കട്ടപ്പന നഗരസഭാ വൈസ് ചെയര്‍മാന്‍ രാജിവെച്ചു, ഇടുക്കി കോണ്‍ഗ്രസില്‍ പൊരിഞ്ഞ ഗ്രൂപ്പ് പോര്
കട്ടപ്പന: ഇടുക്കിയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്. നേരത്തെയുണ്ടായിരുന്ന പ്രശ്‌നം അതിരൂക്ഷമായിരിക്കുകയാണ്. കട്ടപ്പന നഗരസഭയിലെ വൈസ് ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി രാജിവെച്ചിരിക്കുകയാണ്. ഇയാള്‍ എ ഗ്രൂപ്പ് നേതാവാണ്. കട്ടപ്പന നഗരസഭയില്‍ ഐ ഗ്രൂപ്പ് അനാവശ്യമായി എല്ലാ കാര്യങ്ങളിലും ഇടപെടുന്നുവെന്നും ഏകപക്ഷീയമായിട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമാണ് ജോയ് ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് രാജി. അതേസമയം ഐ ഗ്രൂപ്പ് ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. കൗണ്‍സിലര്‍മാരോട് ഇക്കാര്യം ആലോചിക്കുക പോലും ചെയ്യാതെയാണ് രാജിയെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം.
പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം

കട്ടപ്പന നഗരസഭയിലെ ഭരണം തന്നെ ഗ്രൂപ്പ് പോരില്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് അവരെ നയിക്കുക. നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഐ ഗ്രൂപ്പിനാണ്. ബീന ജോബിയാണ് ചെയര്‍മാന്‍. ഇവര്‍ സ്വന്തം ഇഷ്ടട പ്രകാരം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. അവസാന ഉണ്ടായ തര്‍ക്കം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെ ചൊല്ലിയുള്ളതായിരുന്നു. രസകരമായ കാര്യങ്ങളായിരുന്നു നടന്നത്. സിപിഎം-ബിജെപി നോമിനികളെ ഇവര്‍ അംഗീകരിച്ചു. എന്നാല്‍ എ ഗ്രൂപ്പിനെ ബീന ജോബി പൂര്‍ണമായും വെട്ടിക്കളഞ്ഞു.
എ ഗ്രൂപ്പിനോടുള്ള ഇവര്‍ക്കുള്ള പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം. ഇതോടെ പ്രശ്‌നം വഷളായി. വൈസ് ചെയര്‍മാനായ ജോയ് വെട്ടിക്കുഴി രാജി പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഐ ഗ്രൂപ്പ് ഈ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനുള്ള നീക്കത്തിലാണ്. കൗണ്‍സിലര്‍മാരെ അറിയിക്കാതെയുള്ള രാജി ആയുധമാക്കുകയാണ് ഐ ഗ്രൂപ്പ്. ഡിസിസി നേതൃത്വത്തെ താന്‍ ഇക്കാര്യം അറിയിച്ചെന്നും, അതിന് ശേഷമാണ് രാജിവെച്ചതെന്നും ജോയ് വെട്ടിക്കുഴി പറഞ്ഞു. അതേസമയം വലിയ ഭൂരിപക്ഷത്തിനാണ് കട്ടപ്പന നഗരസഭ യുഡിഎഫ് പിടിച്ചത്. എന്നാല്‍ ഇതുവരെ ഭരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസുള്ളത്. ഗ്രൂപ്പ് പോര് അവസാനിപ്പിക്കാനാവാത്ത വിധം ശക്തമാണ്.
ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം
അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ ഇടപെടുമോ എന്ന് വ്യക്താക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞത് കൊണ്ട് ഇടപെടാനുള്ള സാധ്യത വളരെ കുറവാണ്. ഇതേ രീതിയിലുള്ള പ്രശ്‌നം വട്ടിയൂര്‍ക്കാവിലും നടന്നോ എന്ന് കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ അന്നാന്നിധ്യം വട്ടിയൂര്‍ക്കാവില്‍ ശ്രദ്ധിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. ഉപതിരഞ്ഞെടുപ്പിലെ പോലെ അട്ടിമറി ഇത്തവണയും ഉണ്ടായോ എന്ന് സംശയമുണ്ട്. ഇക്കാര്യം കണ്ടെത്താന്‍ അന്വേഷണ സമിതിയെ ഉടന്‍ നിയോഗിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വീണ എസ് നായരുടെ പ്രചാരണം പോരെന്ന് തുടക്കം മുതല്‍ ആരോപണങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.












Click it and Unblock the Notifications