ഇന്ത്യയല്ല ഡിജിറ്റല്‍ ഇന്ത്യ: ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ കുറച്ച് ആര്‍ബിഐ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇലക്ട്രോണിക് പേയ്മെന്‍റ് എളുപ്പത്തിലാക്കുന്നതിനുള്ള നീക്കങ്ങളുമായി റിസര്‍വ് ബാങ്ക്. മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് ചാര്‍ജ്( എംഡിആര്‍) ആണ് റിസര്‍വ് ബാങ്ക് കുറച്ചിട്ടുള്ളത്. വ്യാപാരികളുടെ കാറ്റഗറി അനുസരിച്ചായിരിക്കും ഇത് നിലവില്‍ വരിക. ഡെബിറ്റ്- ക്രെഡിറ്റ് സംവിധാനങ്ങള്‍ക്കും പേയ്മെന്‍റ് സര്‍വീസിനുമായി വ്യപാരികള്‍ക്ക് ബാങ്കുകള്‍ക്ക് നല്‍കേണ്ടാണ് ഫീസാണ് മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് ചാര്‍ജ് അഥവാ എംഡിആര്‍.

20 ലക്ഷത്തിന് മുകളില്‍ ലാഭമുള്ള വ്യാപാരികള്‍ക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക. സ്വൈപ്പിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മെര്‍ച്ചന്‍റ് ഡിസ്കൗണ്ട് ചാര്‍ജ് ൦.90 %വും ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പണമിടപാടുകള്‍ക്ക് ൦. 80% ശതമാനവുമാണ് ഇതോടെ ഈടാക്കുക. 2017-18 വര്‍ഷത്തെ അഞ്ചാമത്തെ ദ്വൈമാസ സാമ്പത്തിക നയം പ്രഖ്യാപനത്തിന് ശേഷം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2012 മുതല്‍ ഡെബിറ്റ്- ക്രെഡിറ്റ് ഇടപാടുകള്‍ക്കും ഒരേ ചാര്‍ജ്ജാണ് ബാങ്കുകള്‍ ഈടാക്കിവരുന്നത്. വില്‍പ്പന ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് 2012ല്‍ ആര്‍ബിഐ ആദ്യം ക്രെഡിറ്റ് കാര്‍ഡ്- ഡെബിറ്റ് കാര്‍ഡ് നിരക്കുകള്‍ കുറയ്ക്കുന്നത്.

creditcards

2016ലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെയാണ് രാജ്യത്ത് വീണ്ടും ഇലക്ട്രോണിക് പേയ്മെന്‍റിന് അമിത പ്രധാന്യം നല്‍കുന്നത്. നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം ‍ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളാണ് സര്‍ക്കാരും ആര്‍ബിഐയും 2016 നവംബറിന് ശേഷം സ്വീകരിച്ചത്.

English summary
To make electronic payments easier, Reserve Bank of India (RBI) has reduced the merchant discount rates (MDR) on debit cards based on the category of merchants.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്