കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷവോമി ഫോണുകള്‍ ഇനി ബിഗ്ബസാറില്‍: ഷവോമിയുടെ കിടിലന്‍ ദീപാവലി ഓഫര്‍, ഉത്സവകാലം ബിഗ് ബസാറിനൊപ്പം!

റെഡ്മി 4, റെഡ്മി നോട്ട് 4 എന്നീ ഫോണുകളാണ് ഈ ഉത്സവകാലത്ത് ബിഗ് ബസാര്‍ സ്റ്റോര്‍ വഴി ലഭിക്കുക.

Google Oneindia Malayalam News

മുംബൈ: ഉത്സവകാലത്ത് അപൂര്‍വ്വ ഓഫറുമായി ബിഗ്ബസാര്‍- ഷവോമി കൂട്ടായ്മ. കൂടുതല്‍ ആവശ്യക്കാരുള്ള ഷവോമി ഫോണുകളാണ് ബിഗ് ബസാര്‍ ഷോറൂം വഴി വിറ്റഴിക്കുക. ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ബിഗ് ബസാറും ഷവോമിയും ചേര്‍ന്നാണ് പുതിയ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. റെഡ്മി 4, റെഡ്മി നോട്ട് 4 എന്നീ ഫോണുകളാണ് ഈ ഉത്സവകാലത്ത് ബിഗ് ബസാര്‍ സ്റ്റോര്‍ വഴി ലഭിക്കുക.

ഫ്ലിപ്പ്കാര്‍ട്ടില്‍ മൊബൈലുകള്‍ക്ക് ഓഫര്‍ പെരുമഴ: എക്സ്ചേഞ്ച് ഓഫറുംവമ്പിച്ച വിലക്കുറവും!ഫ്ലിപ്പ്കാര്‍ട്ടില്‍ മൊബൈലുകള്‍ക്ക് ഓഫര്‍ പെരുമഴ: എക്സ്ചേഞ്ച് ഓഫറുംവമ്പിച്ച വിലക്കുറവും!

രാജ്യത്തെ ബിഗ് ബസാറിന്‍റെ 240 സ്റ്റോറുകളിലാണ് റെഡ്മി 4, റെഡ്മി നോട്ട് 4 എന്നീ ഫോണുകള്‍ ലഭിക്കുകയെന്ന് ഷവോമി വൈസ് പ്രസിഡന്‍റ് മനു കുമാര്‍ ജെയിന്‍ വ്യക്തമാക്കി. ആദ്യമായാണ് ഇത്തരത്തില്‍ ഷവോമി സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല വഴി വിറ്റഴിക്കുന്നതെന്നും വൈസ് പ്രസിഡന്‍റ് ട്വീറ്റില്‍ വ്യക്തമാക്കി.

 ബിഗ് ബസാറില്‍ ഷവോമി

ബിഗ് ബസാറില്‍ ഷവോമി


ഉത്സവ കാലത്ത് ബിഗ് ബസാറുകള്‍ വഴി വിറ്റഴിയ്ക്കുന്ന ഷവോമി ഫോണുകള്‍ക്ക് വാങ്ങുന്ന ഐസിഐസിഐയുടെ കാര്‍ഡുടമകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫര്‍ ലഭിക്കും. ദീപാവലി പ്രമാണിച്ച് സിയോമി ഫോണുകളുടെ വില്‍പ്പന ഉയര്‍ത്താനുള്ള കമ്പനിയുടെ തന്ത്രങ്ങളുടെ ഭാഗമായാണ് ഓഫര്‍ പ്രഖ്യാപനം.

 ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും

ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും

ദീപാവലി പ്രമാണിച്ച് ഇ- കൊമേഴ്സ് വെബ്സൈറ്റുകളില്‍ അത്യാകര്‍ഷക ഓഫര്‍ വില്‍പ്പന നടക്കുന്നതിനി
ടെയാണ് ബിഗ് ബസാറുമായി ചേര്‍ന്നുള്ള വില്‍പ്പന. ടോപ്പ് സെല്ലര്‍ ലിസ്റ്റില്‍ ഇടംപിടിച്ച ഷവോമിറെഡ്മി നോട്ട് 4, ഷവോമി റെഡ്മി 4 എ എന്നീ ഫോണുകള്‍ക്കാണ് ഫ്ലിപ്പ് കാര്‍ട്ടില്‍ ഓഫര്‍ നിരക്കില്‍ വിറ്റഴിക്കുക. ദീപാവലി പ്രമാണിച്ച് റെഡ്മി നോട്ട് 3യ്ക്ക് എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 14 മുതല്‍ 17 വരെയാണ് ഫ്ലിപ്പ് കാര്‍ട്ടിനോട് കിടപിടിയ്ക്കാന്‍ ആമസോണിന്റെ ദീപാവലി സ്‌പെഷ്യല്‍ സെയില്‍.

ഓണ്‍ലൈന്‍ വിപണിയില്‍

ഓണ്‍ലൈന്‍ വിപണിയില്‍

കഴിഞ്ഞ ആഴ്ച രണ്ട് ദിവസത്തെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ പത്ത് ലക്ഷം ഫോണുകളാണ് ഷവോമിവിറ്റഴിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ ടെലിഫോണ്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ പത്ത് മില്യണ്‍ യൂണിറ്റ് ഫോണുകളാണ് കമ്പനി ഇന്ത്യയില്‍ മാത്രം വിറ്റഴിച്ചത്. ഇന്ത്യയിലെത്തിയ കമ്പനി ഓണ്‍ലൈന്‍ വിപണിയ്ക്ക് പിന്നാലെ ലാര്‍ജ് ബ്രിക്, മോര്‍ട്ടാര്‍ സ്റ്റോറുകള്‍ വഴി ഇന്ത്യന്‍ ഓഫ് ലൈന്‍ വിപണിയും കയ്യടക്കിയിരുന്നു.

 റീട്ടെയില്‍ ഷോപ്പുകള്‍ വഴി പണം കൊയ്യും

റീട്ടെയില്‍ ഷോപ്പുകള്‍ വഴി പണം കൊയ്യും

കഴിഞ്ഞ വര്‍ഷം പല റീട്ടെയില്‍ ശൃംഖലകളുമായി സഹകരിച്ച് ഷവോമി ഫോണുകള്‍ വിറ്റഴിച്ചിരുന്നു. ക്രോമ, വിജയ് സെയില്‍സ്, സംഗീത എന്നീ കമ്പനികളുമായി ചേര്‍ന്നായിരുന്നു വില്‍പ്പന. രാജ്യത്തെ 30 നഗരങ്ങളിലെ 1500 റീട്ടെയില്‍ ഷോപ്പുകള്‍ വഴി ഫോണുകള്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് കമ്പനി നടത്തിവരുന്നത്.

English summary
You can now purchase some of your favourite Xiaomi smartphones from your neighbourhood Big Bazaar store. The Chinese smartphone maker has announced that it has partnered with Future Group's supermarket chain to sell Redmi 4 and Redmi Note 4 handsets from the offline store during the festive season.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X