എഎപി പാര്‍ട്ടി ആസ്ഥാനം ഒഴിയേണ്ടി വരും, കൈയ്യേറ്റമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്ക് അവരുടെ പാര്‍ട്ടി ആസ്ഥാനത്തെ ഓഫീസ് ഒഴിയേണ്ടി. എഎപി ആസ്ഥാനം കൈയ്യേറ്റമാണെന്ന് സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. ഹൈക്കോടതിക്കായി കണ്ടെത്തിയ ഭൂമിയിലാണ് എഎപി ആസ്ഥാനം ഉള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു. ജൂണ്‍ പതിനഞ്ചിനുള്ളില്‍ പാര്‍ട്ടി ആസ്ഥാനം ഒഴിയേണ്ടി വരും.
ഈ കേസ് കൈയ്യേറ്റത്തിന്റേതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ഓഫീസ് ഒഴിയാന്‍ ജൂണ്‍ വരെ സമയം നല്‍കുകയായിരുന്നു. അതേസമയം അരവിന്ദ് കെജ്രിവാളിനും പാര്‍ട്ടിക്കും ഇത് പുതിയൊരു തിരിച്ചടി കൂടിയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ലാന്‍ഡ് ഡെവലെപ്‌മെന്റ് ഓഫീസില്‍ പകരം ഭൂമി അനുവദിച്ച് കിട്ടാനായി അപേക്ഷിക്കാനുള്ള അനുമതിയും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. എഎപിയുടെ അപേക്ഷ പരിഗണിക്കണമെന്നും, അതിലുള്ള തീരുമാനം നാലാഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും എല്‍ആന്‍ഡ് ഡിഒയോട് നിര്‍ദേശിച്ചിരിക്കുകയാണ് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പാര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ ഭൂമിയില്‍ പാര്‍ട്ടി ആസ്ഥാനം തുടര്‍ന്ന് പോരാന്‍ എഎപിക്ക് യാതൊരു അവകാശവും ഇല്ലെനിനും സുപ്രീം കോടതി പറഞ്ഞു. ഫെബ്രുവരിയില്‍ എഎപി ഈ ഭൂമി കൈയ്യേറിയതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഡല്‍ഹി ഹൈക്കോടതിയുടെ വികസന പദ്ധതിക്കായി അനുവദിച്ച സ്ഥലത്താണ് എഎപി ആസ്ഥാനം ഇപ്പോഴുള്ളത്. റോസ് അവന്യു കോടതിക്ക് അധികമായുള്ള മുറികള്‍ക്ക് വേണ്ടിയായിരുന്നു ഈ സ്ഥലമെടുപ്പ്. രാജ്യത്തെ കോടതി സമുച്ഛയങ്ങളുടെ കേസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇക്കാര്യം സുപ്രീം കോടതി പരിഗണിച്ചത്.
ഫെബ്രുവരി പതിനഞ്ചിന് കോടതി വിധിയുണ്ടായതിനെ തുടര്‍ന്ന് ഒരു യോഗം ചേര്‍ന്നിരുന്നു. ഇതില്‍ എഎപി സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ ഈ സ്ഥലം ഒഴിയുമെന്ന് അറിയിച്ചിരുന്നു. പകരം ഒരു സ്ഥലം വേറെ ഏറ്റെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നില്ല. സുപ്രീം കോടതിയില്‍ ഇന്ന് രൂക്ഷ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ നേരിടേണ്ടി വന്നത്.
എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ വീഴ്ച്ച വന്നതെന്ന് കോടതി ചോദിച്ചു. ഒരാള്‍ക്കും നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ല. എങ്ങനെയാണ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതില്‍ ഇരിക്കാന്‍ സാധിക്കുക. എല്ലാ കൈയ്യേറ്റങ്ങളും നീക്കം ചെയ്യണം. ഹൈക്കോടതിക്ക് ഈ ഭൂമി കൈമാറണം.
അവരാണ് ഇതിന്റെ ഉടമസ്ഥര്‍. പൊതുജനങ്ങള്‍ക്കും, പൗരന്‍മാര്‍ക്കും ഉപയോഗിക്കാനുള്ളതാണ് ഈ സ്ഥലമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി അടക്കം യോഗം ചേരുക. അടുത്ത ഹാജരാവലിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications