ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഭീം: ഭാരത് ക്യു ആര്‍ കോഡ് ഉടനെന്ന് റെയില്‍വേ, മോദിയുടെ സ്വപ്നം!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: യുപിഐ ഉപയോഗിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭീം അല്ലെങ്കില്‍ യുണിഫൈഡ് പേയ്മെന്‍റ് സര്‍വീസ് ഉപയോഗപ്പെടുത്താമെന്നാണ് റെയില്‍വേ വ്യക്തമാക്കിയിട്ടുള്ളത്. ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും പണമടയ്ക്കുന്നതിനായി യുപിഐ സേവനം ഉപയോഗപ്പെടുത്താം. ഡിസംബര്‍ ഒന്നുമുതലാണ് ഈ സംവിധാനം നിലവില്‍ വരുന്നത്. നിലവില്‍ റിസര്‍വേഷന്‍ ടിക്കറ്റുക്കള്‍ക്ക് മാത്രമായാണ് ഈ സേവനം ആരംഭിച്ചിട്ടുള്ളതെന്ന് റെയില്‍വേ ബോര്‍ഡ് മെമ്പര്‍ മുഹമ്മദ് ജംഷീദ് പറയുന്നു.

ജനിച്ച വര്‍ഷമറിഞ്ഞാല്‍ 2018ല്‍ എന്തുസംഭവിക്കുമെന്നറിയാം: ചൈനീസ് ജ്യോതിഷത്തെ ചിരിച്ചു് തള്ളരുത്

ജാഗ്രതൈ! ആധാര്‍- ഇന്‍ഷുറന്‍സ് പോളിസി ബന്ധിപ്പിക്കല്‍: മുന്നറിയിപ്പുമായി എല്‍ഐസി

റെയില്‍വേ കൗണ്ടറുകളില്‍ നിന്ന് വിറ്റഴിയുന്ന 97 ശതമാനം ട്രെയിന്‍ ടിക്കറ്റുകളും പണമടച്ചാണ് വാങ്ങുന്നതെന്നും മൂന്ന് ശതമാനം മാത്രമാണ് ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നതെന്നും മുഹമ്മദ് ജംഷീദ് കൂട്ടിച്ചേര്‍ക്കുന്നു. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൈവശമില്ലാത്തവര്‍ക്ക് ഫോണിലെ ഭീം ആപ്പ് വഴി ടിക്കറ്റിനുള്ള പേയ്മെന്‍റ് നടത്താനുള്ള സൗകര്യമാണ് ഇതോടെ റെയില്‍വേ യാത്രക്കാര്‍ക്ക് ലഭിക്കുക. ടിക്കറ്റ് ബുക്കിംഗിന് ഭാരത് ക്യു ആര്‍ കോഡ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് റെയില്‍വേ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 ക്യാഷ്‌ലെസ്സാവാന്‍ ഭീം

ക്യാഷ്‌ലെസ്സാവാന്‍ ഭീം


ക്യാഷ്‌ലെസ് പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 30നാണ് ഭീം മൊബൈല്‍ ആപ്പ് ഔദ്യേൗഗികമായി പുറത്തിറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ ആപ്ലിക്കേഷന്‍ ജനുവരി രണ്ടോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നമ്പര്‍ വണ്‍ ആപ്ലിക്കേഷനായി ഇടം പിടിയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളിലും ഭീമാണ് മുന്നില്‍.

 പേരിന് പിന്നില്‍

പേരിന് പിന്നില്‍


ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ബിആര്‍ അംബേദ്കറിനോടുള്ള ആദരസൂചകമായാണ് ഭീം എന്ന പേര് ആപ്പിനായി നിര്‍ദേശിച്ചത്. ഭാരത് ഇന്റര്‍ഫേസ് മണി എന്നാണ് ഭീമിന്റെ പൂര്‍ണ്ണരൂപം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമായിട്ടുള്ള ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം പണമിടപാടുകള്‍ നടത്താന്‍ കഴിയും. ഭീം ആപ്പ് കൂടുതല്‍ ഭാഷകളില്‍ ഉടന്‍ ലഭ്യമാവുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

 ഇടപാടുകളില്‍ വര്‍ധന

ഇടപാടുകളില്‍ വര്‍ധന


നാല് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം ഇടപാടുകളാണ് ഭീം ആപ്പില്‍ നടന്നതെന്നും മുപ്പത് ലക്ഷം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് വ്യക്തമാക്കിയത്. ക്യാഷ്‌ലെസ്സാവാന്‍ ഭീം ക്യാഷ്‌ലെസ്സാവാന്‍ ഭീം ക്യാഷ്‌ലെസ് പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 30നാണ് ഭീം മൊബൈല്‍ ആപ്പ് ഔദ്യേൗഗികമായി പുറത്തിറക്കുന്നത്.

പ്ലേസ്റ്റോറിലും നമ്പര്‍ വണ്‍

പ്ലേസ്റ്റോറിലും നമ്പര്‍ വണ്‍

ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച ആപ്ലിക്കേഷന്‍ ജനുവരി രണ്ടോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നമ്പര്‍ വണ്‍ ആപ്ലിക്കേഷനായി ഇടം പിടിയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളിലും ഭീമാണ് മുന്നില്‍. ആദരവ് പ്രകടിപ്പിച്ച് ആദരവ് പ്രകടിപ്പിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ബിആര്‍ അംബേദ്കറിനോടുള്ള ആദരസൂചകമായാണ് ഭീം എന്ന പേര് ആപ്പിനായി നിര്‍ദേശിച്ചത്. ഭാരത് ഇന്റര്‍ഫേസ് മണി എന്നാണ് ഭീമിന്റെ പൂര്‍ണ്ണരൂപം.

 ഇടപാട് എങ്ങനെ

ഇടപാട് എങ്ങനെ


ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമായിട്ടുള്ള ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം പണമിടപാടുകള്‍ നടത്താന്‍ കഴിയും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് മറ്റൊരു അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാനും സ്വീകരിക്കാനും ആപ്പ് സഹായിക്കുന്നു.

 വാലറ്റുകള്‍ക്ക് പണി കിട്ടി

വാലറ്റുകള്‍ക്ക് പണി കിട്ടി


മണി വാലറ്റ് സര്‍വ്വീസുകളായ പേടിഎമ്മിനും, റീച്ചാര്‍ജ്ജ് സര്‍വ്വീസുകളായ ഫ്രീചാര്‍ജ്ജ്, മൊബിക്വിക്ക് എന്നിവയ്ക്കുമാണ് ഭീം ആപ്പിന്റെ വക പണികിട്ടുന്നത്. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷനില്ലാതെ ഒറ്റക്ലിക്കില്‍ പണമിടപാട് നടത്താമെന്നതാണ് ഭീമിനെ വേറിട്ടുനിര്‍ത്തുന്നത്. മൊബൈല്‍ വാലറ്റിനേക്കാള്‍ വളരെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനാകും എന്നതാണ് ഭീമിന്റെ മുഖ്യ ആകര്‍ഷണം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരൊറ്റത്തവണ അപ്ഡ‍േറ്റ് ചെയ്യുന്നതോടെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഭീമിനുണ്ട്. പേമെന്‍റ് ചെയ്യാനുള്ള അഡ്രസോ മൊബൈല്‍ നമ്പറോ ഉപയോഗിച്ചും കൊടുക്കല്‍ വാങ്ങലുകള്‍ നടത്താന്‍ കഴിയും.

ഏഴ് ഭാഷകളില്‍

ഏഴ് ഭാഷകളില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബറില്‍ ആരംഭിച്ച മൊബൈല്‍ ആപ്പ് ഭീം ജനുവരിയില്‍ തന്നെ ഏഴ് ഭാഷകളില്‍ സേവനം ആരംഭിച്ചിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, കന്നഡ, ഒഡിയ, തമിഴ്, ബംഗാളി, മലയാളം ഭാഷകളാണ് ഒടുവില്‍ ലഭ്യമാക്കിയത്. ഭീം ആപ്പ് ഔദ്യൗഗികമായി ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ തന്നെ മുപ്പത് ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ആരംഭിച്ചത്. ഡിസംബര്‍ 30ന് പുറത്തിറക്കി പത്ത് ദിവത്തിനുള്ളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 10 മില്യണ്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്ത ആപ്പെന്ന പ്രത്യേകത ഭീമിനുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In a bid to promote digital payments, the Indian Railways on Thursday said it will bring UPI (Unified Payments Interface) payment system at all its ticket reservation counters across the country from Friday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്