ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗോപാലൻ ഇനി മാങ്കുളത്തെ 'പുലി മുരുഗൻ'; വൻ സ്വീകരണം ഒരുക്കാൻ നാട്ടുകാർ

Google Oneindia Malayalam News

ഇടുക്കി: ജീവൻ രക്ഷിക്കാൻ ആക്രമിക്കാന്‍ എത്തിയ പുലിയെ വാക്കത്തികൊണ്ട് വെട്ടുവീഴ്ത്തിയ ഗോപാലനെ മാങ്കുളം നിവാസികള്‍ ഒറ്റദിവസം കൊണ്ടാണ് നെഞ്ചിലേറ്റിയത്. ദിവസങ്ങളായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആരും നേരില്‍ കണ്ടിരുന്നില്ല.

ആക്രമിക്കാനെത്തിയ പുലിയെ സധൈര്യം നേരിട്ട് മല്‍പിടിത്തത്തിലൂടെ കീഴടക്കിയ ഗോപാലന് നാട്ടില്‍ അതി ഗംഭീര സ്വീകരണം നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം. ഷെഡില്‍ കെട്ടിയിട്ടിരുന്ന പശുക്കളെയും ആടുകളെയും കൊന്നുതിന്നുന്ന പുലിയെ ഭയന്ന് ജീവിക്കുന്നതിനിടയിലാണ് ഗോപാലൻ പുലിയെ ഇല്ലാതാക്കിയത്. വനപാതകർ ഒരുക്കിയ കൂട് കെണിയിൽ ഒന്നും പെടാതിരുന്ന പുലിയാണ് ഗോപാലന്റെ മുന്നിൽപ്പെട്ടത്. നാട്ടുകാരും വനംവകുപ്പും ഒന്നടങ്കം ശ്രമിച്ചിട്ടും പിടിക്കാൻ പറ്റാതിരുന്ന പുല്യ ശൈല്യം ഇല്ലാതായതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.

1

അയല്‍വാസി മാത്യുവിന്റെ വീട്ടിലെ 2 ആടുകളെ പുലി ആക്രമിച്ച് ഭക്ഷിച്ചെന്ന വാര്‍ത്ത കേട്ടാണ് ചിക്കണാംകുടിയിലെ ഗോപാലന്‍ ശനിയാഴ്ച ഉറക്കമുണര്‍ന്നത്. ഭക്ഷണം കഴിച്ച് ക്യഷിടിടത്തിലേക്ക് വാക്കത്തിയുമായി പോകുന്നതിനിടെ കൊക്കോചെടിയുടെ ഭാഗത്തുനിന്ന് മുരള്‍ച്ച കേട്ടു പെട്ടെന്ന് പുലി ദേഹത്തേക്ക് ചാടുകയായിരുന്നു. പ്രാണൻ രക്ഷിക്കാൻ ഗോപാലൻ നടത്തിയ പ്രതിരോധത്തിലാണ് പുലി ചത്തത്.

Viral Video: ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഇൻസമാമുൽ ഹഖ്Viral Video: ഹർഭജൻ സിങ് ഇസ്ലാം മതം സ്വീകരിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഇൻസമാമുൽ ഹഖ്

2

ദേഹത്തേക്ക് ചാടിയ പുലിയുടെ ശ്രമം കഴുത്തിൽ കടിക്കാനായിരുന്നുവെന്ന് ഗോപാൻ പറഞ്ഞിരുന്നു. 'പുലി അവിടെ വഴിയില്‍ കിടക്കുകയായിരുന്നു. കണ്ടതും എന്റെ മേത്ത് ചാടി. എന്താണെന്ന് ആദ്യം മനസിലായില്ല. ഭയങ്കര പിടിത്തമായിരുന്നു. എന്റെ തൊലിയില്‍ കടിച്ചു കുടഞ്ഞു. അന്നേരമാണ് കൈയിലുണ്ടായിരുന്ന വാക്കത്തിയുടെ കാര്യം ഓര്‍മ്മവന്ന് അതെടുത്തിട്ട് വീശിയത്.വീശിയപ്പോള്‍ പുലിക്ക് മുറിഞ്ഞു. അത് സംഭവിച്ചുപോയി.

ഒന്ന് സൂക്ഷിച്ചാൽ അഡിസിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

1

ജീവന്‍ രക്ഷിക്കാനാണ് ഇത് ചെയ്തത്. ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭയങ്കര പിടിത്തമായിരുന്നു. കൈയില്‍ പൊട്ടലുണ്ട്. ചങ്കിലെല്ലാം ഭയങ്കര വേദനയാണ്'', ഗോപാലന്‍ പറഞ്ഞു.കഴുത്തിൽ കടിക്കാനായിരുന്നു ശ്രമം. അത് നടക്കാതെ വന്നപ്പോൾ ഇടത് കൈയിൽ കടിച്ചു. പിന്നാലെ ശരീരത്ത് മാന്തി,തുടർന്നാണ് വാക്കെത്തി എടുത്ത് വീശേണ്ടി വന്നത്. ഇല്ലാരുന്നെങ്കിൽ പുലി എന്നെ കൊല്ലുമായിരുന്നു. സംഭവത്തെ ഗോപലന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

4

ഗോപാലന്‍ വാക്കത്തി കൊണ്ട് വീശിയപ്പോള്‍ പുലിയുടെ തലയ്ക്കാണ് വെട്ടേറ്റത്. സംഭവമറിഞ്ഞ് ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അതേസമയം ഗോപാലനെതിരെ കേസെടുക്കില്ലന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.പുലിയെ വനംവകുപ്പ് മാങ്കുളത്തുനിന്നും മാറ്റി. പ്രത്യേക കമ്മിറ്റിയുടെ നിരീക്ഷണത്തില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ജഡം മറവു ചെയ്തു.

സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,

Idukki
English summary
idukki mankulam native gopalan who escaped from leopard on saturday moring become a hero in mankulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X