്‍ മതി.

English summary
As Paytm turns its focus on payments bank, it launches new features to make transactions easier for consumers and merchants.
Please Wait while comments are loading...