4 വര്‍ഷം 5000 ശതമാനം വര്‍ധന, ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരികള്‍ നേട്ടമുണ്ടാക്കിയത് ഇത്ര
മുംബൈ: വിശ്വാസത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികളില്‍ ടാറ്റ ഗ്രൂപ്പ് വളരെ മുന്നിലാണ്. രത്തന്‍ ടാറ്റയുടെ വിശ്വാസ്യത അതുകൊണ്ട് തന്നെ മുന്നിലാണ്. ഒരു ഉല്‍പ്പന്നം വാങ്ങുന്ന കാര്യത്തിലാണെങ്കില്‍, നല്ലൊരു നിക്ഷേപത്തിനാണെങ്കിലും ടാറ്റ ഗ്രൂപ്പ് എപ്പോഴും ഒരുപടി മുന്നിലാണ്. കൃത്യമായ ലാഭം അവര്‍ക്ക് ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കാറുണ്ട്.
നിക്ഷേപ സാധ്യതകള്‍ പഠിക്കുന്നതില്‍ ടാറ്റയ്ക്കുള്ള മികവ് എടുത്ത് പറയേണ്ടതാണ്. അതുപോലൊരു നിക്ഷേപത്തില്‍ ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ് വന്‍ ലാഭമുണ്ടാക്കിയിരിക്കുകയാണ്. നാല് വര്‍ഷം മുമ്പ് അവര്‍ നടത്തിയൊരു നിക്ഷേപമാണിത്. ഓഹരി വിപണിയില്‍ നിന്ന് അയ്യായിരം ശതമാനം അധികമായിട്ടാണ് ഈ തുക തിരിച്ച് കിട്ടിയിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്സ് ആന്‍ഡ് അസംബ്ലീസ് ലിമിറ്റഡിന്റെ കൈവശമാണ് ഈ ഓഹരികളെല്ലാം ഉള്ളത്. ഇവര്‍ വാങ്ങിയ ഓഹരിക്ക് നേരത്തെ 18 രൂപയായിരുന്നു. അത് 950 രൂപയിലേക്ക് കുതിച്ചിരിക്കുകയാണ്. അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് ഇവര്‍ സ്വന്തമാക്കിയത്. എഎസ്എഎല് മാനുഫാക്ച്ചേഴ്സ് ലോഹ ഉപകരണങ്ങള്‍ നിര്‍മിക്കുന്നവരാണ്.
പാസഞ്ചര്‍ വാഹനങ്ങള്‍, കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയ്ക്ക് വേണ്ട മെറ്റലുകളാണ് ഇവ നിര്‍മിക്കുക. അവസാന ട്രേഡിംഗ് സെഷനില്‍ 970.65 എന്ന നിലയിലാണ് ഈ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരോഹരിക്ക് 1094 രൂപ എന്ന നിരക്കില്‍ വരെ ഈ ഓഹരികള്‍ എത്തിയിരുന്നു.
ഏറ്റവും കുറഞ്ഞത് 372 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്. കമ്പനിയുടെ വിപണി മൂല്യം ഇപ്പോള്‍ 1539 കോടി രൂപയാണ്. നാല് വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയാണ് ഓഹരികളില്‍ നിക്ഷേപിച്ചതെങ്കില്‍ ഇപ്പോള്‍ അതിന്റെ മൂല്യം 50 ലക്ഷം രൂപയില്‍ അധികം വരും. 2020 ജൂലായ് 17ന് എഎസ്എഎല്ലിന്റെ ഓഹരികള്‍ക്ക് വെറും 18.75 രൂപയായിരുന്നു വില.
എന്നാല്‍ പിന്നീട് സംഭവിച്ചത് അത്ഭുതമായിരുന്നു. 970.65 രൂപയിലാണ് അത് എത്തി നില്‍ക്കുന്നത്. 5075 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു ലക്ഷം രൂപ ആ സമയം നിക്ഷേപിച്ചവര്‍ക്ക് 51.76 ലക്ഷം ആയി വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ സാധിച്ചിട്ടുണ്ടാവും. ഇത് ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ച് വന്‍ ലാഭമാണ്.
കഴിഞ്ഞ വര്‍ഷത്തെ മാത്രം കണക്കെടുക്കുമ്പോള്‍ എഎസ്എഎല്ലിന്റെ ഓഹരികളില്‍ 142 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2023 ജൂലായ് പതിനേഴിന് ഓഹരി വില 401.05 രൂപ നിരക്കിലായിരുന്നു. പിന്നീട് ശരവേഗത്തിലായിരുന്നു വളര്‍ച്ച. അതിവേഗം 500 രൂപ പിന്നിട്ട ഓഹരികള്‍, ജൂലായ് 17ന് 970 രൂപ പിന്നിടുകയായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നിക്ഷേപകരുടെ പണം ഇരട്ടിയാക്കുകയാണ് ഈ ഓഹരികള്‍ ചെയ്തിരിക്കുന്നത്.
നൂറ് ശതമാനം റിട്ടേണാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. മൊത്തം 130 ശതമാനമായിരുന്നു റിട്ടേണ്‍. എഎസ്എഎല്ലില് ടാറ്റ ഓട്ടോകോമ്പ് സിസ്റ്റംസ് ലിമിറ്റഡിന് 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 25 ശതമാനം പൊതുപങ്കാളിത്തമാണ്. പൂനെയിലും പന്ത്നഗറിലും ഇവര്‍ക്ക് പ്ലാന്റുകളുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications