ക്രിക്കറ്ററാവാന്‍ മോഹിച്ചു, ആയതോ ഗൂഗിള്‍ സിഇഒ; സുന്ദര്‍ പിച്ചൈ നിത്യേന സമ്പാദിക്കുന്നത് 5 കോടി
വാഷിംഗ്ടണ്‍: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ അറിയാത്തവരായി ഇപ്പോള്‍ ആരുമുണ്ടാവില്ല. ഇന്ത്യക്കാരനെന്ന നിലയിലും ഗൂഗിളിനെ വളര്‍ച്ചയിലേക്ക് നയിച്ച സിഇഒ എന്ന നിലയിലും സുന്ദര്‍ ഏറെ പ്രശസ്തനാണ്. ഗൂഗിളില്‍ സ്‌ട്രെസ് ഇല്ലാത്ത വര്‍ക്കിംഗ് അന്തരീക്ഷം കൂടുതലായി വളര്‍ത്തിയെടുക്കാനും സുന്ദര്‍ പിച്ചൈയുടെ കീഴില്‍ സാധിച്ചിരുന്നു.
പലപ്പോഴും ഗൂഗിള്‍ മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമാകുന്നതും ഇത്തരം കാര്യങ്ങള്‍ കൊണ്ടാണ്. സുന്ദര്‍ പിച്ചൈ ഗൂഗിളിന്റെയും അവരുടെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്.ഐഎന്‍സിയുടെയും സിഇഒയാണ്. യഥാര്‍ത്ഥത്തില്‍ ഗൂഗിളിലേക്ക് വരാനായിരുന്നില്ല സുന്ദര്‍ പിച്ചൈ ആഗ്രഹിച്ചിരുന്നത്. ഒരു നിയോഗം പോലെ അത് വന്നെത്തുകയായിരുന്നു.

തമിഴ്‌നാട്ടിലാണ് സുന്ദര്‍ ജനിച്ചത്. ചെന്നൈയിലെ ജവഹര്‍ വിദ്യാലയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഐഐടി ഖരഗ്പൂരില്‍ നിന്ന് മെറ്റാലര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് പിച്ചൈയുടെ ജീവിതം ഏറെ മാറുന്നത്.
ഉന്നത പഠനത്തിനായി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്കാണ് അദ്ദേഹം പോയത്. വാര്‍ട്ടണ്‍ സ്‌കൂളിലും അദ്ദേഹം പഠനം നടത്തിയിരുന്നു. പെനിസില്‍വാനിയ യൂണിവേഴ്‌സിറ്റിയിലായിരുന്നു വാര്‍ട്ടന്‍ സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ ക്രിക്കറ്റിനോടുള്ള സ്‌നേഹം സുന്ദര്‍ പിച്ചൈയ്ക്കുമുണ്ടായിരുന്നു.
ക്രിക്കറ്റിനോട് വലിയ താല്‍പര്യം സുന്ദറിനുള്ളതിനാല്‍, ഒരു ക്രിക്കറ്ററാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ക്രിക്കറ്റിനോട് വലിയ ആരാധനയുണ്ടെന്ന് സുന്ദര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് ഒരു ക്രിക്കറ്ററാവണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്റെ സ്വപ്‌നം മുഴുവന്‍ ക്രിക്കറ്റായിരുന്നു.
ചെന്നൈയില്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു പിച്ചൈ. നിരവധി ടൂര്‍ണമെന്റുകളില്‍ ടീമിനെ വിജയങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സുനില്‍ ഗാവസ്‌കറും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് സുന്ദറിന്റെ ആരാധ്യപുരുഷന്‍മാര്‍. എന്നാല്‍ ടി20 ഫോര്‍മാറ്റിന്റെ വലിയ ആരാധകനല്ല താനെന്നും സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി.
2004 മുതല്‍ ഗൂഗിളിന്റെ ഭാഗമാണ് സുന്ദര്‍ പിച്ചൈ. 2015ലാണ് അദ്ദേഹം സിഇഒയാവുന്നത്. 16 കോടിയില്‍ അധികം വരും പിച്ചൈയുടെ വാര്‍ഷിക പ്രതിഫലം. മാസം 1.38 കോടിയില്‍ അധികമാണ് ശമ്പളമായി അദ്ദേഹത്തിന് ലബിക്കുന്നത്. ഓരോ വാരത്തിലെയും കണക്കെടുമ്പോഴും 31 ലക്ഷം രൂപയില്‍ അധികം വരുമിത്.
പിച്ചൈക്ക് ഗൂഗിള്‍ 2022ല്‍ നല്‍കിയ നഷ്ടപരിഹാര തുക അമ്പരപ്പിക്കുന്നതാണ്. ഏകദേശം 226 മില്യണ്‍ യുഎസ് ഡോളര്‍ വരും ഈ തുക. 1854 കോടി രൂപയായിരിക്കും ഇന്ത്യയിലാണെങ്കില്‍ ലഭിക്കുക. പ്രതിദിനം 5 കോടിയാണ് അദ്ദേഹം സമ്പാദിക്കുന്നതെന്ന് ഈ കണക്കിലൂടെ വ്യക്തമാണ്. അതേസമയം സുന്ദര്‍ രാജസ്ഥാനിലെ കോട്ട സ്വദേശിയായ അഞ്ജലി പിച്ചൈയെയാണ് വിവാഹം ചെയ്തത്. ഇരുവരും ഖരഗ്പൂര്‍ ഐഐടിയിലെ സഹപാഠികളായിരുന്നു.












Click it and Unblock the Notifications