പിതാവിനെ ഡിഎംകെ കൗണ്‍സിലര്‍ വാള്‍ കൊണ്ട് അടിച്ചു; വെളിപ്പെടുത്തി കൊല്ലപ്പെട്ട സൈനികന്റെ സഹോദരന്‍
സമീപത്ത് തന്നെയുള്ള ടാങ്കിലെ വെള്ളം ഉപയോഗിച്ച് തുണി കഴുകുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതെന്ന് പ്രഭാകര്‍ പറഞ്ഞു. ചിന്നസ്വാമിയുടെ ബന്ധുവും ഇവിടെ തുണി അലക്കുന്നുണ്ടായിരുന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ കൗണ്‍സിലറുടെ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത ആരോപണങ്ങളുമായി സഹോദരന്‍. കൗണ്‍സിലര്‍ കൈയ്യില്‍ വാളുമേന്തിയാണ് വന്നതെന്ന് സൈനികന്റെ സഹോദരന്‍ പറയുന്നു.
കൗണ്‍സിലര്‍ ചിന്നസ്വാമി ആ വാള് കൊണ്ട് തന്റെ പിതാവിനെ തല്ലിയെന്നും ഇയാള്‍ വെളിപ്പെടുത്തി. എന്തോ ഭാഗ്യം കൊണ്ട് ഇത് തലയ്ക്കാണ് കൊണ്ടത്.
ഇത് കഴുത്തിനാണ് കൊണ്ടിരുന്നതെങ്കില്‍ പിതാവ് ഇപ്പോള്‍ ജീവിച്ചിരിക്കില്ലായിരുന്നുവെന്നും സൈനികന്റെ സഹോദരന്‍ പ്രഭാകര്‍ പറഞ്ഞു. ഫെബ്രുവരി എട്ടിന് നടന്ന ആക്രമണത്തില്‍ പ്രഭാകറിനും പരിക്കേറ്റിട്ടുണ്ട്. കൃഷ്ണഗിരി ജില്ലയിലെ ആശുപത്രിയിലെ ഐസിയുവിലായിരുന്നു പ്രഭാകര്‍.
സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനായി ആശുപത്രിയില്‍ നിന്നെത്തിയതായിരുന്നു പ്രഭാകര്‍. 29കാരനായ പ്രഭു എന്ന സൈനികനാണ് ചൊവ്വാഴ്ച്ച കൊല്ലപ്പെട്ടത്. ആറ് ദിവസത്തോളം മരണത്തോട് മല്ലിട്ട പ്രഭു ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സമീപത്ത് തന്നെയുള്ള ടാങ്കിലെ വെള്ളം ഉപയോഗിച്ച് തുണി കഴുകുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതെന്ന് പ്രഭാകര്‍ പറഞ്ഞു. ചിന്നസ്വാമിയുടെ ബന്ധുവും ഇവിടെ തുണി അലക്കുന്നുണ്ടായിരുന്നു.
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
ഞങ്ങളോട് അവിടെ നിന്ന് പോകാന്‍ ബന്ധു ആവശ്യപ്പെട്ടു. എന്തിനാണ് ഞങ്ങള്‍ പോകുന്നത്. എല്ലാവരും ഇവിടെ നിന്നാണ് തുണി അലക്കുന്നതെന്ന് ഞങ്ങള്‍ മറുപടി നല്‍കിയെന്നും പ്രഭാകര്‍ പറഞ്ഞു.
അതേസമയം പ്രശ്‌നം ഇതോടെ വഷളാവാന്‍ തുടങ്ങി. ഇയാള്‍ ചെരിപ്പ് ഉപയോഗിച്ച് തന്നെയും, സഹോദരനെയും അമ്മയെയും തല്ലാന്‍ തുടങ്ങിയെന്നും, ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് എല്ലാവരെയും സമാധാനിപ്പിച്ചതെന്നും പ്രഭാകര്‍ പറഞ്ഞു. എന്നാല്‍ വൈകീട്ട് ചിന്നസ്വാമിയും, അദ്ദേഹത്തിന്റെ ബന്ധുക്കളും ഗുണ്ടകളും തന്റെ വീട്ടിലേക്ക് വരികയായിരുന്നു.
എന്റെ അച്ഛനെ അദ്ദേഹം മോശം വാക്കുകള്‍ ഉപയോഗിച്ച് അപമാനിച്ചു. തുടര്‍ന്ന് വാള്‍ കൊണ്ട് വെട്ടിയെന്നും പ്രഭാകര്‍ പറഞ്ഞു. ആ വെട്ട് കൊണ്ടത് പിതാവിന്റെ നെറ്റിയിലാണ്. പിതാവ് വേദന കൊണ്ട് കരയുന്നത് കേട്ടാണ് താന്‍ പുറത്തേക്ക് വന്നത്. ഉടനെ തന്നെ ആറോ ഏഴോ പേര്‍ ചേര്‍ന്ന് തന്നെ അടിക്കാന്‍ തുടങ്ങി. അപ്പോഴും തന്റെ സഹോദരന്‍ വീട്ടിനുള്ളിലായിരുന്നു.
എന്റെ കരച്ചില്‍ കേട്ടാണ് സഹോദരന്‍ പുറത്തേക്ക് വന്നത്. എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നതിന് മുമ്പേ തന്നെ പ്രഭുവിന്റെ കഴുത്തിനായി അവര്‍ ഇടിച്ചതെന്നും പ്രഭാകര്‍ പറഞ്ഞു. അതേസമയം ചിന്നസ്വാമി അടക്കം ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഡിഎംകെയില്‍ നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
എല്ലാവരെയും തൂക്കിലേറ്റണമെന്നാണ് സൈനികന്റെ കുടുംബം ആവശ്യപ്പെടുന്നത്. പ്രഭുവിന്റെ ഭാര്യ പുനിത ഒറ്റരാത്രി കൊണ്ട് വിധവയായിരിക്കുകയാണ്. രണ്ട് കൈക്കുഞ്ഞുങ്ങളാണ് ഇവര്‍ക്കുള്ളത്. മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച്ചയ്ക്ക് അവര്‍ സമയം തേടിയിട്ടുണ്ട്.












Click it and Unblock the Notifications