എംഡിഎംഎ വില്‍ക്കാന്‍ നടന്റെ സഹായം; കൊച്ചിയില്‍ സിനിമ താരവും ആശാനും പിടിയില്‍
അടുത്തിടെ ഇറങ്ങിയ ചലചിത്രങ്ങളില്‍ 'ചാര്‍ലി' എന്ന പേരില്‍ ചില വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് നിധിന്‍ ജോസ്

കൊച്ചി: എറണാകുളം ടൗണില്‍ മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന കൊട്ട്വേഷന്‍ തലവനും, സിനിമാ താരത്തെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി ഞാറയ്ക്കല്‍ കിഴക്കേ അപ്പങ്ങാട്ട് , ബ്ലാവേലി വീട്ടില്‍ ആശാന്‍ സാബു എന്നറിയപ്പെടുന്ന ശ്യാം കുമാര്‍ (38), പ്രശസ്ത സിനിമാതാരമായ തൃശൂര്‍ കാര്യാട്ടുകര സ്വദേശി മേലേത്ത് വീട്ടില്‍ ചാര്‍ലി എന്ന് വിളിക്കുന്ന നിധിന്‍ ജോസ് (32) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണറുടെ മേല്‍ നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീം ആണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 21 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു. വധശ്രമം, അടിപിടി, ഭവന ഭേദനം, മയക്ക് മരുന്ന് കടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ആശാന്‍ സാബുവാണ് കൊച്ചിയിലെ മയക്ക് മരുന്ന് ശ്യംഖല നിയന്ത്രിച്ചിരുന്നത്.
Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍
ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട പത്തോളം പേരെ പലയിടങ്ങളില്‍ നിന്ന് അസ്സി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നെങ്കിലും ആശാനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സിനിമാ നടനെ കൂട്ടുപിടിച്ച് ഇയാള്‍ എം ഡി എം എ കച്ചവടം വ്യാപിപ്പിച്ചിട്ടുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
തുടര്‍ന്ന് ഇടപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വിറ്റതിന്റെ കളക്ഷന്‍ എടുക്കുവാന്‍ ഏജന്റുമാരെ കാത്ത് നില്‍ക്കുകയായിരുന്ന ആശാന്‍ സാബുവിനെ എക്‌സൈസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മല്‍പ്പിടുത്തത്തിലൂടെയാണ് എക്‌സൈസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തിയത്.
ആശാന്‍ തന്നെ നേരിട്ട് ബാംഗ്ലൂരിലുള്ള ഒരു നീഗ്രോയുടെ അടുത്തു നിന്ന് മയക്ക് മരുന്ന് വാങ്ങി കൊച്ചിയില്‍ എത്തിച്ച ശേഷം സിനിമാ നടന്റെ സഹായത്തോടെ വിറ്റഴിച്ച് വരുകയായിരുന്നു. ആശാന്‍ സാബു നല്‍കിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാ നടന്‍ ങഉങഅയുമായി പിടിയിലായത്.
അടുത്തിടെ ഇറങ്ങിയ ചലചിത്രങ്ങളില്‍ 'ചാര്‍ലി' എന്ന പേരില്‍ ചില വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് നിധിന്‍ ജോസ്. സിനിമാ മേഖലയില്‍ മയക്കുമരുന്ന് വിതരണം നടത്തുന്നതില്‍ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഉണ്ടാകും . അസ്സി. കമ്മീഷണര്‍ ബി. ടെനിമോന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍ , സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍ ഡി ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഇ ഒ മാരായ അഭിലാഷ് ടി ആര്‍, ടി പി. ജെയിംസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications