എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെവി തോമസിനെ പുറത്താക്കാന്‍ പ്രാധാന്യമില്ലെന്ന് സുധാകരന്‍; ഉമ ക്ഷണിച്ചത് കല്യാണത്തിനല്ലെന്ന് മറുപടി

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെവി തോമസ് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രൂക്ഷ പ്രതികരണങ്ങള്‍. കെവി തോമസിന്റെ ഇഷ്ടം പോലെ അദ്ദേഹം ചെയ്യട്ടെ എന്ന് കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ തുറന്നടിച്ചു. അദ്ദേഹത്തിന് കോണ്‍ഗ്രസ് പുറത്താക്കാന്‍ മാത്രം പ്രാധാന്യം നല്‍കിയിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ദിലീപ് ഡിലീറ്റ് ചെയ്ത ദൃശ്യം പുറത്ത്? നിര്‍ണായക സംഭാഷണങ്ങള്‍ 'പള്‍സര്‍ സുനി സുരക്ഷിതനല്ല'

1

അതേസമയം ക്ഷണിച്ചിട്ട് വരാന്‍ തൃക്കാക്കരയില്‍ നടക്കുന്നത് ആരുടെയും കല്യാണല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. കെവി തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെസി വേണുഗോപാല്‍ പരസ്യമായി തന്നെ പ്രഖ്യാപിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം പുറത്താക്കലുണ്ടാവുമെന്നാണ് സൂചന.

1

കെവി തോമസ് കോണ്‍ഗ്രസിലുണ്ടെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍ പറയുന്നു. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസിയുമായി സംസാരിക്കും. തൃക്കാക്കരയില്‍ ഒരൊറ്റ ശബ്ദമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ എന്ന പരസ്യ വെല്ലുവിളി നടത്തിയിരിക്കുകയാണ് കെവി തോമസ്. ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് തോമസ് പറഞ്ഞ വേളയിലായിരുന്നു വെല്ലുവിളി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ പരിപാടികളിലെല്ലാം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2

കെവി തോമസ് എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുകയും, കോണ്‍ഗ്രസുകാരനായി തുടരുകയും ചെയ്യുമെന്ന് നിലപാട് പ്രഖ്യാപിച്ചു. ഇത് ഒന്നൊന്നര തമാശയാണെന്നും കെസി വേണുഗോപാല്‍. കെവി തോമസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെവി തോമസിനെ പരിഹസിച്ചാണ് വിഡി സതീശന്‍ രംഗത്ത് വന്നത്. പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണം നടക്കുന്നില്ലെന്ന് വിഡി സതീശന്‍ പരിഹസിച്ചു. അദ്ദേഹത്തെ കുരിച്ചുള്ള മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു. കെവി തോമസുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

3

കെവി തോമസിനെ അവഗണിക്കാനുള്ള നീക്കത്തിലാണ് നേതാക്കള്‍. തന്നെ യുഡിഎഫ് കണ്‍വെന്‍ഷനിലേക്ക് വിളിച്ചെന്നും, ഒരു കാര്യവും നേതൃത്വം തന്നോട് പറയുന്നില്ലെന്നും കെവി തോമസ് പറഞ്ഞിരുന്നു. അതേസമയം കെവി തോമസ് പറയുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്ന്. ഞങ്ങള്‍ ഇല്ലെന്ന് പറയുമ്പോള്‍ അദ്ദേഹം ഉണ്ടെന്ന് പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് സിപിഎമ്മിന് വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്നും സുധാകരന്‍ ചോദിച്ചു. അതേസമയം കെപിസിസി തോമസിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എഐസിസി നടപടി തുടങ്ങി കഴിഞ്ഞതായി സുധാകരന്‍ പറഞ്ഞു.

4

തന്നോട് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ആരും പറഞ്ഞിട്ടില്ല. കല്യാണമായത് കൊണ്ടല്ലല്ലോ മറ്റുള്ളവരെ വിളിച്ചത്. സ്ഥാനാര്‍ത്ഥിയായ ഉടനെ ഉമ വിളിച്ചു. ഭാര്യയാണ് ഫോണെടുത്തത്. ഞങ്ങള്‍ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ അങ്ങോട്ടും പോയില്ല, ഉമ ഇങ്ങോട്ടും വന്നില്ല. അങ്ങനെ ഒരു സമീപനം എടുത്താന്‍ എന്താണ് ചെയ്യേണ്ടതെന്നും കെവി തോമസ് പറഞ്ഞു. കേരളത്തിന്റെ വികസനത്തിനുള്ള കാഴ്ച്ചപ്പാടാണ് എനിക്കുള്ളത്. ആരാണ് തന്നെ പുറത്താക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത്. എഐസിസി തനിക്ക് അനുകൂലമായിട്ടല്ല തീരുമാനമെടുത്തത്. അവര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും, ആന്റണിയും കരുണാകരനും വരെ എല്‍ഡിഎഫിനൊപ്പം കൂടിയിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു.

5

കെവി തോമസ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. നേതൃത്വം മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു. തോമസ് മാഷിന് വ്യക്തിപരമായി തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിലപാട് മാറ്റമൊന്നും നടത്തിയിട്ടില്ല. അദ്ദേഹത്തോട് എന്നും വലിയ ബഹുമാനമുണ്ട്. തനിക്ക് ജീവനുള്ള കാലത്തോളം അദ്ദേഹത്തോട് ബഹുമാനം ഉണ്ടാവുക തന്നെ ചെയ്യുമെന്നും ഉമാ തോമസ് പറഞ്ഞു. ടി സിദ്ദീഖ് ഒരു ചിത്രത്തിലൂടെയാണ് കെവി തോമസിനെ ട്രോളിയത്. സദ്യയുടെ ചിത്രമായിരുന്നു അത്. എന്തിനാ പോയത്. ഒരു പപ്പടവും കൂടി ചോദിച്ചു. അതവന്മാര്‍ തന്നില്ലെന്നായിരുന്നു സിദ്ദിഖ്് കുറിച്ചത്. കെവി തോമസ് സിപിഎം-ബിജെപി ബാന്ധവത്തിന്റെ മധ്യസ്ഥനാണെന്ന് ചെറിയാന്‍ ഫിലിപ്പും ആരോപിച്ചു.

Recommended Video

cmsvideo
മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍

Ernakulam
English summary
thrikkakara bypoll: kv thomas dont have that much importance to firing from party says k sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X