Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജു ലഹരിക്ക് അടിമ, ആവര്‍ത്തിച്ച് കോണ്‍ഗ്രസ്, അക്കൗണ്ടുകള്‍ പൂട്ടി ജോജു, ഇനി സോഷ്യല്‍ മീഡിയയിലില്ല

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെയുള്ള സമരത്തെ തുടര്‍ന്ന് ജോജു ജോര്‍ജ് കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. ജോജുവിന് പിന്തുണ വര്‍ധിക്കുന്നതിനിടെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്.

കേസുമായി ജോജുവിനെതിരെ കോടതിയിലേക്ക് പോയതിന് പിന്നാലെയാണ് വീണ്ടും ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ ആദ്യ അറസ്റ്റും ഉണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മരട് സ്വദേശി ജോസഫാണ് അറസ്റ്റിലായത്.

1

ജോജു മനപ്പൂര്‍വം തന്നെ പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡന്റ് ഷിയാസ് പറഞ്ഞു. ജോജു ലഹരിക്കടിപ്പെട്ടാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സംശയിക്കുന്നുണ്ട്. എന്ത് ലഹരിയാണെന്ന് പോലീസ് അന്വേഷിക്കട്ടെയെന്ന് ഷിയാസ് വ്യക്തമാക്കി. അതേസമയം ജോജുവിനെ ഇന്നലെ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ജനകീയ സമരങ്ങളെ തടയാന്‍ പിണറായി വിജയന് കഴിയില്ലെന്ന് ഷിയാസ് പറഞ്ഞു. ഏകപക്ഷീയമായ നടപടിയാണ് പോലീസ് സ്വീകരിച്ചത്. ഒരു സ്ത്രീ കൊടുത്ത പരാതിയില്‍ കേസെടുത്തില്ല. കലാകാരായത് കൊണ്ട് ജോജുവിന് ഒരു നീതിയും കോണ്‍ഗ്രസുകാര്‍ക്ക് ഒരു നീതിയുമെന്നത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2

സിറ്റി പോലീസ് കമ്മീഷണറുമായി സംസാരിച്ചാണ് സമരം നടത്തുന്ന റൂട്ടുകള്‍ തീരുമാനിച്ചത്. പോലീസുമായി ധാരണയുണ്ടാക്കിയ ശേഷം പതിനൊന്ന് മണി മുതലാണ് സമരം നടന്നത്. ആയിരക്കണക്കിന് വാഹനങ്ങള്‍ സമരത്തില്‍ പങ്കെടുത്തു. അതിനിടയിലേക്ക് മനപ്പൂര്‍വം കടന്ന് വന്ന് കുഴപ്പമുണ്ടാക്കുകയായിരുന്നു ജോജു. മറ്റ് വഴിയിലൂടെ പോകാന്‍ ജോജുവിന് സാധിക്കുമായിരുന്നു. അത് ചെയ്തില്ലെന്ന് ഷിയാസ് പറഞ്ഞു. വൈറ്റിലയില്‍ ഹൈവേ ഉപരോധത്തിനിടെയുണ്ടായ അക്രമങ്ങളില്‍ നിലവില്‍ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്റെ പരാതിയില്‍ മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി.

3

അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ ജോജുവിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായിരിക്കുകയാണ്. ജോജുവിന്റെ പേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. വ്യക്തിപരമായ പരാമര്‍ശങ്ങളും ഇതിലുണ്ടായിരുന്നു. ഇതിന് പിന്നാലെ പേജ് കാണാതായത്. അതേസമയം അക്കൗണ്ടുകള്‍ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തതാണന്ന് ജോജുവിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തല്‍ക്കാലം വേണ്ടെന്നാണ് ജോജുവിന്റെ നിലപാട്. സജീവമായിരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്തത്. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസ്സില്‍ തനിക്ക് സ്ഥാനമുണ്ടെന്നും, സോഷ്യല്‍ മീഡിയയിലൂടെ അത് പങ്കുവെക്കേണ്ട ആവശ്യമില്ലെന്നും ജോജു പ്രതികരിച്ചു.

4

ജോജുവിനെ പിന്തുണച്ച് താരസംഘടനയായ അമ്മയും രംഗത്ത് വന്നു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ടെന്നാണ് അമ്മയുടെ നിലപാട്. സിനിമാ പ്രവര്‍ത്തകരെ മദ്യപാനി, പെണ്ണുപിടിയന്‍ എന്നെല്ലാം വിശേഷിപ്പിച്ചത് ഒരിക്കലും അംഗീകരിക്കില്ല. ഇക്കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്. വാഹനം തല്ലിപൊളിച്ചത് ആ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്‌കാരം ആണെന്ന് ബാബുരാജ് പറഞ്ഞു.

5

കോണ്‍ഗ്രസ് ഉന്നയിക്കുന്നത് പോലെ ജോജുവിനെതിരെ കേസെടുക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ജോജുവിനെതിരായ പരാതിയില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്. അതില്‍ സത്യാവസ്ഥ കണ്ടാല്‍ കേസെടുക്കും. പ്രതിഷേധത്തിനിടെ ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ത്തതില്‍ തെളിവുണ്ട്. ആളുകളുടെ മുഖം ഇതില്‍ കാണാന്‍ സാധിക്കും. അദ്ദേഹം പറഞ്ഞത് കൊണ്ട് മാത്രമല്ല കേസെടുക്കുന്നത്. തെളിവ് പരിശോധിച്ചിട്ടാണ് കേസെടുക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. ടോണി ചമ്മണി പ്രതിയാണെങ്കില്‍ പിടിക്കുമെന്നും കമ്മീഷണര്‍ മറുപടി നല്‍കി.

6

ജോജുവിനെതിരെ കോടതിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കേസെടുത്തില്ലെങ്കില്‍ കോടതിയിലെത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കാന്‍ നടത്തിയ സമരം പോലെ ഇതിനെ വ്യാഖ്യാനിക്കരുത്. കോണ്‍ഗ്രസുകാരല്ല, ജോജുവാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും ദീപ്തി പറഞ്ഞു. ആംബുലന്‍സില്‍ കീമോയ്ക്കുള്ള ഒരാളുണ്ടായിരുന്നു. എന്നാല്‍ അവിടെ ആംബുലന്‍സും ഉണ്ടായിരുന്നില്ലെന്ന് പോലീസിന് അറിവുള്ളതാണ്. തോന്നിവാസം പറഞ്ഞാല്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ പ്രതികരിച്ച് പോകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

7

അതേസമയം നിയമസഭയിലും ഇന്ന് കടുത്ത പോരാണ് ജോജു വിഷയത്തില്‍ നടന്നത്. ജോജുവിനെ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് അക്കാര്യം അന്വേഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമാ താരത്തെ വഴി തടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്ന് ധനമന്ത്രി ബാലഗോപാലും ചോദിച്ചു. നടന്‍ മദ്യപിച്ചതായി വ്യാജ പ്രചാരണം നടത്തിയെന്നും മന്ത്രി പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് മദ്യപിച്ച് ലക്കുകെട്ടാണ് ജോജു സംസാരിക്കുന്നതെന്ന് പറഞ്ഞത്. അക്രമപരമ്പരകള്‍ നടത്തിയ സിപിഎമ്മാണ് കോണ്‍ഗ്രസ് സമരത്തെ വിമര്‍ശിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+