• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിന്നമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി; സ്വര്‍ണം കവര്‍ന്ന് ജീവനോടെ കത്തിച്ചു; ക്രൂരമായ കൊലപാതകം

Google Oneindia Malayalam News

കട്ടപ്പന: കട്ടപ്പന നാരകക്കാനത്തെ വീട്ടമ്മയെ വധിച്ച പ്രതിയെ പൊലീസ് പിടികൂടി. കട്ടപ്പന നാരകക്കാനം ചിന്നമ്മ (64)യാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ സജിയെയാണ് ഇപ്പോള്‍ ഇടുക്കി പൊലീസ് പിടികൂടിയത്. തമിഴ്‌നാട് കമ്പത്തു നിന്നാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് ഐ.പി.എസ്- ന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ക്രൂരമായ കൊലപാതകമാണ് സജി നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

1

പ്രതി ആദ്യം കൊരണ്ടിപ്പലകകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി, അരിവാള്‍ കൊണ്ട് വെട്ടിയും, കുത്തിയും പരിക്കേല്‍പ്പിക്കുകയും, തുണിയും ബ്ലാങ്കറ്റും എടുത്ത് ശരീരത്തില്‍ ഇട്ട ശേഷം ഗ്യാസ് സിലണ്ടര്‍ തുറന്ന് വിട്ട് തീ കൊളുത്തി, അതി ക്രൂരവും, പൈശാചികവും, അപൂര്‍വ്വവുമായ കൊലപാതകവും മോഷണവും നടത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.

2

ഓണ്‍ലൈന്‍ കാമുകനെ കാണാന്‍ 5000 കിലോ മീറ്റർ പറന്നെത്തി: പിന്നീട് കണ്ടത്ഓണ്‍ലൈന്‍ കാമുകനെ കാണാന്‍ 5000 കിലോ മീറ്റർ പറന്നെത്തി: പിന്നീട് കണ്ടത്

നവംബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. നാരക്കാനം പള്ളിക്കവല ഭാഗത്ത് കുമ്പിടിയാമാക്കല്‍ വീട്ടില്‍ ചിന്നമ്മ യെയാണ് കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തെ ലക്ഷ്യമാക്കി ഗ്യാസ് സിലണ്ടറിന്റെ ഹോസ തുറന്നു വിട്ട നിലയിലാണ് കണ്ടെത്തിയിരുന്നത്.

3

വീട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ മരിച്ച ചിന്നമ്മയുടെ ശരീരത്തില്‍ നിന്നും രണ്ടു പവനിലേറെ തൂക്കം വരുന്ന സ്വര്‍ണമാലയും കുരിശും രണ്ടു പവന്‍ തൂക്കം വരുന്ന വളയും നഷ്ടമായതായി കണ്ടെത്തിയതോടെയാണ് മോഷണത്തിനിടെയുണ്ടായ കൊലപാതകമാണ് എന്ന സംശയം ഉടലെടുത്തത്.

4

ഗുജറാത്തില്‍ ബിജെപി ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസ് കാരണം: ഞങ്ങളുമായി ഒരു ധാരണയുമില്ലെന്നും ഒവൈസിഗുജറാത്തില്‍ ബിജെപി ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസ് കാരണം: ഞങ്ങളുമായി ഒരു ധാരണയുമില്ലെന്നും ഒവൈസി

തുടര്‍ന്നു ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഓരോ ഇന്‍സ്പെക്ടര്‍മാരുടെ ചുമതലയില്‍ രൂപീകരിച്ച് ഫിംഗര്‍ പ്രിന്റ് , സൈന്റിഫിക് എക്സ്പേര്‍ട്ട്, ഫോറന്‍സിക്, സൈബര്‍ സെല്‍, ഡോഗ് സ്‌ക്വാഡ് എന്നിവരുടെയെല്ലാം സഹായത്തോടെയാണ് അന്വേഷണം നടത്തിയത്.

5

പരമാവധി ലഭിക്കാവുന്ന എല്ലാ ശാസ്ത്രീയമായ മാര്‍ഗങ്ങളും തെളിവുകളും ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ആദ്യം മുതല്‍ തന്നെ സജിയുടെ നീക്കങ്ങളില്‍ സംശയം തോന്നിയിരുന്നതിനാല്‍ പൊലീസ് സംഘം ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. മോഷ്ടിച്ചെടുത്ത ആഭരണങ്ങള്‍ 1,25,000 രൂപയ്ക്ക് പണയം വച്ച ശേഷമാണ് പ്രതി രക്ഷപെടാന്‍ ശ്രമിച്ചത്. ഈ പണം പോലീസ് പിന്നീട് പിടിച്ചെടുത്തു. അന്വേഷണം ഏറ്റെടുത്ത് 48 മണിക്കൂറിനുള്ളിള്‍ തന്നെ പോലീസിന് പ്രതിയെ പിടിക്കുവാനായി.

6

യുവ വ്യവസായിയുമായി ബന്ധം; ഒടുവില്‍ ഹണിട്രാപ്പ്, 80 ലക്ഷം തട്ടിയ യൂട്യൂബർ ദമ്പതികള്‍ക്കെതിരെ കേസ്യുവ വ്യവസായിയുമായി ബന്ധം; ഒടുവില്‍ ഹണിട്രാപ്പ്, 80 ലക്ഷം തട്ടിയ യൂട്യൂബർ ദമ്പതികള്‍ക്കെതിരെ കേസ്

കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി എ നിഷാദ് മോന്‍, തങ്കമണി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അജിത്ത്, കട്ടപ്പന പോലീസ് ഇന്‍സ്‌പെക്ടര്‍ വിശാല്‍ ജോണ്‍സണ്‍, വണ്ടന്മേട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് നവാസ്, നെടുംങ്കണ്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ ബി എസ് ബിനു, സബ് ഇന്‍സ്‌പെക്ടര്‍ മാരായ സജിമോന്‍ ജോസഫ്, അഗസ്റ്റിന്‍, ബെന്നി ബേബി, കെ എം ബാബു, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുബൈര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എബിന്‍ ജോസ്, ഡി സതീഷ്, ഷാനു എം വാഹിദ്, ടിനോജ്, ജോഷി, പി ജെ സിനോജ്, സിനോജ് ജോസഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനീഷ്, സന്ദീപ്, ബിനീഷ്, അരുണ്‍കുമാര്‍ നായര്‍, ജോബി തോമസ്, അനസ്, ടെസി ജോസഫ്, രജിത എന്നീ ഉദ്യോഗസ്ഥരാണ് ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Idukki
English summary
Idukki Police have arrested the accused who killed a housewife in Kattappana Narakakanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X