ആധാര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി: മോദിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി, പുതിയ വിവാദം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആധാര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച സുബ്രഹ്മണ്യന്‍ സ്വാമി വിഷയത്തില്‍ പ്രധാനമന്ത്രിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ട്വിറ്ററിലാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിട്ടുള്ളത്. ആധാര്‍ വിഷയത്തില്‍ ഉടന്‍ തന്നെ പ്രധാന മന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയ്ക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കുള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നീര്‍ക്കെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജി സുപ്രീം കോടചി തിങ്കളാഴ്ച പരിഗണിച്ചതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ആധാറിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

എന്തുകൊണ്ട് ഹാക്കര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ലക്ഷ്യമിടുന്നു: സുരക്ഷ സംബന്ധിച്ച് നിങ്ങളറിയേണ്ടത്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ​എം കണ്‍വില്‍ക്കര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്. മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. കേന്ദ്ര നിയമത്തെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ ചോദ്യം ചെയ്യുമെന്ന് ചോദിച്ച കോടതി വ്യക്തിപരമായി മമതയ്ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍

സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍‍ഡ് നിര്‍ബന്ധമാക്കിയത്. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ആധാര്‍- പാന്‍ ലിങ്കിംഗ്

ആധാര്‍- പാന്‍ ലിങ്കിംഗ്

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍


മൊബൈല്‍ നമ്പര്‍ ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. മിക്ക ടെലികോം കമ്പനികളും ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ വളരെ എളുപ്പത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. ഇതിന് അവര്‍ പ്രത്യേക ഫീസ് ഈടാക്കുന്നുമില്ല. 2018 ഫെബ്രുവരി 6ന് മുമ്പ് ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണ വിധേയമാകും. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി.

 സാമൂഹിക സുരക്ഷാ പദ്ധതികള്‍

സാമൂഹിക സുരക്ഷാ പദ്ധതികള്‍


ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2018 മാര്‍ച്ച് 31 ആണ്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

ലൈസന്‍സുകള്‍

ലൈസന്‍സുകള്‍


ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

 മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍

മൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്.

പെന്‍ഷന്‍ അക്കൗണ്ട്

പെന്‍ഷന്‍ അക്കൗണ്ട്


എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് 2017 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

 മരണ സര്‍ട്ടിഫിക്കറ്റ്

മരണ സര്‍ട്ടിഫിക്കറ്റ്

ഒക്ടോബര്‍ 1 മുതല്‍ മരണ സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. മരിച്ചയാളുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്കു മാത്രം ലഭിക്കുന്നതിനാണ് ഇത്.

പ്രവാസി വിവാഹം

പ്രവാസി വിവാഹം

ഇന്ത്യയില്‍ വിവാഹിതരാകുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകളായ പ്രവാസികളുടെ ഭാര്യമാര്‍ ഭര്‍ടത്താവില്‍ നിന്നോ മറ്റുള്ളവനരില്‍ നിന്നോ അനുഭവിക്കേണ്ടി വരുന്ന സ്ത്രീധനപീഡനം, വൈവാഹിക പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവയില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കമ്മറ്റി വിദേശതകാര്യ മന്ത്രാലയത്തിന് പ്രവാസികളുടെ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

സിബിഎസ് സി ബോര്‍ഡ് പരീക്ഷ

സിബിഎസ് സി ബോര്‍ഡ് പരീക്ഷ

സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ് സി തീരുമാനം. 2017 -18 മുതല്‍ സിബിഎസ് സി 9,11 ക്ലാസുകളിലെ ബോര്‍‍ഡ് പരീക്ഷകളുടെ രജിസ്ട്രേഷനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. സിബിഎസ് സി അംഗീകാരമുള്ള എല്ലാ സ്കൂളുകള്‍ക്കും ഇതോടെ ചട്ടം ബാധകമായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ സിബിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയതായി സിബിഎസ് സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്‍റ് നമ്പര്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുമ്പായി ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനാണ് സിബിഎസ് സി നല്‍കുന്ന നിര്‍ദേശം.

English summary
BJP Rajya Sabha MP Subramanian Swamy on Tuesday said that compulsory Aadhaar is a threat to the country's security and expressed hope that the Supreme Court will strike it down when its larger Constitution bench takes up the matter.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്