കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെയില്‍വേയില്‍ എ1 കാറ്റഗറി സ്റ്റേഷനൊരുങ്ങുന്നു;സ്വകാര്യ പങ്കാളിത്തത്തില്‍ റെയില്‍ വികസനം!!

Google Oneindia Malayalam News

ദില്ലി: സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിലെ 400 റെയില്‍വേ സ്‌റ്റേഷനുകള്‍ എ വണ്‍ കാറ്റഗറിയാക്കുന്നു. ദില്ലി ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകള്‍ എ, എ വണ്‍ കാറ്റഗറിയിലേയ്ക്ക് ഉയര്‍ത്തുന്നതായി ലോക് സഭയിലാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴില്‍ പ്രമുഖ നഗരങ്ങളിലായി സ്ഥിതി ചെയ്യുന്ന 400 സ്റ്റേഷനുകള്‍ എ വണ്‍, എ കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതായാണ് പ്രഖ്യാപനം. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതി നടപ്പിലാക്കുന്നതിനായി താല്‍പ്പര്യമുള്ളവരില്‍ നിന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുചുറ്റുമുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമേയില്‍ നിന്ന് പദ്ധതിയ്ക്ക് വിലയിരുത്തേണ്ട ചെലവ് കണ്ടെത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

railways

നിലവില്‍ നടപ്പിലാക്കി വരുന്ന ആദര്‍ശ് സ്റ്റേഷന്‍ പദ്ധതിയ്ക്ക് കീഴില്‍ പുനഃരുദ്ധാരണ പ്രവൃത്തികള്‍ നടത്തേണ്ട 1253 സ്‌റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 1,022 റെയില്‍വേ സ്റ്റേഷവുകള്‍ പദ്ധതി പ്രകാരം പുനഃരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതായും റെയില്‍വേ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

English summary
Railways have planned to redevelop about 400 'A-1' and 'A' category stations.The process has been started by inviting proposals from interested parties with their designs and ideas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X