കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെണ്ട കൊട്ടി, താളം പിടിച്ച് മമത ബാനര്‍ജി; ബംഗാള്‍ ഗവര്‍ണറുടെ ചടങ്ങിലെ വീഡിയോ വൈറല്‍

Google Oneindia Malayalam News

ചെന്നൈ: ചെണ്ട കൊട്ടിന് താളം പിടിച്ച്, ശിങ്കാരി മേളത്തിന് നൃത്തം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാല്‍ ഗവര്‍ണര്‍ എല്‍എ ഗണേശന്റെ കുടുംബ ചടങ്ങിലേക്ക് എത്തിയ സമയത്താണ് മമത ശിങ്കാരി മേളത്തിന് ചുവടുവെച്ചത്. ചെണ്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന മമത, ഒരു ചെണ്ടക്കാരനില്‍ നിന്ന് കോല്‍ വാങ്ങി കുറച്ച് നേരം കൊട്ടി നോക്കുകയും ചെയ്തു.

എഎന്‍ഐയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെണ്ടകൊട്ടുക്കാരെ കൈകൂപ്പി വണങ്ങുന്ന മമതയുടെ വീഡിയോയും വൈറലായിരിക്കുന്നത്. മമത ചെണ്ടകൊട്ടുമ്പോള്‍ ശിങ്കാരി മേളക്കാര്‍ ആവേശഭരിതരായി ആര്‍പ്പുവിളിക്കുന്നതും വീഡിയോയിലുണ്ട്.

1

താന്‍ ചെണ്ടകൊട്ടിയ രീതി ശരിയാണോയെന്ന് മമത ചെണ്ടക്കാരനോട് ചോദിക്കുന്നുണ്ട്. ഇത് ആദ്യമായിട്ടല്ല മമത ഇത്തരം കലാരൂപങ്ങളിലുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നത്. നേരത്തെ കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജ ആഘോഷം നടന്ന സമയത്ത് ഡ്രംസ് വായിക്കാനും, ഗര്‍ബ നൃത്തച്ചുവടുകള്‍ വെക്കാനും മമത ശ്രമിച്ചിരുന്നു.

അടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെഅടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെ

ഡാന്‍ഡിയ നൃത്തം കളിക്കുന്ന മമതയുടെ വീഡിയോയും വൈറലായിരുന്നു. ഇത് വലിയ തോതില്‍ ട്രോളുകളും വഴിയൊരുക്കിയിരുന്നു. മമത ഗര്‍ബ നൃത്തം കളിക്കുകയാണോ അതോ പിടിക്ക് പ്രാക്ടീസ് ചെയ്യുകയാണോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ നിരവധി പേര്‍ പ്രായം പരിഗണിക്കാതെ മമത കാണിച്ച ആവേശത്തെ അഭിനന്ദിച്ചിരുന്നു.

ഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണംഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം ചെന്നൈയില്‍ ശിങ്കാരി മേളക്കാര്‍ക്കൊപ്പം ചേര്‍ന്ന് ചെണ്ട കൊട്ടിയതിന് പിന്നാലെ മമതയെ ട്രോളി മുംബൈ ബിജെപിയുടെ ഐടി സെല്ലും രംഗത്തെത്തി. ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കിടെ മമത ഗര്‍ഭ ഡാന്‍സ് കളിച്ച വീഡിയോയാണ് ഇവര്‍ ഷെയ്തിരിക്കുന്നത്. ഇങ്ങനൊരു മനോഹരമായ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ദീദിയെ ആരും തടയില്ലെന്നും മുംബൈ ബിജെപി ഐടി സെല്‍ കോ കണ്‍വീനര്‍ പല്ലവി സിടി പറഞ്ഞു.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

ഡാന്‍ഡിയ അല്ല പിടി എക്‌സര്‍സൈസാണ് മമത ചെയ്തതെന്നും ഇതില്‍ പരിഹാസമുണ്ട്. ചെന്നൈയില്‍ ബുധനാഴ്ച്ചയാണ് മമത എത്തിയത്. ഗവര്‍ണറുടെ കുടുംബ പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമായിട്ടാണ് അവര്‍ എത്തിയത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും മമത കണ്ടിരുന്നു. സ്റ്റാലിനെ സഹോദരന്‍ എന്നാണ് മമത വിശേഷിപ്പിച്ചത്. കുടുംബവുമായി ബന്ധപ്പെട്ടുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് തമിഴ്‌നാട്ടില്‍ എത്തിയത്. എന്നാല്‍ സ്റ്റാലിനെ കാണാതെ മടങ്ങാനാവില്ല. രാഷ്ട്രീയമല്ലാതെ രണ്ട് രാഷ്ട്രീയ നേതാക്കള്‍ക്ക് പലതും സംസാരിക്കാനുണ്ടാവും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒന്നും ഞങ്ങള്‍ സംസാരിച്ചില്ല.

സ്റ്റാലിനെ കാണുകയും, അദ്ദേഹത്തിനൊപ്പം ഒരു കപ്പ് കാപ്പി കുടിക്കുകയും ചെയ്യേണ്ടത് എന്റെ കടമയാണ്. നമസ്‌തെ, വണക്കം പോലുള്ള പദങ്ങളായിരുന്നു പരസ്പരം അഭിവാദ്യം ചെയ്യാന്‍ ഞങ്ങള്‍ ഉപയോഗിച്ചതെന്നും മമത പറഞ്ഞു. അതേസമയം സ്റ്റാലിനെ മമത കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സ്റ്റാലിന്‍ ക്ഷണം സ്വീകരിച്ചിട്ടുണ്ട്.

English summary
mamata banrejee plays drums and cheering up in bengal governor's event in chennai goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X