കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താം ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടിച്ച 760 കുട്ടികളെയും പുറത്താക്കി

  • By Mithra Nair
Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ 760 കുട്ടികളെ കോപ്പിയടിച്ചതിന് പുറത്താക്കി. വിദ്യാര്‍ത്ഥികള്‍ കൂട്ടക്കോപ്പിയടിച്ചതിന്റെ ദൃശ്യങ്ങളും വിഡിയോയും പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി.

കോപ്പിയടിക്കു കൂട്ടുനിന്ന എട്ടു പൊലീസുകാരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. കോപ്പിയെഴുതി പേപ്പര്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കിയതിന് രക്ഷിതാക്കളില്‍ ഏഴുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

exam-cheating.jpg -Properties

സ്‌കൂള്‍ ബില്‍ഡിങ്ങിനു പുറത്ത് ജനാലകളിലും മറ്റും വലിഞ്ഞുകയറി കോപ്പിയടിക്കാനുള്ള ബിറ്റുകള്‍ നല്‍കിയാണ് രക്ഷിതാക്കളുടെ സഹായം ഇവ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. അധ്യാപകരും മറ്റും ഇവ കാണുന്നുണ്ടെങ്കിലും കോപ്പിയടി തടയാനായി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം

സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ കോപ്പയടി നടത്തുന്നത് തടയാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.സാഹി നേരത്തെ പറഞ്ഞിരുന്നു. രക്ഷിതാക്കളും സമൂഹവും കൂടെ നിന്നാല്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്നും സാഹി വ്യക്തമാക്കിയിരുന്നു. ശരിയായ രീതിയില്‍ പരീക്ഷ നടത്താന്‍ കഴിയാത്തതിനു സംസ്ഥാന സര്‍ക്കാരിനെ പട്‌ന ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

English summary
As shocking visuals of large-scale copying by students during state Board matriculation exams in Bihar emerged, 760 students have been expelled over the mass cheating racket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X