വാട്സ്ആപ്പിന് പണി കൊടുത്ത് വരുന്നൂ പേടിഎമ്മിന്‍റെ ചാറ്റിംഗ് ആപ്പ്

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഡിജിറ്റല്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോം പേടിഎം ചാറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതായി റിപ്പോര്‍ട്ട്. പേടിഎമ്മിന്‍റെ ആപ്പില്‍ ചാറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കമെന്നാണ് സൂചന. ഡിജിറ്റല്‍ പേയ്മെന്‍റ് സേവനരംഗത്ത് തുടക്കം കുറിച്ച പേടിഎം പേയ്മെന്‍റ് ബാങ്ക് ആരംഭിച്ചതിന് പിന്നാലെയാണ് ചാറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ പേടിഎം ഇതുവരെയും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ചൈനയില്‍ വിജയിച്ച വിചാറ്റിന്‍റെ മാതൃകയില്‍ ഇന്‍സ്റ്റന്‍റ് മൊബൈല്‍ ആപ്ലിക്കേഷനുകളായ വാട്സ്ആപ്പ്, ഹൈക്ക് എന്നിവയ്ക്ക് സമാനമായ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

paytmn-19

2017 ഫെബ്രുവരിയില്‍ ഡിജിറ്റല്‍ പേയ്മെന്‍റ് രംഗത്തേയ്ക്ക് കടന്ന വാട്സ്ആപ്പിന് ഇന്ത്യയില്‍ 200 മില്യണ്‍ ഉപയോക്താക്കളാണുള്ളത്. ഡിജിറ്റല്‍ പേയ്മെന്‍റ് രംഗത്തെത്തിയതിന് പിന്നാലെ വാട്സ്ആപ്പ് യുപിഐ അധിഷ്ടിത പേയ്മെന്‍റിന് വേണ്ടി കമ്പനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയേയും നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷനെയും സമീപിച്ചിരുന്നു. ഇതിന് പുറമേ ബാങ്കുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി രാജ്യത്തെ വിവിധ ബാങ്കുകളുമായും ഇതിനകം തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. വാട്സ്ആപ്പിന് പുറമേ 2017 ജൂണില്‍ ഹൈക്കും വാലറ്റ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. രാജ്യത്ത് 100 മില്യണ്‍ ഉപയോക്താക്കളുള്ള ഹൈക്കില്‍ പ്രതിമാസം 40 ബില്യണ്‍ പണമിടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

English summary
Paytm is expected to launch a chat messenger in its app to allow its user base of over 230 million to communicate more seamlessly within its network, according to sources familiar with the development. The company will convert its payment users to messaging and help businesses connect with consumers.
Please Wait while comments are loading...