ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിന് 25 മില്യൺ യുഎസ് ഡോളർ സഹായം;ഭീകരയ്ക്കെതിരെ ഒന്നിച്ച് പോരാടാനും ധാരണ
ദില്ലി; ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിന് 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് യുഎസ്.ഇന്ത്യയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം ഗുണകരമാകുമെന്ന് ദില്ലിയിൽ ബ്ലിങ്കൻ വ്യക്തമാക്കി.
ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് ഇതുവരെ 200 മില്യൺ ഡോളർ സഹായം അമേരിക്ക നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള വാക്സിനേഷൻ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി യുഎസ് സർക്കാർ 25 ദശലക്ഷം ഡോളർ അധികമായി അയയ്ക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്, ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലും ഈ മഹാമാരി അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും ദൃഢനിശ്ചയത്തിലാണ്.കൊവിഡ് വലിയ രീതിയിൽ ഇരു രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ടെന്നും ബ്ലിങ്കൻ പറഞ്ഞു.
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം
പകർച്ചവ്യാധിയുടെ തുടക്കത്തിൽ ഇന്ത്യ ഞങ്ങൾക്ക് നൽകിയ സഹായം നന്ദിയോടെ ഓർക്കുന്നു. അത് തിരിച്ച് നൽകാൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ടെന്നും ബ്ലിങ്കൻ വ്യക്തമാക്കി. അതേസമയം ആഗോളതലത്തിൽ വാക്സിനുകൾ ലഭ്യമാക്കേണ്ട ആവശ്യകതയെ കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരോട് അനുഭാവപൂർവ്വം യുഎസ് പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ ഉത്പാദനത്തിനും ലഭ്യതയ്ക്കുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും ജയശങ്കർ പറഞ്ഞു.
അഫ്ഗാൻ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയായി.യുഎസിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഞങ്ങൾക്ക് ഉള്ളത്.അഫ്ഗാൻ പ്രശ്നത്തിന് പരിഹാരം സൈനിക ഇടപെടൽ അല്ല. അഫ്ഗാൻ ജനതയുടെ താതപര്യങ്ങൾ നിലനിർത്തുന്നതിനും പ്രാദേശിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.












Click it and Unblock the Notifications