ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘നന്ദി മക്കളെ ഇനി എനിക്ക് തണുപ്പടിക്കാതെ കിടക്കാമല്ലോ’; രാജമ്മയ്ക്ക് സുരക്ഷയുമായി ജനമൈത്രി പൊലീസ്

‘നന്ദി മക്കളെ ഇനി എനിക്ക് തണുപ്പടിക്കാതെ കിടക്കാമല്ലോ’; രാജമ്മയ്ക്ക് സുരക്ഷയുമായി ജനമൈത്രി പൊലീസ്

Google Oneindia Malayalam News

ഇടുക്കി: രാജമ്മയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് ജനമൈത്രി പൊലീസ്. സ്വന്തം വീടിന് കതകും ജനലും വേണം എന്നതായിരുന്നു രാജമ്മയുടെ വലിയ മോഹം. എന്നാൽ, 78 വയസ്സുളള ഇവരുടെ ആ ആഗ്രഹം ജനമൈത്രി പൊലീസ് നിറവേറ്റി. 'നന്ദി മക്കളെ ഇനി എനിക്ക് തണുപ്പടിക്കാതെ കിടക്കാമല്ലോ' എന്നായിരുന്നു രാജമ്മയുടെ പ്രതികരണം.

ലൈഫ് മിഷനിൽ അനുവദിച്ച വീടാണ് രാജമ്മയുടേത്. എന്നാൽ ഇതിന് അടച്ചുറപ്പോ കതകോ ജനലയോ ഒന്നും ഇല്ലായിരുന്നു. ആയതിനാൽ തന്നെ വീട്ടിൽ താമസിക്കുന്നതിനും ഈ അമ്മ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തുടർന്ന് ഇവരുടെ നീറുന്ന വേദന വാർത്തകളിൽ ഇടം പിടിച്ചു. തുടർന്ന്, നെടുങ്കണ്ടം പൊലീസ് ഇടപെട്ടു. വാതിലുമായി പൊലീസ് രാജമ്മയുടെ വീട്ടിൽ എത്തി.

Idukki Janamaithri Police

ജനമൈത്രി പൊലീസ് ഷാനു വാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് സുരക്ഷാ കതക് എത്തിച്ച് നൽകിയത്. നെടുങ്കണ്ടം ബേഡ്മെട്ടിലാണ് തെക്കുംകര പുത്തൻവീട്ടിൽ രാജമ്മ താമസിക്കുന്നത്. റേഷനും പ്രദേശ വാസികളുടെ സഹായം കൊണ്ടു മാത്രമാണ് ജീവിതം. കരാറുകാർ കിട്ടിയ പണവും കൊണ്ട് കടന്നിരുന്നു.

ഇതോടെയാണ് മൂന്നര വർഷമായി വാതിലും ജനലും ഇല്ലാത്ത വീട്ടിൽ കഴിഞ്ഞു. രാജമ്മ തണുപ്പിനെയും മഞ്ഞിനെയും അതിജീവിച്ചിരുന്നു. 38 വർഷം മുൻപ് ഭർത്താവ് മരിച്ചു. തുടർന്ന് 2 മക്കളും മരിച്ചു. ഇതോടെ ഒറ്റയ്ക്കാണ് ഇവരുടെ താമസം. . പൊലീസും സമീപ വാസികളും ആണ് രാജമ്മയുടെ സഹായത്തിന് എത്തുന്നത്.

വാത രോഗങ്ങളാൽ നടക്കാനും നിവർന്നു നിൽക്കാൻ പോലും കഴിയാത്ത നിലയിൽ ആണ് രാജമ്മ. നിർമാണം പൂർത്തിയാകാത്തതിനാൽ രാജമ്മയ്ക്ക് ലൈഫ് മിഷൻ ഭവന പദ്ധതിയിലെ അവസാന ഗഡു 40000 രൂപ ലഭിച്ചിട്ടും ഇല്ല. സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിലാണ് 2017-18 കാലഘട്ടത്തിൽ വീട് അനുവദിച്ചത്. നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാർ വിവിധ ഘട്ടങ്ങളിലായി 3.60 ലക്ഷം രൂപ കൈപ്പറ്റി.

5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാസ്‌കുകൾ ശുപാർശ ചെയ്യുന്നില്ല;പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇതാണ്5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാസ്‌കുകൾ ശുപാർശ ചെയ്യുന്നില്ല;പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇതാണ്

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

വീടിന്റെ കോൺക്രീറ്റ് പോലും നടന്നിരുന്നില്ല. പൊലീസ് ഇടപെട്ടതോടെ കോൺക്രീറ്റ് ചെയ്തു. വീട് മഴയായാൽ ചോരും. മഴക്കാലത്ത് പടുത മുകളിൽ വിരിക്കും. പ്രധാന വാതിലിനും കതക് സ്ഥാപിച്ചിട്ടില്ല. ജനാലയിൽ ചാക്ക് വിരിച്ചാണ് കാറ്റിനെ തടഞ്ഞിരുന്നത്. കോൺക്രീറ്റ് ചെയ്യാത്ത നിലം ആണ് ഒരു ഭാഗം. ഇവിടെ കട്ടിലിൽ ചാക്ക് വിരിച്ച് ആണ് രാജമ്മ ഉറങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥർ എല്ലാ മാസവും വിവര ശേഖരണത്തിന് എത്തുന്നുണ്ട്. അടിയന്തര ചികിത്സ ആവശ്യം വന്നാൽ രാജമ്മ ജനമൈത്രി പൊലീസിനെ വിളിക്കാറുണ്ട്.

Idukki
English summary
Idukki Janamaithri Police have secured the house of 78 year old women Rajammayu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X