കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളുടെ മരണം കൊണ്ടേ അവർക്ക് ജപ്തി നടപ്പിലാക്കാൻ സാധിക്കൂ: പ്രീത ഷാജി

  • By Desk
Google Oneindia Malayalam News

കളമശേരി : എന്റെയും കുടുംബത്തിനെയും കൊന്നിട്ടേ ഞങ്ങളുടെ കിടപ്പാടം ജപ്തി ചെയ്യാൻ സാധിക്കു എന്ന് പ്രീത ഷാജി. ജപ്തി നടപടികളുമായി പോലീസും ഉദ്യോഗസ്ഥരും എത്തിയപ്പോൾ പ്രീത ഷാജിയും കുടുംബവും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ തയ്യാറായി നില്കുവായിരുന്നു. ഭർത്താവു ഷാജി, മകൻ അഖിൽ, മകന്റെ ഭാര്യ അനു, ഏഴു മാസം പ്രായമുള്ള എന്നിവരാണ് ഇവിടെ താമസിക്കുന്നത്.

സുഹൃത്തിനു വേണ്ടി രണ്ടു ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് രണ്ടര കോടി വിലമതിക്കുന്ന ഷാജിയുടെ കിടപ്പാടം രണ്ടു കോടി മുപ്പത് ലക്ഷം കുടിശ്ശികയെന്ന കണക്കുമായി എച്ച്ഡിഎഫ്സി ബാങ്ക് സര്‍ഫാസി നിയമം അനുസരിച്ച് ജപ്തി നടപടികളുമായി വന്നത്. ഇതിൽ പ്രതിഷേധിച്ച് വീട്ടിൽ ചിതയൊരുക്കി സമരവും, പിന്നീട് നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രീത ഷാജി പിന്നീട് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഉണിച്ചിറ ശാഖയുടെ മുന്നിലേക്ക് നിരാഹാരം മാറ്റുകയുണ്ടായി.

properties

കളമശേരി എം.എൽ.എ വി.എ.ഇബ്രാഹിംകുഞ് നിയമസഭയില്‍ പ്രീതയുടെ സമരത്തെക്കുറിച്ച് സബ്ബ്മിഷന്‍ അവതരിപ്പിസിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടമ്മയുടെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകായും ചെയ്തിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടത്തിന് വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ സുരേഷ് കുമാര്‍ പ്രീതയുടെ വീട്ടിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വീട്ടമ്മ നിരാഹാരം അവസാനിപ്പിച്ചത്.

എച്ച്.ഡി.എഫ്.സി ബാങ്കും റിയൽ എസ്റ്റേറ്റ് സംഘവും ചേർന്ന് ഡെബിറ്റ് റിക്കവറി ട്രിബുണലിലെ റിക്കവറി ഓഫീസറുടെ ഒത്താശയോടെ 38 ലക്ഷം രൂപക്ക് ലേലം ചെയ്ത് വിറ്റിരുന്നു. ഇത് ഷാജിയുടെ അറിവോടെ അല്ലായിരുന്നു. 2017 ൽ ജുബിത്തി ചെയ്യാൻ വന്നതിനെ തുടർന്ന് ഷാജിയുടെ 'അമ്മ കമലാക്ഷി ഹൃദയാഘാതം വന്നു മരണപ്പെട്ടിരുന്നു. എന്നിട്ടും ഈ കച്ചവട സംഘം രണ്ട കോടി ലാഭം കിട്ടുമെന്നതിന്റെ പേരിൽ മുന്നോട്ടു പോകുകയായിരുന്നുവെന്നു ഷാജി പറയുന്നു.

ഷാജിയുടെ പുരയിടത്തിന്റെ ആധാരവും സുഹൃത്ത് സാജൻ എന്നയാളുടെ വർക്ക്ഷോപ്പും ഈട് നൽകി സാജന്റെ പേരിൽ മൂന്ന് ലക്ഷം രൂപ ലോഡ് കൃഷ്ണ ബാങ്കിൽ നിന്ന് 1994 ൽ ലോണെടുത്തു. ഷാജി ആ സമയത്ത് സാജന്റെ കൂടെ ജോലി ചെയ്ത് വരികയായിരുന്നു. ലോൺ തുകയിൽ രണ്ടേകാൽ ലക്ഷം രൂപ സാജനും 75000 രൂപ ഷാജിയുമെടുത്തു. പിന്നീട് ഷാജിയുടെ നാല് സെന്റ് സ്ഥലം വിറ്റ് 75000 രൂപ ബാങ്കിലടച്ചിരുന്നു.

ഇതിനിടെ ലോഡ് കൃഷ്ണ ബാങ്കിനെ സെഞ്ചൂറിയൻ ബാങ്കിൽ ലയിപ്പിച്ചു.തുടർന്ന് സെഞ്ചുറിയൻ ബാങ്കിനെ എച്ച്ഡിഎഫ്സി ബാങ്കിലും.സാജിന്റെ ഭാഗത്ത് നിന്നും ഒരു രൂപ പോലും ബാങ്കിലേക്കടച്ചില്ല. അയാളുടെ വർക്ക്ഷോപ്പ് നേരത്തെ തന്നെ പൂട്ടിപ്പോയി. അയാളുടെ പേരിൽ ചേർത്തലയിലുണ്ടായിരുന്ന 51 സെന്റ് ഭൂമി മറ്റ് ആരുടെയോ പേരിലേക്ക് മാറ്റി റജിസ്റ്റർ ചെയ്തതായി ഷാജി പറഞ്ഞു. ഇതിനിടെ അന്നത്തെ രണ്ടേകാൽ ലക്ഷം രൂപ ഇപ്പോൾ 2 കോടി 70 ലക്ഷമായെന്നാണ് എച്ച്ഡിഎഫ്സി ബാങ്കകാരുടെ നിലപാട്. ഈ തുക വസുലാക്കാനായി ബാങ്ക് നടത്തിയ ഇ-ടെണ്ടറിലൂടെ ഷാജിയുടെ 18.5 സെൻറ് ഭൂമിയും വീടും 37.80 ലക്ഷം രൂപയ്ക്ക് രതീഷ് നാരായണൻ എന്നൊരാൾ വാങ്ങി. നിലവിൽ രണ്ടു കോടിയോളം രൂപ വിലവരുന്ന സ്ഥലമാണ്.

സ്വന്തം കിടപ്പാടം വിട്ട് ഇങ്ങോട്ടും ഇറങ്ങില്ലെന്നും ജപ്തി നടപടികളുമായി വന്നാൽ മറിക്കാൻ തന്നെയാണ് തീരുമാനമെന്നും പ്രീത പറഞ്ഞു. മാനാത്ത് പാടത്ത് ഷാജിയെയും കുടുംബത്തെയും അവരുടെ വീട്ടിൽ നിന്ന് കുടിയിറക്കാനനുവദിക്കില്ലെന്ന് സിപിഐ എം ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ പറഞ്ഞു. ഇതിനാവശ്യമായ എല്ലാ പിന്തുണയും കുടുംബത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഷാജിയുടെ വീട്ടിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.

English summary
Ernakulam Local News about Preetha Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X