കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം മുന്നണിയെ പിന്തുണയ്ക്കില്ല: കെജ്രിവാള്‍

Google Oneindia Malayalam News

വാരണാസി: മൂന്നാം മുന്നണി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത. മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കുന്ന ചോദ്യം ഉദിക്കുന്നു പോലും ഇല്ല എന്നാണ് പാര്‍ട്ടി കണ്‍വീനറായ കെജ്രിവാളിന്റെ അഭിപ്രായം. എന്നാല്‍ ആവശ്യം വന്നാല്‍ മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കണമെന്നാണ് മുതിര്‍ന്ന എ എ പി നേതാവ് ഗോപാല്‍ റായ് പറഞ്ഞത്.

തിരഞ്ഞെടുപ്പിന് ശേഷം ഒരു ആവശ്യം വരികയാണെങ്കില്‍ മൂന്നാം മുന്നണിയെ പിന്തുയ്ക്കും. പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് പാര്‍ട്ട ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഗോപാല്‍ റായ് പറഞ്ഞു. ഗോപാല്‍ റായുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ച് കണ്‍വീനര്‍ കെജ്രിവാള്‍ രംഗത്തു വന്നത്.

kejriwal

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ തന്റെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്ന പ്രശ്‌നമില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, സി പി എം തുടങ്ങിയ പാര്‍ട്ടികളാണ് മൂന്നാം മുന്നണി ശ്രമങ്ങള്‍ നടത്തുന്നത്.

എന്നാല്‍ മൂന്നാം മുന്നണിക്ക് പിന്തുണയില്ല എന്ന് കെജ്രിവാള്‍ വ്യക്തമാക്കിയെങ്കിലും മൂന്നാം മുന്നണി നേതാക്കള്‍ പ്രതീക്ഷ കൈവിടേണ്ട കാര്യമില്ല എന്നാണ് കെജ്രിവാളിന്റെ രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. നേരത്തെ ദില്ലിയില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കുകയോ ആരോടെങ്കിലും പിന്തുണ സ്വീകരിക്കുകയോ ചെയ്യില്ല എന്ന് പരസ്യമായി പറഞ്ഞ കെജ്രിവാള്‍ പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ ദില്ലി ഭരിച്ചിരുന്നു.

English summary
AAP does a flip-flop on support to Third Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X