കണ്ടതൊന്നുമല്ല വാനാക്രൈ:അടുത്ത പതിപ്പ് ലോകത്തെ മുച്ചൂടും മുടിയ്ക്കും!സൈബർ വിദഗ്ദരുടെ മുന്നറിയിപ്പ്

  • Written By:
Subscribe to Oneindia Malayalam

ലണ്ടൻ: ലോകത്ത് സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ ആക്രമണത്തിന് പിന്നാലെ പുതിയ കമ്പ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൈബര്‍ വിദഗ്ദർ. വാനാക്രൈ മുതലെടുത്ത വിന്‍ഡോസ് എക്സിപിയിലെ സുരക്ഷാ പിഴവുതന്നെയാണ് പുതിയ കമ്പ്യൂട്ടർ പ്രോഗ്രാമും ഉപയോഗിക്കുന്നത്. പുതിയ പ്രോഗ്രാം രണ്ട് ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ഇതിനകം തന്ന ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.

വാനാക്രൈയ്ക്ക് പിന്നിൽ ഉത്തരകൊറിയ!! ഗവേഷകരുടെ കണ്ടെത്തൽ ഞെട്ടിയ്ക്കുന്നത്, ആദ്യത്തെ ഇര യുഎസ്!!

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ബിറ്റ്കോയിന് സമാനമായ ഡിജിറ്റൽ കറൻസി നിർമ്മിക്കുന്നതാണ് പ്രോഗ്രാമിന്‍റെ രീതി. ഉത്തരകൊറിയയിലെ ഹാക്കർമാർ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റൽ കറൻസിയാണ് പ്രോഗ്രാം ലക്ഷ്യം വയ്ക്കുമെന്നതുമാണ് സൈബര്‍ വിദ്ഗദർ നൽകുന്ന സൂചന.

 വാനൈക്രൈ ഭീതിയില്‍

വാനൈക്രൈ ഭീതിയില്‍

മെയ് 12നാണ് ലോകത്ത് ചൈനയും അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ ലോകരാജ്യങ്ങളിൽ പലതും വാനാക്രൈ ആക്രമണത്തിന് ഇരയായത്. ആദ്യത്തെ സൈബർ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും പ്രതിരോധ ശ്രമങ്ങൾ നടത്തുകയും ചെയ്ത മാൽവെയർ ടെക് എന്ന ലണ്ടനിലെ കമ്പ്യൂട്ടർ ഗവേഷകനാണ് മെയ് 15ന് വീണ്ടും ആക്രമണമുണ്ടാകുമെന്ന് പ്രവചിച്ചത്. ആദ്യത്തെ വാനാക്രൈ വൈറസിനെക്കാൾ തീവ്രതയേറിയതായിരിക്കും വന്നാക്രൈ 2.0 എന്നും മാൽവെയർ ടെക് മുന്നറിയിപ്പിൽ പറയുന്നു.

 വാനാക്രൈ കമ്പ്യൂട്ടർ പ്രോഗ്രാം

വാനാക്രൈ കമ്പ്യൂട്ടർ പ്രോഗ്രാം

കമ്പ്യൂട്ടർ ഉടമകളറിയാതെ ലോകത്തെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ബിറ്റ്കോയിന് സമാനമായ ഡിജിറ്റൽ കറൻസി ശേഖരിക്കുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്നാണ് സൂചന. ഉത്തരകൊറിയൻ ഹാക്കർമാർ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റൽ കറന്‍സിയാണ് ഹാക്കർമാർ ലക്ഷ്യമിടുന്നതെന്നുമാണ് സൈബര്‍ വിദഗ്ദർ നൽകുന്ന വിവരം. ഇത്തരത്തിൽ പത്തുലക്ഷത്തോളം ഡോളർ സമ്പാദിച്ചുവെന്നും കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.

പാസ് വേർഡുകളും ഇമെയിൽ ഐഡികളും പുറത്ത്

പാസ് വേർഡുകളും ഇമെയിൽ ഐഡികളും പുറത്ത്

പണത്തിന് പുറമേ 56 കോടിയോളം വരുന്ന ഇമെയിലുകളും പാസ് വേർഡുകളും ഇന്‍റർനെറ്റിലൂടെ പരസ്യപ്പെടുത്തിയെന്നും സൈബർ സുരക്ഷാ സ്ഥാപനമായ ക്രോംടെക് റിസർച്ച് സെന്‍റർ കണ്ടെത്തിയിട്ടുണ്ട്. ഡ്രോപ്ബോക്സ്, അഡോബി, ലിങ്ക്ഡ് ഇൻ, എന്നിവയിൽ നിന്നാണ് പാസ് വേർ‍‍ഡുകൾ ചോർന്നിട്ടുള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ചൈനീസ് മാധ്യമങ്ങൾ യുഎസിനെതിരെ

ചൈനീസ് മാധ്യമങ്ങൾ യുഎസിനെതിരെ

വാനാക്രൈ ആക്രമണത്തിന് സഹായിച്ചത് അമേരിക്കയിൽ നിന്നും ഹാക്കർമാർ മോഷ്ടിച്ച ഹാക്കര്‍ ടൂളുകളുപയോഗിച്ചാണ് ഹാക്കിംഗ് നടത്തിയിട്ടുള്ളതെന്ന വിവരം പുറത്തുവന്നതോടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കമെന്നാവശ്യപ്പെട്ട് ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഹാക്കർമാർക്ക് പണം മതി

ഹാക്കർമാർക്ക് പണം മതി

ബിറ്റ്കോയിൻ രൂപത്തിൽ പണം കൈവശപ്പെടുത്തുകയാണ് വാനാക്രൈ ആക്രമണത്തിന്‍റെ സുപ്രധാ ലക്ഷ്യമെന്നാണ് സൈബര്‍ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. സിമാന്റെകാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയിട്ടുള്ളത്. കുറ്റവാളികളെ കണ്ടെത്താനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ബിറ്റ്കോയിൻ ആവശ്യപ്പെടുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.

ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയ!!

ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയ!!

കാസ്പെർസ്കി ലാബും സിമാന്‍റെകുമാണ് ലോകത്തെ മുഴുവൻ ഭീഷണിയിലാക്കിയ വന്നാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയ്ക്ക് പങ്കുണ്ടെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത്. ഗൂഗിൾ സുരക്ഷാ ഗവേഷക നീല്‍ മേത്തയുടെ ട്വീറ്റിൽ പറയുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇക്കാര്യങ്ങൾ ഇരുകൂട്ടരും വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത ആക്രമണത്തിന്റെ വേഗത തിങ്കളാഴ്ചത്തേയ്ക്ക് മന്ദഗതിയിൽ ആവുകയായിരുന്നു.

ദാരിദ്ര്യം മാറ്റാനോ ഹാക്കിംഗ്

ദാരിദ്ര്യം മാറ്റാനോ ഹാക്കിംഗ്

ദാരിദ്ര്യത്തിൽ അകപ്പെട്ട ഉത്തരകൊറിയയുടെ സ്ഥിതി മെച്ചപ്പെടുത്താൻ ലസാറസ് ഹാക്കർമാരാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്നാണ് കണ്ടെത്തൽ. ബംഗ്ലാദേശ് സെൻട്രൽ ബാങ്കിൽ നിന്ന് ലസാരൂസ് നേരത്തെ 81 മില്യൺ ഡോളര്‍ മോഷ്ടിച്ചതായി സൈബർ സുരക്ഷാ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങള്‍ ഉത്തരകൊറിയയിൽ നിന്ന് പുറത്തുവന്നിട്ടില്ല.

കോടിക്കണക്കിന് രൂപ കൈക്കലാക്കി

കോടിക്കണക്കിന് രൂപ കൈക്കലാക്കി

വന്നാക്രൈയെ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണം വഴി ഹാക്കർമാർ ഏഴ് ലക്ഷം മില്യൺ കൈക്കലാക്കിയെന്നാണ് കണക്ക് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ഫയലുകള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തുന്നതാണ് ഹാക്കര്‍മാരുടെ രീതി. എന്നാല്‍ പണം നൽകിയവർക്ക് വിവരങ്ങളും രേഖകളും തിരിച്ചുകിട്ടിയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഹോം ലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നു.

അമേരിക്ക തിരിച്ചറിഞ്ഞു

അമേരിക്ക തിരിച്ചറിഞ്ഞു

മെയ് 15ന് ലോകത്ത് നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനായി ശ്രമം നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിർണ്ണായകമായത് കാസ്പെർസ്കിയുടേയും സിമാന്റെകിനേയും ഗവേഷണങ്ങളായിരുന്നു. വന്നാക്രൈ അല്ലെങ്കിൽ വന്നാ ഡിക്രിപ്റ്റർ എന്ന റാൻസംവെയറാണ് ലോകത്ത് സുരക്ഷാ ഭീതി വിതച്ചിട്ടുള്ള ആഗോള വൈറസ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് സോഫ്റ്റ് വെയറിനെ ലക്ഷ്യം വച്ച് നടന്ന സൈബർ ആക്രമണങ്ങൾ യുഎസ് സുരക്ഷാ ഏജൻസിയാണ് ആദ്യം തിരിച്ചറിഞ്ഞത്.

English summary
Wannacry computer programme is more danger than last attacks.
Please Wait while comments are loading...