ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ പുതിയ പരാതി: രംഗത്തെത്തിയത് വിദേശ വനിത
എറണാകുളം: ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുജീഷിനെതിരെ പരാതിയുമായി വിദേശ വനിത. സ്‌പാനിഷ് വനിതയാണ് സുജീഷിനെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ഇ മെയിലിലൂടെയാണ് വനിത കൊച്ചി പൊലീസിൽ പരാതിപ്പെട്ടത്. വിഷയത്തിൽ തെളിവെടുപ്പുമായുള്ള നടപടികൾക്കായി വിദേശവനിതയുമായി കൊച്ചി പൊലീസ് ഇമെയിലിൽ ബന്ധപ്പെട്ടിട്ടുണ്ട്.
സ്‌പാനിഷ് വനിത കുറച്ചു സമയം കൊച്ചിയിലുണ്ടായ സമയത്താണ് സംഭവം. ഈ സമയത്താണ് ടാറ്റൂ പതിക്കുന്നതിന് സുജീഷിന്‍റെ ചേരാനെല്ലൂരിലെ ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ എത്തിയത്. ഇവിടെവെച്ച് ലൈംഗികാതിക്രമം നേരിട്ടെന്നാണ് വനിത പരാതിയിൽ പറയുന്നത്. ടാറ്റൂ സ്റ്റുഡിയോയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ചു കേസുകളാണ് സുജീഷിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ബെംഗളൂരുവിലെ മലയാളി യുവതിയും ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ടാറ്റൂ സ്റ്റുഡിയോയിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്‌തുവെന്ന് സാമൂഹിക മാധ്യമത്തിലൂടെ 18കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പരാതിയുമായി കൂടുതൽ വനിതകൾ രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് യുവതികൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. ബെംഗളുരുവിൽ നിന്നുള്ള യുവതി ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. പാലാരിവട്ടത്തെയും ചേരാനല്ലൂരിലെയും സ്ഥാപനങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ വെച്ചാണ് 18കാരി പീഡനത്തിനിരയായത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രത്യേകമായാണ് പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുജീഷിനെതിരെ രജിസ്റ്റർ ചെയ്‌ത കേസുകളിൽ റിമാൻഡിലാണ് ഇയാളിപ്പോൾ.
ഈ മാസം അഞ്ചിനാണ് ലൈംഗിക പീഡനക്കേസിൽ സുജീഷ് അറസ്റ്റിലാകുന്നത്. സുജീഷിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പാലാരിവട്ടം, ചേരാനെല്ലൂർ പൊലീസാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇതിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് പിടികൂടി. പരാതി നൽകിയ പെൺകുട്ടികളുടെ ശരീരത്തിൽ ടാറ്റൂ ചെയ്തെന്ന കാര്യം സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന നിലപാടിലാണ് പ്രതി. കൊച്ചി ചേരാനെല്ലൂരിലെ 'ഇങ്ക്ഫെക്ടഡ് ടാറ്റു പാര്‍ലര്‍' ഉടമയാണ് സുജീഷ്. പ്രതിയെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Recommended Video
അതേ സമയം ഗായിക അഭിരാമി സുരേഷിനും സഹോദരി അമൃത സുരേഷിനും സുജീഷാണ് ടാറ്റു ചെയ്‌തതെന്നും ഈ ആരോപണങ്ങൾ ഞെട്ടിക്കുന്നതാണെന്നും താരം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മികവിനെ തുടർന്ന് പലർക്കും ടാറ്റു സെന്‍റർ പലർക്കും ശുപാർശ ചെയ്‌തിട്ടുണ്ടെന്നും ഈ ആരോപണങ്ങളെ ഗൗരവമായാണ് കാണുന്നതെന്നും അഭിരാമി പറഞ്ഞു.












Click it and Unblock the Notifications