Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ ഷിപ്പ് യാർഡിൽ അഫ്ഗാൻ പൌരൻ: സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ, ഉറവിടം തിരഞ്ഞ് അന്വേഷണ സംഘം

കൊച്ചി: ആൾമാറാട്ടം നടത്തി അഫ്ഗാൻ പൌരൻ ജോലി ചെയ്തുവന്നിരുന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സംശയം. 2018ൽ ഷിപ്പ് യാർഡിൽ ജോലിയിൽ പ്രവേശിച്ച ഇയാൾ ഇവിടെ നിർമാണം നടന്നുവരുന്ന വിമാന വാഹിനിയിലാണ് അറസ്റ്റിലായ ഈദ് ഗുള്‍ ജോലി ചെയ്തിരുന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.

അഫ്ഗാൻ പൌരനായ ഇയാൾ ഒരു രോഗിയുടെ സഹായി എന്ന പേരിലാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളതെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാൾക്കൊപ്പം ഇന്ത്യയിലെത്തിയ ആളുടെ പേര് മുജാഹിദ് മുഹമ്മദ് എന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അഫ്ഗാനിസ്താനിൽ നിന്ന് ദില്ലിയിലെത്തിയ ഇവർ ഹോട്ടലിൽ താമസിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

102294-copy-16019

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

കൊല്‍ക്കത്തയില്‍ വച്ച് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊൽക്കത്തയിൽ നിന്ന് കഴിഞ്ഞ ദിവസം കേരള പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസിന്റെ നേത്വത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ആൾമാറാട്ടം നടത്തി ജോലി ചെയ്തുവരികയായിരുന്നു. അസം സ്വദേശി എന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ കെട്ടിച്ചമച്ചാണ് ഇയാള്‍ ജോലിയിൽ പ്രവേശിച്ചതെന്നും ഇതോടെ തെളിഞ്ഞിട്ടുണ്ട്. ഏതാനും ആളുകള്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്യുന്നതായി സംശയിക്കുന്നതായി കപ്പല്‍ശാലയില്‍ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് പോലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

അതേ സമയം ഷിപ്പ് യാർഡിൽ ഈദ് ഗുലിന്റെ ജോലിക്കെത്തിച്ച കരാറുകാരനെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. നേരത്തെ 2019ൽ വിമാനവാഹിനിയുടെ നിർമാണത്തിനിടെ ഹാർഡ് ഡിസ്ക്, പ്രോസസർ, എന്നിവ മോഷണം പോയിരുന്നു. ഇതോടെ ബിഹാർ, രാജസ്ഥാൻ എവന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കരാർ തൊഴിലാളികൾ പണത്തിന് വേണ്ടി മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ എൻഐഎ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ കൊച്ചിൻ ഷിപ്പ് യാർഡിൽ കരാർ ജീവനക്കാരെ നിയോഗിക്കുമ്പോൾ അവരുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന നിർദേശം നിലവിലുണ്ട്. ഇത് പാലിച്ചില്ലെന്ന ആരോപണമാണ് ഈ സംഭവത്തോടെ ഉയരുന്നത്.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+