കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ക്കുണ്ടോ ഇത്തരം സംഘടനകള്‍?കര്‍ണ്ണാടകയെ നിയന്ത്രിക്കുന്ന കന്നട രക്ഷണ വേദികെയെ കുറിച്ച്..

  • By Pratheeksha
Google Oneindia Malayalam News

മലയാളികള്‍ക്ക് ഇങ്ങനെയുളള സംഘടനകളെയൊന്നും പരിചയമുണ്ടാവില്ല. എന്തെങ്കിലും ഒരു വിഷയം കിട്ടിയാല്‍ ഉടന്‍ ബന്ദിനാഹ്വാനം ചെയതു ഒരു സംസ്ഥാനത്തെയൊന്നാകെ കൈയ്യിലെടുക്കുന്നവ. എന്നാല്‍ കന്നട നാട്ടിലുണ്ട് കര്‍ണ്ണാടകയെ മുഴുവന്‍ നിയന്ത്രിക്കുന്ന ചില സംഘടനകള്‍ .അതില്‍ പ്രധാനപ്പെട്ടതാണ് കന്നട രക്ഷണവേദികെ.

മഹാദയി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ശനിയാഴ്ച്ച കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ സംഘടനാ പതാകയുമായി കര്‍ണ്ണാടകയെ സ്തംഭിപ്പിക്കുകയാണവര്‍. പോരാത്തതിന് തൊഴിലാളി സംഘടനകളും രാഷ്ടീയ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണ്ണാടകയെ നിയന്ത്രിക്കുന്ന കര്‍ണ്ണാടക രക്ഷണ വേദികെയെ കുറിച്ചറിയൂ..

സുഷമാസ്വരാജിന് ആളുമാറി; മഹാശ്വേതാദേവിയെ ദേവിയാക്കാത്തതു ഭാഗ്യം !!സുഷമാസ്വരാജിന് ആളുമാറി; മഹാശ്വേതാദേവിയെ ദേവിയാക്കാത്തതു ഭാഗ്യം !!

കന്നട രക്ഷണ വേദികെ

കന്നട രക്ഷണ വേദികെ

കന്നട രക്ഷണ വേദികെ യെന്നാല്‍ കര്‍ണ്ണാടകയെ രക്ഷിക്കുന്ന സംഘടനയെന്നാണര്‍ത്ഥം. 2012 ലെ കണക്കു പ്രകാരം സംഘടനയ്ക്ക് സംസ്ഥാനമൊട്ടാകെ 6 മില്യണ്‍ അംഗങ്ങളുള്ളതായാണ് കണക്ക്. 30 ജില്ലകളിലായി 12,000 ശാഖകളുമുണ്ട്.

അന്തര്‍േദ്ദശിയ രംഗത്തും സാന്നിധ്യം

അന്തര്‍േദ്ദശിയ രംഗത്തും സാന്നിധ്യം

യുഎസ്, യുകെ യുഎഇ,സിംഗപൂര്‍,കാനഡ, ആസ്‌ട്രേലിയ,ന്യൂസിലാന്റ്,സൗദി അറേബ്യ എന്നിവിടങ്ങളിലും തങ്ങള്‍ക്ക് ശാഖകളുളളതായി സംഘടന പറയുന്നു

ഭാഷയാണ് പ്രധാനം

ഭാഷയാണ് പ്രധാനം

മാതൃഭാഷയോടും നാടിനോടും സ്‌നേഹമൊക്കെ വേണം. പക്ഷേ അമിതമായാല്‍ അമൃതും വിഷമെന്നല്ലേ. വിവിധ സംസ്ക്കാരങ്ങളും ഭാഷകളും കൂടിച്ചേര്‍ന്ന ബെംഗളൂരുവില്‍ കന്നഡ ഭാഷമാത്രം മതിയെന്ന നിലപാടിലാണിവര്‍ .ബസ്സുകളുടെയും കടകളുടെയുമെല്ലാം ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റി പകരം കന്നടയില്‍ മാത്രമായിരിക്കണം എന്നാണു നിര്‍ബന്ധം . അനുസരിക്കാത്തവര്‍ക്കു ശിക്ഷ വിധിക്കുന്നതും ഇവര്‍ തന്ന.

കാവേരി മുതല്‍ ഹൊഗനക്കല്‍ പ്രൊജക്ട് വരെ

കാവേരി മുതല്‍ ഹൊഗനക്കല്‍ പ്രൊജക്ട് വരെ

കാവേരി നദീജല പ്രശ്‌നം, ബല്‍ഗാം തര്‍ക്കം ,ഹൊഗനക്കല്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം ഇവര്‍ സംസ്ഥാനത്ത് ബന്ദിനാഹ്വാനം ചെയ്തിരുന്നു

കന്നടക്കാര്‍ക്ക് ജോലി സംവരണം

കന്നടക്കാര്‍ക്ക് ജോലി സംവരണം

സര്‍ക്കാര്‍ വകുപ്പുകളിലുള്‍പ്പെടെ കന്നടക്കാര്‍ക്ക് ജോലി സംരണം ഏര്‍പ്പെടുത്തണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഡോ. സരോജിനി മഹിഷി റിപ്പോര്‍ട്ടും ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ വൈകുന്നു എന്നാരോപിച്ചാണ് ഇവരുടെ സമരം.

നാരായണ ഗൗഡ

നാരായണ ഗൗഡ

ഹാസന്‍ സ്വദേശിയായ നാരായണ ഗൗഡയാണ് കന്നട രക്ഷണ വേദികെയുടെ സ്ഥാപകന്‍. ജനഗെരെ വെങ്കട്ടരാമയ്യ എന്നയാളുമായി 1985 ല്‍ ചേര്‍ന്നു സംഘടന സ്ഥാപിക്കുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. സാധാരണക്കാരനായിരുന്ന ഗൗഡ ഇന്ന് കോടീശ്വരനാണ്. ഏതെങ്കിലുമൊരു വിഷയവുമായി ബന്ധപ്പെട്ട് ബന്ദ് ആഹ്വാനം ചെയ്യുന്നതോടെ ഇയാള്ർഉടന്ർ ബന്ദ് പിന്‍വലിക്കുകയാണെന്നും ആരോപണമമുണ്ട്.

കന്നട ചലുവലി വാട്ടാള്‍ പക്ഷ

കന്നട ചലുവലി വാട്ടാള്‍ പക്ഷ

ഇത്തരം കന്നട സംഘനകളില്‍ മറ്റൊന്നാണ് കന്നട ചലുവലി വാട്ടാള്‍ പക്ഷ. മുന്‍ ചാമരാജ് നഗര്‍ എം എല്‍ എ വാട്ടാള്‍ നാഗരാജാണ് സംഘടനാ നേതാവ്. ഈ രണ്ടു സംഘടനകളും ചേര്‍ന്നാണ് സംസ്ഥാനത്ത് ബന്ദിനും പ്രക്ഷോഭങ്ങള്‍ക്കും ആഹ്വാനം ചെയ്യാറ്. മെഹാദായി നദീജല തര്‍ക്കത്തില്‍ കന്നട ചലുവലി വാട്ടാള്‍ പക്ഷയുടെ കീഴില്‍ സംസ്ഥാനത്തെ ചെറുതു വലുതുമായ 1200 ഓളം കന്നട സംഘടനകളാണ് അണിനിരന്നത്.

അക്രമാസക്തമായ സംഭവങ്ങള്‍

അക്രമാസക്തമായ സംഭവങ്ങള്‍

ബന്ദിന്റെ പിന്നിലുള്ള ഉദ്ദേശ്യം എന്തായാലും പലപ്പോളും സംഘടനാ പ്രവര്‍ത്തകര്‍ അക്രമാസക്തരായി ജനജീവിതം തടസ്സപ്പെടുത്തുകയും പോലീസുദ്യോഗസ്ഥരുള്‍പ്പെടെയുളളവരെ മര്‍ദ്ദിക്കുകയും ചെയ്തതിനു നിയമ നടപടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് .ബെല്‍ഗാം പ്രശ്‌നത്തില്‍ ബെല്‍ഗാം മേയര്‍ പി വിജയിനെ മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു.

രാഷ്ടീയക്കാരുടെ അകമഴിഞ്ഞ പിന്തുണ

രാഷ്ടീയക്കാരുടെ അകമഴിഞ്ഞ പിന്തുണ

വോട്ടുബാങ്കുലക്ഷ്യമിട്ടാണ് കന്നട രക്ഷണ വേദികെയടക്കുളള സംഘടനകളെ രാഷ്ട്രീയ നേതാക്കള്‍ പിന്തുണയ്ക്കുന്നത്. മിക്ക കേസുകളില്‍ നിന്നും ഊരിപ്പോരാനും ഈ രാഷ്ട്രീയ ബന്ധം സംഘടനയെ സഹായിക്കുന്നു. പല സന്ദര്‍ഭങ്ങളിലും രാഷ്ട്രീയക്കാരുടെ കളിപ്പാവകളാവുകയാണിവര്‍.

ജനങ്ങളുടെ ഭയത്തെ മുതലെടുത്ത്

ജനങ്ങളുടെ ഭയത്തെ മുതലെടുത്ത്

വാട്ടാള്‍ നാഗരാജ്, കന്നട രക്ഷണ വേദികെ എന്നൊക്കെ കേള്‍ക്കുമ്പോളേ ജനങ്ങള്‍ക്കറിയാം പ്രക്ഷോഭത്തിന്റെ തീവ്രത. അതുകൊണ്ടു തന്നെ ബന്ദെന്നു കേള്‍ക്കുമ്പോള്‍ പലരും വീട്ടിലൊതുങ്ങിയിരിക്കുന്നതാണ് ഇത്തരം സംഘടനകളെ വളര്‍ത്തുന്നത്.

English summary
kannada rakshana vedike is a right wing Kannada radical organization located in the state of Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X