ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....
കൊച്ചി: മോഡലുകള്‍ കൊച്ചിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിച്ച വിവരങ്ങള്‍. പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാളുടെ ഫോണിലെ വീഡിയോയില്‍ ഉള്ളത്. പോലീസ് വിചാരിച്ചതിനും അപ്പുറത്തുള്ള കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കാര്യം അടക്കം പോലീസ് വിശദീകരിച്ചു.
കൊച്ചിയിലേക്ക് മയക്കുമരുന്ന് ഒഴുക്കിയിരുന്നത് സൈജുവാണെന്ന് പോലീസ് പറയുന്നു. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് ഇയാള്‍ എത്തിച്ചിരുന്നതായിട്ടാണ് വിവരം. ഇയാള്‍ നടത്തിയ പാര്‍ട്ടിയില്‍ പല പ്രമുഖരും പങ്കെടുത്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് രാസലഹരി ഉപയോഗത്തിന്റെ വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേയുള്ള കാര്യങ്ങളാണ് പോലീസിനെ ഞെട്ടിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം അടക്കം ഇയാളുടെ ഫോണിലെ വീഡിയോയിലുണ്ട്. അന്‍പതില്‍ അധികം വീഡിയോകള്‍ അന്വേഷണ സംഖം കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ ശരീരത്തില്‍ ലഹരിവസ്തുക്കള്‍ വിതറി ഒന്നിലധികം പുരുഷന്മാര് ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോകളും ഇക്കൂട്ടത്തിലുണ്ട്. ഹോട്ടല്‍ 18 ഉടമ റോയ് അടക്കം പലരും സൈജു സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പല പ്രമുഖരും ഇക്കൂട്ടത്തിലുണ്ടെന്ന് പോലീസ് പറയുന്നു.

അതേസമയം ദൃശ്യങ്ങളില്‍ ഉള്ളവരുടെ പേരുകളും ഫോണ്‍ നമ്പറും അടക്കം സൈജു തന്നെ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. സൈജുവും മറ്റ് ചിലരുമായി നടത്തിയ സമൂഹ മാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന് തെളിവായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സൈറ ബാനുവെന്ന പ്രൈാഫെലുമായി ഈ വര്‍ഷം ജൂലായില്‍ സൈജു നടത്തിയ ഒരു ചാറ്റിലെ വിവരങ്ങളും പുറത്തുവന്നു. അതേ പൊളി സാധനം എന്ന് പറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല. അടിച്ചു കെമിക്കലാക്കിയിട്ട് പൊട്ടിത്തെറിച്ച് പണ്ടാരം അടങ്ങിയിട്ട് രാവിലെ അഞ്ചരയ്ക്ക് അവിടെ പോയി നിന്നതാണ്. എംഡിഎംഎ ഉപയോഗത്തെ കുറിച്ച് സൈജുവുമായി സൈറ ബാനു നടത്തിയ ചാറ്റാണിത്

കാട്ടില്‍ പോയി കാട്ടുപോത്തിനെ വെടിവെച്ച് കൊന്നതായും സൈജു പറയുന്നു. ഞങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു മോളേ, വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് വനത്തില്‍ കറിവെച്ചത്, ഇത്തിരി സ്റ്റാമ്പ്, ഇത്തിരി ലൈന്‍, ഇവരുടെയൊക്കെ കുറവുണ്ടായി. അടുത്ത തവണ തവണ വരുമ്പോള്‍ പരിഹരിക്കാമെന്നും സൈജു ചാറ്റില്‍ പറയുന്നുണ്ട്. അതേസമയം കാട്ടുപോത്തിനെ വെടിവെച്ച് കൊന്നതായി സൈജു സമ്മതിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ കേസും ഇയാള്‍ നേരിടേണ്ടി വരും. എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വീഡിയോയും ഫോണിലുണ്ട്. ചാറ്റുകളെല്ലാം മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ചുള്ള ചര്‍ച്ചകളാണ്.

കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടരാന് സൈജു ഉപയോഗിച്ച കാറിന്റെ രജിസ്ട്രേഡ് ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ചിലരെ പോലീസ് ചോദ്യം ചെയ്യും. മോഡലുകള്‍ കൊല്ലപ്പെട്ട സംഭവത്തിലെ നിര്‍ണായക വിവരങ്ങള്‍ ചിലവന്നൂരിലെ ഫ്ളാറ്റില്‍ സൈജു നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്. അപകടം നടന്ന രാത്രിയിലും പിന്നീടുള്ള ദിവസങ്ങളിലും ഇവരില്‍ ചിലര സൈജു തുടര്‍ച്ചയായി വിളിച്ചിട്ടുണ്ട്.

അപകടം നടന്ന ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴ് വരെ സൈജു ഗോവയില്‍ പോയി പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇതിന്റെ 11 വീഡിയോകളും കിട്ടിയിട്ടുണ്ട്. റെസ്റ്റോറന്റ് നടത്തുന്ന പ്രശസ്ത യുവതി തുടങ്ങി അറിയപ്പെടുന്ന പലരും സൈജുവിന്റെ മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ നിര്‍മാണ കമ്പനിയുടെ പരാതിയും സൈജുവിനെതിരെ ഉണ്ട്. ചിലവന്നൂരിലെ ഫ്ളാറ്റില്‍ വന്നില് ഒരു സ്ത്രീയുടെ ശരീരത്തില്‍ എംഡിഎംഎ വിതറി ഒന്നിലധികം പുരുഷന്മാര് പീഡിപ്പിച്ച സംഭവം നടന്നത്. വനിതാ ഡോക്ടര്‍ അടക്കം കാക്കനാട്ടെ ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

അപകടം നടന്ന ദിവസവും സൈജു ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അപകടം നടന്നതിന് ശേഷം ഒരു മണിക്ക്പാര്‍ട്ടി നടന്നിരുന്നു. അതിലും സൈജു പങ്കെടുത്തു. കേസിലെ രണ്ടാം പ്രതി റോയി വയലാട്ടിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നീക്കം തുടങ്ങി. ക്രൈംബ്രാഞ്ച് സൈജുവിനെയും റോയിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്. റോയ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം സൈജു പിന്തുടര്ന്നത് കൊണ്ടാണ് മോഡലുകള്‍ മരിച്ചതെന്ന് കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. കൂടുതല്‍ സ്ത്രീകളില്‍ നിന്ന് പരാതി ലഭിക്കുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications