എപിജെ അബ്ദുള്‍ കലാമും അസംഖാനും: ഇന്ത്യയില്‍ വംശീയ അധിക്ഷേപം നേരിട്ട വ്യക്തികള്‍

  • Posted By:
Subscribe to Oneindia Malayalam

ഇന്ത്യയില്‍ വര്‍ഷങ്ങളായുള്ള ഒരു പ്രശ്‌നമാണ് വംശീയ വിഭജനം. അതിനെ നിയന്ത്രിക്കാന്‍ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ. പ്രസിദ്ധനായ ആളായാലും ഒരു സാധാരണ പൗരനായാലും ഈ വിഭജനം അനുഭവിക്കുന്നത്് ഒരേ മാനസികാവസ്ഥയിലാണ്.

മുന്‍പ് വംശീയ അധിക്ഷേപം നേരിട്ട വ്യക്തികള്‍ ആരൊക്കെയാണെന്ന് നോക്കാം.

എപിജെ അബ്ദുള്‍ കലാം

എപിജെ അബ്ദുള്‍ കലാം

അന്തരിച്ച മുന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാം 29 സെപ്റ്റംബര്‍ 2011 ല്‍ ന്യൂയോര്‍ക്കില്‍ വച്ച് 2 തവണ പരിശോധനയ്ക്ക് ഇരയായിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ ഷൂ, ജാക്കറ്റ് തുടങ്ങിയവ അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ചില പരിപാടികളില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ഈ അനുഭവം

പ്രഫുല്‍ പട്ടേല്‍

പ്രഫുല്‍ പട്ടേല്‍

സിവില്‍ ഏവിയേഷന്‍ മിനിസ്റ്റര്‍ ആയിരുന്ന പ്രഫുല്‍ പട്ടേല്‍ 2010 സെപ്റ്റംബറില്‍ ചിക്കാഗോ എയര്‍പോര്‍ട്ടില്‍ വച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരാല്‍ പരിഹസിക്കപ്പെട്ടു. അമേരിക്കയുിലെ ഒരു നോട്ടപ്പുള്ളിയുമായി അദ്ദേഹത്തിന്റെ പേരും ജനനതീയ്യതിയും സാമ്യമുണ്ട് എന്നതായിരുന്നു കാരണം.

ജോര്‍ജ് ഫെര്‍ണാണ്ടസ്.

ജോര്‍ജ് ഫെര്‍ണാണ്ടസ്.

മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് തന്റെ ഔദ്യോഗിക യാത്രയ്ക്കിടെ വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ വച്ച് രണ്ടു തവണ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ട് (2002, 2003)

മീര ശങ്കര്‍

മീര ശങ്കര്‍

ഇന്ത്യന്‍ അംബാസ്സിഡര്‍ (2009-2011) ആയിരുന്ന മീര ശങ്കര്‍ നയതന്ത്ര ആവശ്യത്തിനു വേണ്ടി യാത്ര ചെയ്യുമ്പോള്‍ മിസ്സിസിപ്പി എയര്‍പോര്‍ട്ടില്‍ വച്ച് പരിശോധിക്കപ്പെട്ടു.

അസാം ഖാന്‍

അസാം ഖാന്‍

സമാജ്‌വാദി പാര്‍ട്ടി നേതാവായ ആസാം ഖാന്‍ 2013 ല്‍ ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ വച്ച് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യപ്പെട്ടു.

English summary
Be it a famous personality or a common man, all have faced discrimination at some point.
Please Wait while comments are loading...