
രാജസ്ഥാനില്‍ 250 കോടിയുടെ റോഡ്; പേര് 'ഭാരത് ജോഡോ സേതു'
ജയ്പൂർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കവേ രാജസ്ഥാനിലെ എലിവേറ്റഡ് പാതയ്ക്ക് ജോഡോ സേതുവെന്ന് പേര് നൽകി രാജസ്ഥാന്ഡ മുഖ്യമന്ത്രി അശോക് ഗെലോട്ട്. 250 കോടിരൂപ മുടക്കി നിർമിച്ച എലിവേറ്റഡ് പാതയ്ക്ക് ആണ് ഭാരത് 'ജോഡോ സേതു' എന്ന് രാജസ്ഥാൻ സർക്കാർ പേരുനൽകിയത്. ജയ്പൂർ നഗരത്തിലാണ് 2.8 കിലോമീറ്റർ ദൂരമുള്ള പുതിയ പാത നിർമിച്ചത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ഈ റോഡിന്റെ പേര് സോഡാല എലിവേറ്റഡ് റോഡ് എന്നായിരുന്നു. പുതുക്കി പണിത ശേഷം ആണ് ഇപ്പോൾ റോഡിന് പുതിയ പേര് സർക്കാർ നൽകിയത്. പുതിയ പാത വന്നതോടെ അംബേദ്ക്കർ സർക്കിളിനും അജ്മീർ റോഡിനും ഇടയിലുള്ള ഗതാഗതം എളുപ്പം ആകും. ഇതിനൊപ്പം മറ്റ് ആറു പദ്ധതികൾക്കും മുഖ്യമന്ത്രി തറക്കല്ലിട്ടു.
ഡ്രൈവിംഗിനിടെ സീറ്റിലിരുന്ന് ജോമോന്റെ ഡാന്‍സ്, നിയന്ത്രണമില്ലാതെ നീങ്ങുന്ന വണ്ടി; വീഡിയോ പുറത്ത്
അതേസമയം, ഭാരത് ജോഡോ യാത്ര ഇപ്പോൾ കർണാടകയിലാണ് എത്തിയിട്ടുള്ളത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര കേരളത്തിലേക്കും അവിടെ നിന്ന് കർണാടകയിലേക്കും നീങ്ങി.
മികച്ച സ്വീകരമാണ് രാഹുലിന്റെ ഭാരത് ജോഡോയ്ക്ക് ലഭിക്കുന്നത്. കർണാടകയിലെ ഭാരത് ജോഡോയിൽ കഴിഞ്ഞദിവസം സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. രാഹുലിന്റെ ഒപ്പം സോണിയ നടക്കുന്ന വീഡിയോ വലിയ രീതിയിൽ വൈറലുമായിരുന്നു.
Face Care: ഇത്തിരി ഉപ്പുണ്ടോ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാം...
നടന്ന് ക്ഷീണിച്ച സോണിയയോട് രാഹുൽ സ്നേഹപൂർവം കാറിൽ കയറാൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അതുപോലെ യാത്രയിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടി തിരക്കിൽപ്പെട്ട് വീണപ്പോൾ രാഹുലും സോണിയയും കുട്ടിക്ക് നൽകിയ പരിചണവും ഏറെ അഭിനന്ദനങ്ങളാണ് കൊണ്ട് വന്നത്.