കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം ഫലം കണ്ടില്ല!!കാര്‍ഡ് ഇടപാടുകളില്‍ ഏഴ് ശതമാനം മാത്രം വര്‍ദ്ധനവ്!!യുപിഐ കുത്തനെ കൂടി!

ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഏഴ് ശതമാനം വര്‍ധനവ് മാത്രമാണുണ്ടായത്

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ കാര്‍ഡ് ഇടപാടുകളിലുണ്ടായ വളര്‍ച്ച വെളിപ്പെടുത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. നോട്ട് നിരോധനത്തിന് ശേഷം ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഏഴ് ശതമാനം മാത്രമാണ് ഉയര്‍ന്നതെന്നും ഉന്നത കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പാര്‍ലമെന്‍ററി പാനലിനോട് വ്യക്തമാക്കിയത്. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

നോട്ട് നിരോധനം ശേഷം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്‍റ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2016 നവംബറില്‍ 2.24 കോടിയുടെ ഡിജിറ്റല്‍ ഇടപാടുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2017 മെയ് മാസത്തോടെ ഇത് 2.75 കോടിയായി വര്‍ധിച്ചുവെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍.

 യുപിഐയ്ക്ക് കുതിപ്പ്

യുപിഐയ്ക്ക് കുതിപ്പ്

യുപിഐ വഴിയുള്ള ഇടപാടുകളാണ് കുത്തനെ ഉയര്‍ന്നിട്ടുള്ളത്. 2016 നവംബര്‍ മുതല്‍ 2017 മെയ് വരെ പ്രതിദിനം രാജ്യത്ത് 30 മില്യണ്‍ യുപിഐ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിവിധ ബാങ്കുകളുടെ അക്കൗണ്ടുകള്‍ ഒരേ സമയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍റെ ആപ്ലിക്കേഷനാണ് യുപിഐ. ഇതിനൊപ്പം കച്ചവടക്കാര്‍ക്ക് വില്‍പ്പനയ്ക്ക് വേണ്ടിയും യുപിഐ സംവിധാനത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ഐഎംപിഎസില്‍ വര്‍ധനവ്

ഐഎംപിഎസില്‍ വര്‍ധനവ്

നോട്ട് നിരോധനത്തിന് മുമ്പ് 1.2 മില്യണ്‍ മാത്രമുണ്ടായിരുന്ന ഇമ്മീഡിയറ്റ് പേയ്മെന്‍റ് (ഐഎംപിഎസ്) സര്‍വ്വീസ് നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇരട്ടിയായി വര്‍ധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് നോട്ട് നിരോധനത്തിന് ശേഷമുള്ള വളര്‍ച്ച സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളത്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

കള്ളപ്പണക്കാരെയും കള്ളനോട്ടുകള്‍ക്കും തിരിച്ചടി നല്‍കുന്നതിനായി 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര നോ
ട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഡിജിറ്റല്‍ പണമാടുകള്‍ വര്‍ധിപ്പിക്കാനും മൂല്യമേറിയ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രം പദ്ധതിയിടുകയായിരുന്നു.

പ്ലാസ്റ്റിക് കാര്‍ഡുകളില്‍ തിരിച്ചടി

പ്ലാസ്റ്റിക് കാര്‍ഡുകളില്‍ തിരിച്ചടി

പ്ലാസ്റ്റിക് കാര്‍ഡ‍ുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളില്‍ ഏഴ് ശതമാനം വര്‍ധനവാണ് രാജ്യത്തുണ്ടായത്. നവംബറില്‍ 68 ലക്ഷമാണ് പ്ലാസ്റ്റിക് കാര്‍ഡുകള്‍ വഴി നടന്ന പണമിടപാടുകള്‍. 2017 മെയ് മാസത്തില്‍ 73 ലക്ഷമായാണ് ഇത് വര്‍ധിച്ചിട്ടുള്ളത്.

 നോട്ട് നിരോധനം വിജയമോ!

നോട്ട് നിരോധനം വിജയമോ!

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ട് അക്കൗണ്ടുകളുള്‍പ്പെടെയുള്ള രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളില്‍ 21,000 കോടി രൂപയുടെ പണനിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്.

English summary
Transactions through debit and credit cards rose by merely seven percent post demonetisation, as against a surge of over 23 percent in overall digital transactions, top government officials told a parliamentary panel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X