ജിഎസ്ടി ഇഫക്ട്: 22 സംസ്ഥാനങ്ങള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നു

Subscribe to Oneindia Malayalam

ദില്ലി: പുതിയ ചരക്കു സേവന നികുതി ബില്‍ നിലവില്‍ വന്നതോടെ ദില്ലിയടക്കം ഇന്ത്യയിലെ 22 സംസ്ഥാനങ്ങള്‍ അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദില്ലി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ജിഎസ്ടി നിലവില്‍ വന്ന് മൂന്നു ദിവസത്തിനുള്ളില്‍ തന്നെ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകള്‍ നീക്കം ചെയ്തു. ഈ സംസ്ഥാനങ്ങളെ കൂടാതെ ഉത്തര്‍പ്രദേശ്, ബീഹാര്‍, പരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്,ആന്ധ്രാപ്രദേശ്,കര്‍ണ്ണാടക,കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും ചെക്ക് പോസ്റ്റുകള്‍ നീക്കം ചെയ്തു.

ആസ്സാം, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തികളില്‍ നികുതിയടക്കാനുള്ള ക്യൂവില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ വാഹനങ്ങളിലെ വസ്തുക്കളില്‍ നിന്നും പുകയില്‍ നിന്നും പരിസ്ഥിതി മലിനീകരണണുണ്ടാക്കുന്നു എന്ന പരാതികള്‍ നേരത്തേ ലഭിച്ചിരുന്നു.

മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി വുമൺ ഇൻ സിനിമ കളക്ടീവ്!! അതിരുകടന്നാൽ നടപടി!!

 gst-

ജൂലൈ 1 നാണ് ഒരൊറ്റ ഇന്ത്യ. ഒരൊറ്റ നികുതി എന്ന ആശയത്തിന്റെ ചുവടു പിടിച്ച് രാജ്യം മുഴുവന്‍ ഏകീകൃത നികുതി എന്ന മാറ്റത്തിലേക്ക് വഴിമാറിയത്. പദ്ധതിയുടെ പ്രതിഫലനമറിയാന്‍ ആറു മാസമെങ്കിലും വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊതു വിപണിയിലടക്കം ഇപ്പോള്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

English summary
State border check posts scrutinise material and location-based tax compliance, resulting in delays in delivery of goods and cause environment pollution as trucks queue up for clearance.
Please Wait while comments are loading...