കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ക്ലാസിൽ കയറണമെങ്കിൽ പെൺകുട്ടികൾക്ക് കാമുകൻ വേണം'; പ്രിന്‍സിപ്പലിന്റെ പേരില്‍ അറിയിപ്പ്..ട്വിസ്റ്റ്

സ്വന്തമായി കാമുകന്‍ ഇല്ലെങ്കില്‍ പെണ്‍കുട്ടികള്‍ ക്ലാസിന് പുറത്തായിരിക്കും എന്നാണ് പറയുന്നത്‌

Google Oneindia Malayalam News
Valentines Day

ജനുവരി കഴിഞ്ഞാല്‍ ഫെബ്രുവരി എത്തി..അതിനെന്താ അത് അങ്ങനെ തന്നെയല്ലേ എന്നല്ലേ നിങ്ങളുടെ മനസ്സില്‍ വന്ന ചോദ്യം...പക്ഷേ ഫെബ്രുവരിയില്‍ ആണല്ലോ വാലന്‍ന്റൈന്‍സ് ഡേ...പ്രണയം പറയാനും പ്രണയം പങ്കുവെയ്ക്കാനുമൊക്കെ കാത്തിരിക്കുന്ന സമയം..എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെ പ്രണയം ഉണ്ടാവണമെന്നൊന്നുമില്ല..

പ്രണയിക്കാത്തവര്‍ ഉണ്ടാകാം..കാമുകിയോ കാമുകനോ ഇല്ലാത്തവര്‍ ഉണ്ടാവാം. എന്നാല്‍ വാലന്റൈന്‍സ് ഡേയ്ക്ക് കോളേജില്‍ വരുമ്പോള്‍ കാമുകിയോ കാമുകനോ ഉണ്ടാവണമെന്ന് ഒരു അറിയിപ്പ് വന്നാലോ...കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് വ്യാപകമായി പ്രചരിച്ചിരുന്നു പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധമായും ബോയി ഫ്രണ്ട് ഉണ്ടാകണമെന്നായിരുന്നു അറിയിപ്പ്..സംഭവം അറിഞ്ഞ എല്ലാവരും ഞെട്ടിപ്പോയി...പക്ഷേ സംഭവത്തില്‍ ഒരു ട്വിസ്റ്റ് ഉണ്ടായി

കാമുകൻമാരെ കണ്ടെത്തണം!

കാമുകൻമാരെ കണ്ടെത്തണം!

ജഗത്സിംഗ്പൂരിലെ കലാപം പൊട്ടിപ്പുറപ്പെട്ടു.എസ് വിഎം ഓട്ടോണമസ് കോളേജിന്റെ പേരിലായിരുന്നു വാലന്റൈൻസ് ദിനത്തിന് മുമ്പ് പെൺകുട്ടികളോട് ആൺസുഹൃത്തുക്കളെ കണ്ടെത്താൻ ഉത്തരവിട്ടു കൊണ്ടുള്ള പ്രിൻസിപ്പലിന്റെ പേരിലുള്ള വ്യാജ നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ സംഭവം ആകെ കൈവിട്ടുപോയി..

കൺഫർമേഷൻ നൽകിയിട്ട് പരീക്ഷ എഴുതാതിരുന്നാൽ 'പണികിട്ടും'; പ്രൊഫൈൽ റദ്ദാക്കാൻ പി.എസ്.സികൺഫർമേഷൻ നൽകിയിട്ട് പരീക്ഷ എഴുതാതിരുന്നാൽ 'പണികിട്ടും'; പ്രൊഫൈൽ റദ്ദാക്കാൻ പി.എസ്.സി

കാമുകനില്ലെങ്കിൽ ക്ലാസിൽ ഇരിക്കേണ്ട.....

കാമുകനില്ലെങ്കിൽ ക്ലാസിൽ ഇരിക്കേണ്ട.....

ഫെബ്രുവരി 14 ന് മുമ്പ് പെൺകുട്ടികൾ കാമുകന്മാരെ കണ്ടെത്തണമെന്നും കണ്ടെത്തിയില്ല എങ്കിൽ ക്ലാസിൽ ഇരിക്കാൻ വിടില്ലെന്നുമായിരുന്നു നോട്ടീസിൽ. ക്ലാസുകളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിന്, പെൺകുട്ടികൾക്ക് ബോയ്‌ഫ്രണ്ട്സിനെ കണ്ടെത്തിയാൽ മാത്രം പോര, അവരുടെ യോഗ്യത സ്ഥിരീകരിക്കുന്നതിന് അവരുടെ കാമുകന്മാരുടെ ചിത്രങ്ങൾ പ്രിൻസിപ്പലിന്റെ ഓഫീസിൽ സമർപ്പിക്കുകയും വേണം എന്നും നോട്ടിസിൽ പറയുന്നു.

വ്യാജൻ...

വ്യാജൻ...

ഞങ്ങൾ എല്ലാവരും വൈറലായ നോട്ടീസ് കണ്ടു. ഇത് യാഥാർത്ഥ്യമാണെന്ന് തോന്നുന്നില്ല. ചില മോശം ഘടകങ്ങൾ വ്യാജ അറിയിപ്പ് വൈറലാക്കി. ഇത് ഞങ്ങളുടെ കോളേജിന്റെ പേരിന് കളങ്കം വരുത്തി. ഞങ്ങളുടെ പ്രിൻസിപ്പൽ ഒരു നല്ല മനുഷ്യനാണ്, അദ്ദേഹം അത്തരമൊരു കാര്യം ചെയ്യുമെന്ന് ഞങ്ങൾ കരുതുന്നില്ല. എന്നാണ് കോളേജിലെ വിദ്യാർത്ഥിനി പ്രതികരിച്ചത്...സംഭവത്തിൽ പ്രിസിപ്പൽ പരാതി കൊടുത്തു,

അങ്ങനെ ഒരു നോട്ടീസില്ല

അങ്ങനെ ഒരു നോട്ടീസില്ല

ഇത്തരത്തിൽ ഒരു നോട്ടീസ് താൻ പുറത്തിറക്കിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. "ഞാനല്ല നോട്ടീസ് നൽകിയത്. വൈറലായ നോട്ടീസ് അച്ചടിച്ച ലെറ്റർഹെഡ് വ്യാജമാണ്. അതിന് കോളേജിന്റെ കോൺടാക്റ്റ് നമ്പറോ ശരിയായ ക്രമത്തിലുള്ള പേരോ ഇല്ല, അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ ശിക്ഷണം എന്നാവശ്യപ്പെട്ട് താൻ പരാതി നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു...

English summary
A Fake notification on behalf of the college went viral on social media for these reasons, Here is what it says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X