കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കര്‍ഷക സമരം കത്തിപ്പടരുന്നു, കൃഷി ഭൂമി പിടിച്ചെടുക്കുന്നതില്‍ സംഘര്‍ഷം, അറസ്റ്റ്!!

12 ഗ്രാമങ്ങളില്‍ നിന്നുള്ള 1250 കര്‍ഷകരുടെ കൈയ്യില്‍ നിന്നാണ് 3377 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്

Google Oneindia Malayalam News

അഹമ്മദബാദ്: ഗുജറാത്തില്‍ കൃഷി ഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക സമരം കത്തിപ്പടരുന്നു. കേരളത്തില്‍ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തോടും നന്ദിഗ്രാമില്‍ നടന്ന സമരത്തോടും സാദൃശ്യമുള്ള സമരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരുമായി യാതൊരു വിട്ടുവീഴ്ച്ചുമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം സമരം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുമോ എന്ന ഭയത്തിലാണ് ബിജെപി.

ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനിന് വേണ്ടി ഭാവ്‌നഗര്‍ ജില്ലയിലെ ഏക്കറുകളോളം സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത് അന്യായമാണെന്ന് കര്‍ഷകര്‍ നേരത്തെ ആരോപിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ വന്‍ സംഘര്‍ഷത്തിലേക്കാണ് നീങ്ങുന്നത്. എന്ത് വിലകൊടുത്തും പദ്ധതി നടത്തിക്കും എന്ന നിലപാടുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിനും ഇതേ സമീപനമാണ് ഉള്ളത്.

ഗുജറാത്ത് കത്തുന്നു

ഗുജറാത്ത് കത്തുന്നു

12 ഗ്രാമങ്ങളില്‍ നിന്നുള്ള 1250 കര്‍ഷകരുടെ കൈയ്യില്‍ നിന്നാണ് 3377 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്. ലിഗ്നൈറ്റ് പ്ലാന്റിന് വേണ്ടിയാണ് ഈ സ്ഥലം ഏറ്റെടുത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ കര്‍ഷകര്‍ ഇവിടെ സ്ഥിരമായി കൃഷി ഇറക്കുന്നുണ്ട്. ഇതിനിടെയാണ് പദ്ധതിയുമായി ഗുജറാത്ത് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വീണ്ടും രംഗത്തെത്തിയത്. ഇതോടെ കര്‍ഷകരും കമ്പനിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരിക്കുകയാണ്. ഇതില്‍ സര്‍ക്കാര്‍ കൂടി ഇടപെട്ടതോടെ ഗുജറാത്തില്‍ കര്‍ഷക പ്രക്ഷോഭം ആളിക്കത്തുകയാണ്. അന്‍പതിലധികം കര്‍ഷകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കമ്പനി അധികൃതര്‍ ഈ സ്ഥലത്ത് നിന്ന് കര്‍ഷകരെ ഒഴിപ്പിക്കുന്നതിനായി പോലീസ് സഹായവും തേടിയിട്ടുണ്ട്.

ജീവിതം വഴിമുട്ടി

ജീവിതം വഴിമുട്ടി

ഗുജറാത്ത് സര്‍ക്കാര്‍ കാരണം കര്‍ഷകരുടെ ജീവിതം വഴിമുട്ടിയെന്ന് സമരക്കാര്‍ ആരോപിക്കുന്നു. വളരെ തുച്ഛമായ വരുമാനമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇവിടെയുള്ള കൃഷി പെട്ടെന്ന് ഇല്ലാതായാല്‍ തങ്ങള്‍ക്ക് ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ട് ഭൂമി ഒരിക്കലും വിട്ടുതരില്ലെന്നാണ് ഇവരുടെ വാദം. വളരെയധികം പിന്നോക്കാവസ്ഥയിലാണ് ഇവര്‍. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം കമ്പനി വീണ്ടും ഈ ഭൂമി സ്വന്തമാക്കേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം ഇത് മൂന്നാം തവണയാണ് ഭൂമിയേറ്റെടുക്കാന്‍ വരുന്നവരുമായി കര്‍ഷകര്‍ ഏറ്റുമുട്ടുന്നത്. ഇവര്‍ നേരത്തെ ഗുജറാത്ത് ഹൈക്കോടതിയില്‍ ഈ നീക്കത്തിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഈ വിഷയം വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്. ഈ പരാതിയില്‍ വിധിപറയുന്നത് വരെ ഭൂമി വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് കമ്പനി വകവെച്ചു കൊടുക്കാന്‍ സാധ്യതയില്ല.

പോലീസിന്റെ ഇടപെടല്‍

പോലീസിന്റെ ഇടപെടല്‍

കര്‍ഷകര്‍ വളരെ സമാധാനപരമായ സമരമാണ് നടത്തിയത്. എന്നാല്‍ പോലീസിന്റെ ഇടപെടലാണ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത്. അറസ്റ്റ് ചെയ്ത 50 പേരെ എത്രയും വേഗം വിട്ടയക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ഷകരെ നേരിടാന്‍ പോലീസ് വമ്പന്‍ സന്നാഹമാണ് ഒരിക്കയതെന്നും സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെയാണ് ഇവര്‍ ലാത്തിച്ചാര്‍ജ് നടത്തിയെതന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നു. സര്‍ക്കാര്‍ കര്‍ഷകരെ കടുത്ത രീതിയില്‍ നേരിടാന്‍ കൂട്ടുനില്‍ക്കുന്നു എന്നാണ് ആരോപണം. ഇക്കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. 2013ലെ ഭൂനിയമം നടപ്പിലാക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മടിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ചോദിക്കുന്നു. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് നീണ്ട് പോയതാണ് പദ്ധതി. ഇപ്പോള്‍ കര്‍ഷകര്‍ കൂടുതല്‍ തുക ഭൂമിക്കായി ചോദിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറയുന്നു.

കേന്ദ്രഫണ്ട് വിഷയം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ, ബിജെപി നേതാക്കള്‍ ഉറങ്ങുകയായിരുന്നോ?കേന്ദ്രഫണ്ട് വിഷയം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ, ബിജെപി നേതാക്കള്‍ ഉറങ്ങുകയായിരുന്നോ?

എന്‍ജിഒയുടെ പേരില്‍ കേന്ദ്രഫണ്ട് തട്ടിച്ചു, ടീസ്ത സെതല്‍വാദിനെതിരെ കേസ്, അറസ്റ്റുണ്ടാവും!!എന്‍ജിഒയുടെ പേരില്‍ കേന്ദ്രഫണ്ട് തട്ടിച്ചു, ടീസ്ത സെതല്‍വാദിനെതിരെ കേസ്, അറസ്റ്റുണ്ടാവും!!

സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി; പണം തിരിച്ചു നല്‍കും, തൊഴിലാളികള്‍ക്ക് സസ്‌പെന്‍ഷന്‍!!സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി; പണം തിരിച്ചു നല്‍കും, തൊഴിലാളികള്‍ക്ക് സസ്‌പെന്‍ഷന്‍!!

English summary
50 farmers detained for resisting Gujarat companys bid to take possession of land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X