കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വീണ്ടും ശിശുമരണം; ആശുപത്രി അധികൃതര്‍ നോട്ടപ്പുള്ളികള്‍, ഉടനെ കുടുങ്ങും

ശിശുക്കളുടെ കൂട്ടമരണത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

  • By സുചിത്ര മോഹന്‍
Google Oneindia Malayalam News

ലഖ്‌നൗ: യോഗിയുടെ യുപിയില്‍ ശിശു മരണം തുടര്‍കഥയാകുന്നു. ഇത്തവണ ഫാറൂഖാബാദ് സര്‍ക്കാര്‍ ആശുപത്രിയിലാണ് ദുരന്തം സംഭവിച്ചത്. ഇവിടെ ഒരു മാസത്തിനിടെ 49 നവജാതശിശുക്കളാണ് മരിച്ചത്.

up

ഒരുങ്ങിയിരുന്നോ ഏത് നിമിഷവും അത് സംഭവിക്കും; ഉത്തര കൊറിയയോട് യുഎസ്ഒരുങ്ങിയിരുന്നോ ഏത് നിമിഷവും അത് സംഭവിക്കും; ഉത്തര കൊറിയയോട് യുഎസ്

ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ശിശുമരണത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞമാസം ഗോരഖ്പുര്‍ ജില്ലയിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 400ല്‍ അധികം കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു.

 യുപിയില്‍ വീണ്ടും ശിശു മരണം

യുപിയില്‍ വീണ്ടും ശിശു മരണം

യുപിയില്‍ ശിശുമരണം തുടര്‍കഥയാകുന്നു. ഗോരാഖ്പൂരിനു പിന്നാലെ ഫാറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലും നവജാത ശിശുക്കള്‍ മരിച്ചു. മരണകാരണം ഓക്‌സിജന്റെ അഭാവം തന്നെയാണ്

നിഷേധിച്ച് ആശുപത്രി അധികൃതര്‍

നിഷേധിച്ച് ആശുപത്രി അധികൃതര്‍

നവജാത ശിശുക്കളുടെ തൂക്കക്കുറവും കൂടാതെ ഗുരുതരാവല്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതുമാണ് മരണകാരണമെന്ന് ആശുപത്രി ആധികൃതുടെ വിശദീകരണം.കൂടാതെ ആശുപത്രിയിലെ നവജാതശിശുക്കളുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (എസ്എന്‍സിയു) 30 കുട്ടികള്‍ മരിച്ചു. മറ്റു 19 പേര്‍ പ്രസവത്തോടെയോ പ്രസവിച്ചയുടനെയോ ആണ് മരിച്ചത്. അമ്മമാരുടെ അറിവില്ലായ്മയും കുട്ടികളുടെ മരണത്തിനു പിന്നിലുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതാണെങ്കിലും തീരുമാനമെടുക്കാതെ കുടുംബാംഗങ്ങള്‍ അതു വൈകിപ്പിക്കാറുണ്ട്. പലപ്പോഴും അതീവ ഗുരുതാവസ്ഥയിലായ ശേഷമേ കുട്ടികളെ ആശുപത്രിയിലെത്തിക്കാറുള്ളെന്നും ഇവര്‍ അറിയിച്ചു.

പോലീസ് അന്വേഷണം ആരംഭിച്ചു

പോലീസ് അന്വേഷണം ആരംഭിച്ചു

യുപിയിലെ ഫാറൂഖബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ കട്ടമരണത്തെ കുറിച്ചു അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഫാറൂഖാബാദ് എസ്പി ധ്യാനാന്ത് അറിയിച്ചു.

 ആശുപത്രി അധികൃതരുടെ പിഴവ്

ആശുപത്രി അധികൃതരുടെ പിഴവ്

ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 19 തവണ ജില്ല കളക്ടര്‍ ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

 പാഠപഠിക്കാതെ സര്‍ക്കാര്‍

പാഠപഠിക്കാതെ സര്‍ക്കാര്‍

ഗോരാഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ 415 കുഞ്ഞുങ്ങളാണ് കഴിഞ്ഞ മാസം ( ആഗസ്റ്റ്) മരിച്ചത്. അതിന്റെ സംഭവ വികാസങ്ങള്‍ കെട്ടടുങ്ങും മുന്‍പാണ് ഫാറൂഖബാദില്‍ സമാന സംഭവം ആവര്‍ത്തിക്കുന്നത്.

പിഴവ് ഡോക്ടര്‍മാര്‍ക്കോ

പിഴവ് ഡോക്ടര്‍മാര്‍ക്കോ

ജനങ്ങളെ തന്നെ ഞെട്ടിച്ചതായിരുന്നു ബിആര്‍ഡിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫില്‍ ഖാന്റ അറസ്റ്റ്. ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തന്റെ സ്വകാര്യ ക്ലീനിക്കിലേക്ക് മാറ്റിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഫാറൂഖബാദില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെ ആശുപത്രി അധികൃതര്‍ അവഗണിച്ചിരുന്നു.

English summary
In a shameful rerun of last month’s Gorakhpur tragedy that claimed 63 lives, 49 children died in another government hospital in Farukkhabad allegedly due to shortage of oxygen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X