Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈരാറ്റുപേട്ട പോയപ്പോള്‍ കരുണാപുരം പിടിച്ചു; എന്‍ഡിഎ പിന്തുണയില്‍ യുഡിഎഫിന്റെ തിരിച്ചടി

ഇടുക്കി: വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയില്‍ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായപ്പോള്‍ യുഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു. എന്നാല്‍, ഇടുക്കിയിലെ കരുണാപുരത്ത് എന്‍ഡിഎ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ എല്‍ഡിഎഫ് ഭരണം വീണു.

എസ്ഡിപിഐയുടെ പിന്തുണ ലഭിച്ച വിഷയത്തില്‍ ഇടതുപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു കോണ്‍ഗ്രസും മുസ്ലിം ലീഗുമെല്ലാം. കരുണാപുരത്ത് ഭരണം പിടിക്കാന്‍ എന്‍ഡിഎയുടെ പിന്തുണ തേടിയ യുഡിഎഫിനെതിരെ പ്രചാരണം നടത്തുകയാണിപ്പോള്‍ ഇടതുകേന്ദ്രങ്ങള്‍. എന്താണ കരുണാപുരത്ത് സംഭവിച്ച രാഷ്ട്രീയ മാറ്റം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

17 അംഗ ഭരണസമിതിയാണ് കരുണാപുരം പഞ്ചായത്തില്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും യുഡിഎഫിനും എട്ട് വീതം സീറ്റുകള്‍ ലഭിച്ചു. ഒരു സീറ്റ് എന്‍ഡിഎയ്ക്കും. എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് ആണ് മല്‍സരിച്ചതും ജയിച്ചതും. ആറാം വാര്‍ഡില്‍ നിന്ന് ജയിച്ച പിആര്‍ ബിനു ആണ് എന്‍ഡിഎയുടെ പ്രതിനിധി.

2

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന വോട്ടെടുപ്പില്‍ നിന്ന് എന്‍ഡിഎ അംഗം വിട്ടുനിന്നിരുന്നു. തുല്യമായ സീറ്റുകള്‍ ആയതോടെ നറുക്കെടുത്തു. ഭരണം എല്‍ഡിഎഫിന് കിട്ടി. കഴിഞ്ഞമാസം ഭരണസമിതിയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ യുഡിഎഫ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. എന്‍ഡിഎ പിന്തുണയോടെ പ്രമേയം പാസായി. ഇടതു ഭരണം വീഴുകയും ചെയ്തു.

3

ഇടതുപക്ഷം അധികാരത്തിലെത്തിയ വേളയില്‍ പ്രസിഡന്റായി വിന്‍സി വാവച്ചനും വൈസ് പ്രസിഡന്റായി കെടി സാലിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ പ്രതിപക്ഷ വാര്‍ഡുകളെ പൂര്‍ണമായും അവഗണിക്കുന്നു. പഞ്ചായത്തിലെ മൊത്തം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല. കൊവിഡ് വാക്‌സിന്‍ വിതരണത്തിലും വീഴ്ചകള്‍വരുത്തി... ഇങ്ങനെ നീളുന്നു യുഡിഎഫിന്റെ ആക്ഷേപങ്ങള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

4

ഇന്നായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. യുഡിഎഫിലെ 13ാം വാര്‍ഡിലെ മിനി പ്രിന്‍സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വനിതാ സംവരണമാണ് പ്രസിഡന്റ് പദവി. എല്‍ഡിഎഫില്‍ സിപിഎമ്മിന് അഞ്ച് അംഗങ്ങളും സിപിഐക്ക് രണ്ട് അംഗങ്ങളും കേരള കോണ്‍ഗ്രസ് എമ്മിന് ഒരംഗവുമാണുള്ളത്. യുഡിഎഫിലെ എട്ട് അംഗങ്ങളും കോണ്‍ഗ്രസുകാരാണ്.

ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍

5

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് എന്‍ഡിഎ അംഗം പിആര്‍ ബിനു വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിനു അനുകൂലിച്ച് വോട്ട് ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പിന്തുണ തുടര്‍ന്നു. ബിനുവിന്റെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് യുഡിഎഫ് കരുനീക്കം നടത്തിയത്.

6

ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉടമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസറെയാണ് വരണാധികാരിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചത്. പദ്ധതികള്‍ നടപ്പാക്കാനോ, വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനോ ഇടതുപക്ഷ ഭരണസമിതിക്ക് സാധിച്ചില്ല എന്നാണ് എന്‍ഡിഎ അംഗത്തിന്റെ ആക്ഷേപം. അതേസമയം, ഭരണം പിടിക്കാന്‍ എന്‍ഡിഎയുടെ പിന്തുണ തേടിയ കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

7

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ കഴിഞ്ഞ ദിവസം യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐയുടെ പിന്തുണയോടെ പാസായിരുന്നു. എസ്ഡിപിഐക്ക് 5 അംഗങ്ങളാണ് നഗരസഭയിലുള്ളത്. ഇത് സിപിഎം, എസ്ഡിപിഐ കൂട്ടുകെട്ടായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എസ്ഡിപിഐയുമായി സഖ്യമില്ലെന്നും യുഡിഎഫ് ഭരണത്തില്‍ അതൃപ്തിയുള്ള അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നുമായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+