കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ വനിതാ ദിനത്തോടനുബന്ധിച്ച് ഫാഷന്‍ റാമ്പിലെത്തി

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: ആസിഡ് ആക്രമണത്തില്‍ മുഖം നഷ്ടപ്പെട്ട സുന്ദരികള്‍ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ഫാഷന്‍ പരേഡില്‍ റാമ്പിലെത്തി. ഭോപാലില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടികള്‍ അപകര്‍ഷതാബോധം മാറ്റിവെച്ച് ഫാഷന്‍ വ്‌സ്ത്രങ്ങളണിഞ്ഞ് റാമ്പില്‍ ആത്മവിശ്വാസത്തോടെ നടക്കാനിറങ്ങിയത്.

ആസിഡ് ആക്രമണത്തിനുശേഷം വളരെക്കാലം പുറംലോകംകാണാതെ കഴിഞ്ഞിരുന്ന ഇവര്‍ എന്‍ജിഒയുടെ സഹകരണത്തോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയത്. സുനിത ജെയ്ന്‍ സ്ഥാപിച്ച പ്രേണ എന്ന എന്‍ജിഒ സംഘടനയാണ് ഇതിന് മുന്‍കൈ എടുത്തത്. ഏറ്റവും ആത്മവിശ്വാസം ആവശ്യമുള്ള ഫാഷന്‍ പരേഡില്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി അവര്‍ പറഞ്ഞു.

acid-attack

ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് കരുതി വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്നവരാണ് മിക്കവരും. ഇവരെ കണ്ടെത്തുകയും പ്രത്യേക കൗണ്‍സിലിങ്ങിലൂടെ പൊതുസമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രാപ്തരാക്കുകയുമായിരുന്നു സംഘടന. റാമ്പില്‍ ചുവടുവെച്ച മിക്ക പെണ്‍കുട്ടികളും അത്യധികം സന്തോഷത്തിലാണെന്ന് സുനിത പറയുന്നു.

ഏതാണ്ട് മൂന്നൂറോളം സ്ത്രീകള്‍ ഇന്ത്യയില്‍ ആസിഡ് ആക്രമണത്തിന് ഇരയായി വിവിധയിടങ്ങളില്‍ കഴിയുന്നതായി സുനിത പറഞ്ഞു. ഇവരെ മുഖ്യധാരയിലെത്തിക്കാന്‍ സംഘടന ശ്രമിച്ചുവരികയാണ്. മറ്റു ചില സംഘടനകളും ഇതിനായി രംഗത്തുണ്ട്. ജീവിതോപാധിയായി പലതരം തൊഴില്‍മേഖലയിലും ഇവര്‍ സ്വന്തം കഴിവു തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും സുനിത വ്യക്തമാക്കി.

English summary
Acid attack victims walk down the ramp in Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X