എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

6.50ന് സ്‌കൂള്‍ വാന്‍ വരും; കളക്ടറെന്താ ഉറങ്ങിപ്പോയോ? 8.25ന് അവധി പ്രഖ്യാപിച്ച കളക്ടര്‍ക്ക് ട്രോള്‍!!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് സ്‌കൂളുകള്‍ക്ക് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ച കളക്ടര്‍ക്ക് വ്യാപക വിമര്‍ശനം. പലരും സ്‌കൂളുകളിലേക്ക് കുട്ടികളെ അയച്ചതിന് ശേഷമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

Recommended Video

cmsvideo
Trolls For Ernakulam District Collector

ബ്ലെസ്ലിയുടെ തോളില്‍ കൈയ്യിട്ട് റോബിന്‍; ദില്‍ഷയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, വൈറല്‍!!ബ്ലെസ്ലിയുടെ തോളില്‍ കൈയ്യിട്ട് റോബിന്‍; ദില്‍ഷയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, വൈറല്‍!!

എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇനിയെങ്കിലും അവധി നേരത്തെ പ്രഖ്യാപിക്കണമെന്ന് മാതാപിതാക്കള്‍ പറയുന്നു. അതേസമയം വിമര്‍ശനങ്ങള്‍ കടുത്തതോടെ കളക്ടര്‍ രേണു രാജ് തിരുത്തുമായി രംഗത്തെത്തിയിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...

കണ്‍മണിയെ കെട്ടിപ്പിടിച്ച് ഗോപി സുന്ദര്‍, റൊമാന്റിക് ലുക്കിന് പത്തില്‍ പത്തെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

1

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 8.25നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നും, രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

2

രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമെല്ലാം ഈ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. അവധി പ്രഖ്യാപിച്ചതിന് പിന്നാലെ സ്‌കൂളുകളെല്ലാം കുട്ടികളെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചിരിക്കുകയാണ്. എന്നാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചെത്തിയിട്ടില്ല. വീട്ടില്‍ എത്തിയാല്‍ തന്നെ മാതാപിതാക്കള്‍ ഉണ്ടാവുമോ എന്നും അറിയില്ല. പലരും ജോലിക്ക് പോകുന്നവരാണ്. കുട്ടികളില്‍ നല്ലൊരു ശതമാനവും സ്‌കൂളില്‍ എത്തിയിരുന്നതിനാല്‍ അവധി വേണ്ടിയിരുന്നില്ല എന്ന അഭിപ്രായവും രക്ഷിതാക്കളും അധ്യാപകരും ഉന്നയിക്കുന്നുണ്ട്.

3

രാത്രി മുഴുവന്‍ തന്നെ നല്ല മഴ ജില്ലയിലുണ്ടായിരുന്നു. എന്നിട്ടും കളക്ടര്‍ എന്തുകൊണ്ട് അവധി പ്രഖ്യാപിക്കാന്‍ വൈകിയെന്നാണ് ചോദ്യം. പലരും കുട്ടികളെ തിരിച്ചുവിളിക്കാന്‍ ഒരു ദിവസത്തെ ജോലി കളഞ്ഞാണ് എത്തിയിരിക്കുന്നത്. വ്യാപകമായ ട്രോളുകളും ഇതിനൊപ്പം കളക്ടറുടെ പേജില്‍ നിറയുന്നുണ്ട്. കളക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലായിരുന്നോ? എന്നിങ്ങനെയാണ് ചോദ്യം. ശ്രീറാം വെങ്കിട്ടരാമന്റെ ബ്രാന്‍ഡാണെന്ന് തോന്നുന്നു എന്നും കമന്റുണ്ട്.

4

സിന്‍സി അനിലും പരാതിയുമായി കളക്ടറുടെ പേജില്‍ എത്തിയിട്ടുണ്ട്. ഭവന്‍സ് സ്‌കൂളിലാണ് എന്റെ മകള്‍ പഠിക്കുന്നത്... എല്‍കെജി, അവിടെ സമയം 8.15 നാണ് ക്ലാസ്സ് തുടങ്ങുക..വീട്ടില്‍ നിന്നും ഏകദേശം 15- 20 മിനിറ്റ് എടുക്കും കുഞ്ഞിന്റെ സ്‌കൂളിലേക്ക്... പ്രൈവറ്റ് വെഹിക്കിളിലാണ് കുഞ്ഞിനെ വിടുന്നത്.. അവര്‍ വരുന്ന സമയം 7നും 7.15 നും ഇടയിലാണ്. ഈ സാഹചര്യത്തില്‍ ഈ കാറ്റും മഴയും കൊണ്ടാണ് അവള്‍ സ്‌കൂളില്‍ എത്തിയിട്ടുണ്ടാവുക. അപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നത്... ഇത് കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കാനെ ഉപകരിക്കൂവെന്ന് സിന്‍സി അനില്‍ പറയുന്നു.

5

ഇന്നലെ രാത്രി മുഴവന്‍ മഴ കനത്തു പെയ്തിട്ട് ഇതുവരെ അവധി നല്‍കാന്‍ താമസം നേരിട്ടത് ഉത്തരവാദിത്തമില്ലായ്മ ആയിട്ടേ ജനം വിലയിരുത്തൂ. ഞാന്‍ വീട്ടില്‍ ഇരിക്കുന്നത് കൊണ്ട് എന്റെ മക്കള്‍ എപ്പോള്‍ വന്നാലും എനിക്ക് ബുദ്ധിമുട്ടില്ല. കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോയ മാതാപിതാക്കള്‍ ഇന്നത്തെ ദിവസം എങ്ങനെ മാനേജ് ചെയ്യും എന്നത് കൂടി പരിഗണിക്കാന്‍ ശ്രദ്ധിക്കുമല്ലോ എന്നും സിന്‍സി അനില്‍ കുറിച്ചു.ഞങ്ങള്‍ക്കു 6.50 വാന്‍ വരും ഇന്നലെ രാത്രി മുതല്‍ മഴ പെയ്‌തോണ്ടിരിക്കുവാന് ഇപ്പോഴാണോ മഴ പെയ്‌തോണ്ട് ഇരിക്കുവാണെന്നു മനസിലായത് കഷ്ടമെന്ന് സൗമ്യ ദിലീപ് എന്ന രക്ഷിതാവ് കുറിച്ചു.

6

അതേസമയം നടപടിയില്‍ പ്രതികരണവുമായി കളക്ടര്‍ രംഗത്ത് വന്നിട്ടുണ്ട്. രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നുവെന്ന് കളക്ടര്‍ എഫ്ബി പേജില്‍ കുറിച്ചു. നാളെ അവധി ആണേല്‍ ദേ ഉച്ച ആകുമ്പോ പറയണോട്ടോ, മാഡം വെറുതെ ആളെ ചുറ്റിക്കല്ലേ എന്നും കമന്റ് ചെയ്തവരുണ്ട്. ജോലി സ്ഥലത്തെത്തിയവരെല്ലാം കളക്ടറുടെ നടപടിയില്‍ രോഷത്തിലാണ്.

പ്രണയത്തിലാണോ? ആ ബന്ധം ഇത്തരത്തിലാണോ?, ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍പ്രണയത്തിലാണോ? ആ ബന്ധം ഇത്തരത്തിലാണോ?, ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍

Ernakulam
English summary
ernakulam collector declared holiday on thursday 8 15, parents trolled renu raj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X