ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: ഒടുവില്‍ 6 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തൊടുപുഴ: ഇടുക്കി ജില്ലയിലെ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മര്‍ദ്ദിച്ചുവെന്ന ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ആറ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി സി ലെനിന്‍, എന്‍ ആര്‍ ഷിജിരാജ്, ഡ്രൈവര്‍ ജിമ്മി ജോസഫ്, വാച്ചര്‍മാരായ കെ എന്‍ മോഹനന്‍, കെ ടി ജയകുമാര്‍ എന്നിവരെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
ഒരു കോടിയുടെ ബംമ്പർ സമ്മാനം അടിച്ചത് എംഎല്‍എയുടെ ഭാര്യക്ക്: കള്ളക്കളിയെന്ന് ബിജെപി, കാരണമുണ്ട്
വനം വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷനെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ആദിവാസി യുവാവിനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പ്രതിയെ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപ്പെട്ടിട്ടില്ലെന്നും ഒരു വനം കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ പാലിക്കാതെ ഗുരുതര വീഴ്ച വരുത്തിയതായും വനം വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആദിവാസിയുവാവായ കണ്ണംപടിമുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയെയായിരുന്നു കാട്ടിറച്ചിയുമായി പിടികൂടിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 20 നായിരുന്നു അറസ്റ്റ്. എന്നാല്‍ യുവാവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് കുടുംബം തുടക്കം മുതല്‍ തന്നെ ആരോപിക്കുന്നത്. ഇതാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. യുവാവിന് നീതി തേടി യുവാവിന്റെ മാതാപിതാക്കളായ സജിയും നിർമലയും വനം വകുപ്പ് ഓഫിസ് പടിക്കൽ നിരാഹാരസമരം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഇടുക്കി വൈൽഡ്‌ലൈഫ് വാർഡൻ ബി.രാഹുലിനെയും സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അനിൽകുമാറിനെയും സ്ഥലംമാറ്റുകയും ചെയ്തു. എന്നാല്‍ ഈ നടപടിയില്‍ കുടുംബ തൃപ്തരായിരുന്നില്ല. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. അതേസമയം, ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഓർഡർ ലഭിച്ചാൽ നിരാഹാരസമരം അവസാനിപ്പിക്കുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന ആദിവാസി സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി.
വിസയും വേണ്ട 3 പേരെ കൂടെകൂട്ടുകയും ചെയ്യാം: സൗദിയിലും കുശാല്‍ തന്നെ, എന്താണ് ഖത്തറിന്റെ ഹയ്യാ കാർഡ്