എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ: സീൽ ചെയ്ത ഓഫീസ് തുറന്ന് അകത്ത് കയറി,നടപടി വേണമെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

കൊച്ചി: ഓണക്കോടിയ്ക്കൊപ്പം പണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്തി ആരോപണ വിധേയയായ അജിത തങ്കപ്പൻ. അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭയിലെത്തിയ വിജിലൻസ് സംഘത്തിന് പരിശോധന നടത്താൻ ഓഫീസ് തുറന്ന് നൽകാതെ ചെയർപേഴ്സൺ മുറി പൂട്ടി പുറത്തുപോയതിന് പിന്നാലെയാണ് ഈ സംഭവം.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

യുപി നിയമസഭ തിരഞ്ഞെടുപ്പ്;ഭരണം നിലനിർത്താൻ തന്ത്രം മെനഞ്ഞ് ബിജെപി.. ബൂത്ത് തലം മുതൽ പ്രത്യേക പദ്ധതിയുപി നിയമസഭ തിരഞ്ഞെടുപ്പ്;ഭരണം നിലനിർത്താൻ തന്ത്രം മെനഞ്ഞ് ബിജെപി.. ബൂത്ത് തലം മുതൽ പ്രത്യേക പദ്ധതി

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

1


പണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയിൽ നാടകീയരംഗങ്ങൾ. ഓണക്കോടിയ്ക്കൊപ്പം പണം നൽകിയ സംഭവത്തിൽ ആരോപണ വിധേയയായ അജിത തങ്കപ്പന്റെ ഓഫീസ് കഴിഞ്ഞ ദിവസമാണ് വിജിലൻസ് നിർദേശം അനുസരിച്ച് പൂട്ടി മുദ്രവെച്ചത്. എന്നാൽ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി അടച്ചിട്ട ഓഫീസ് തന്റെ കയ്യിലുള്ള താക്കോൽ ഉപയോഗിച്ച് തുറന്ന അജിത തങ്കപ്പൻ ഫയലുകൾ പരിശോധിക്കുകയായിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയ പ്രതിപക്ഷം ചെയർപേഴ്സന്റെ ക്യാബിന് മുമ്പിൽ കുത്തിയിരുപ്പ് സമരവും നടത്തി.

2


ഓഫീസിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെ പോലീസ് നടപടി സ്വീകരിക്കമെന്നാണ് ആവശ്യം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സമരം തുടങ്ങിയത്. എന്നാൽ സമരം തുടങ്ങി രണ്ടര മണിക്കൂർ പിന്നിട്ടതോടെ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.

3


ഓണത്തിന് മുന്നോടിയായി തൃക്കാക്കരയിൽ ഓണക്കോടിയ്ക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10000 രൂപ നൽകിയ നടപടി വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഓണക്കോടിയ്ക്കൊപ്പം കൗൺസിലർമാർക്ക് കവറിലിട്ട് 10,000 രൂപയാണ് ചെയർപേഴ്സൻ നൽകിയത്. എന്നാൽ കവരിൽ പണമാണെന്ന് മനസ്സിലായതോടെ കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകുകയും വിജിലൻസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്.

4

പണക്കിഴി വിവാദത്തിൽ അന്വേഷണം നടത്തുന്ന വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി വിജിലൻലസ് സംഘം ഇക്കഴിഞ്ഞ വ്യാഴാഴ്ച നഗരസഭ ഓഫീസ് സന്ദർശിച്ചത്. ആദ്യദിവസം നഗരസഭ ഓഫീസിലെത്തി പരിശോധന നടത്തിയെങ്കിലും വെള്ളിയാഴ്ച വീണ്ടുമെത്തി ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോവുകയായിരുന്നു.

5

വിജിലൻസ് സംഘം അന്ന് പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകുന്നത്. അധ്യക്ഷയുടെ ഓഫീസ് മുറി സീൽ ചെയ്യണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിരുന്നു.

6

അജിത തങ്കപ്പൻ പണക്കിഴി നൽകിയെന്ന ആരോപണത്തിൽ സംഭവത്തിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സണെതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ചെയർപേഴ്സണെതിരെ തെളിവുകൾ കണ്ടെടുത്തിട്ടുള്ളത്. ഓഫീസിനുള്ളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും കൗൺസിലർമാരുടെ മൊഴിയും ശേഖരിക്കുകയും ഇവ പരിശോധിക്കുകയും ചെയ്ത ശേഷമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് എസ് പിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ ചെയർപേഴ്സണ് എതിരെ കേസ് രജിസ്റ്റർ ചെയ്യണോ എന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടറുടേതായിരിക്കും അന്തിമ തീരുമാനം.

7

തൃക്കാക്കര നഗരസഭ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ചെയര്‍പേഴ്സനെ പൊലീസ് ഓഫീസിൽ നിന്ന് മാറ്റി. ഇന്ന് പ്രതിഷേധക്കാരും പൊലീസുമായി വാക്ക് തർക്കം ഉടലെടുത്തതിന് പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയതോടെ വീണ്ടും തർക്കത്തില്‍ ഉടലെടുക്കുകയായിരുന്നു. കൂടാതെ യുഡിഎഫ് കൌൺസിലർമാർ സ്ത്രീകളെ ഉൾപ്പെടെ അക്രമിച്ചെന്ന ആരോപണവും സംഭവത്തോടെ പ്രതിപക്ഷം ആരോപിച്ചു.

പാഞ്ച്ഷീറിന്റെ ചൂടറിഞ്ഞ് താലിബാന്‍, 350 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ തടവില്‍, ആയുധങ്ങള്‍ പിടിച്ചുപാഞ്ച്ഷീറിന്റെ ചൂടറിഞ്ഞ് താലിബാന്‍, 350 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ തടവില്‍, ആയുധങ്ങള്‍ പിടിച്ചു

Ernakulam
English summary
Protest against Thrikkakkara Municipal chairperson over sealed office opened today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X