Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ആര്യയെ പോലീസ് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു; വാട്‌സാപ്പ് ചാറ്റ് തെളിവ് ഹാജരാക്കി യുവതി...

ചെന്നൈ: പഴയകാല തമിഴ്‌നാടിന്റെ കഥ പറയുന്ന സര്‍പ്പാട്ടെ പരമ്പരൈയിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ആര്യ. ആശംസാ പ്രവാഹങ്ങളാണ് എല്ലായിടത്തു നിന്നും. പഴയ മദ്രാസിലേക്ക് നമ്മെ കൊണ്ടുപോകുന്ന ചിത്രം എന്നാണ് കാര്‍ത്തി പ്രതികരിച്ചത്. ആഘോഷാരവത്തില്‍ നില്‍ക്കുന്ന ആര്യയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈ പോലീസിന്റെ നോട്ടീസ് ലഭിച്ചത്.

ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു വിവരം. കഴിഞ്ഞദിവസം താരം ചെന്നൈ സിറ്റി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന് മുമ്പാകെ ഹാജരായി. ഓഫീസര്‍ ഗീതയാണ് ആര്യയെ ചോദ്യം ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

1

അടുത്തിടെ നടന്‍ ആര്യയ്‌ക്കെതിരെ പോലീസ് കേസെടുത്തു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു യുവതി നല്‍കിയ വഞ്ചനാ കേസിലായിരുന്നു ഇത്. ജര്‍മനയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതി വിദ്ജയാണ് പരാതിക്കാരി. ഓണ്‍ലൈന്‍ വഴിയാണ് അവര്‍ പോലീസിന് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടാണ് ആര്യയെ ചോദ്യം ചെയ്തത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2

ആര്യ തന്റെ 70 ലക്ഷം രൂപ തട്ടി എന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത് എന്നും യുവതി ആരോപിക്കുന്നു. തന്റെ വാദത്തിന് തെളിവായി ആര്യയുമായുള്ള വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വിദ്ജ പോലീസിന് കൈമാറി എന്നാണ് വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ടാണ് പോലീസ് ചോദ്യം ചെയ്തത്.

3

ചൊവ്വാഴ്ച രാത്രിയാണ് ആര്യ ചെന്നൈയിലെ സൈബര്‍ ക്രൈം വിഭാഗത്തിന് മുമ്പാകെ ഹാജരായത്. മൂന്ന് മണിക്കൂറോളം താരത്തെ പോലീസ് ചോദ്യം ചെയ്തു. ഓഫീസര്‍ ഗീതയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വൈകീട്ട് ഏഴ് മണിക്ക് ചെന്നൈ കമ്മീഷണര്‍ ഓഫീസിലെത്തിയ ആര്യ പത്ത് മണിക്ക് ശേഷമാണ് മടങ്ങിയതത്രെ.

4

ആര്യയ്‌ക്കെതിരെ യുവതി ഹാജരാക്കിയ തെളിവുകള്‍ പ്രസക്തമാണോ എന്ന് വ്യക്തമല്ല. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ചില വ്യക്തതയ്ക്ക് വേണ്ടിയാണ് ആര്യയെ ചോദ്യം ചെയ്തത് എന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ചോദ്യം ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

5

ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ മുഖേനയാണ് വിദ്ജ ആര്യക്കെതിരെ പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് കേസില്‍ കോടതി ആദ്യമായി വാദം കേട്ടത്. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ജഡ്ജി പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആര്യയെ പോലീസ് വിളിപ്പിച്ചത്. കേസില്‍ വാദം ഈ മാസം 17ലേക്ക് മാറ്റിവച്ചിരിക്കുകയാണ് കോടതി.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

6

നടി സയ്യേഷ സൈഗാള്‍ ആണ് ആര്യയുടെ ഭാര്യ. ഇവര്‍ക്ക് അടുത്തിടെ ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. 2019ലാണ് ആര്യയും സയ്യേഷയും വിവാഹിതരായത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത വലിയ ചടങ്ങായിരുന്നു വിവാഹം. ഗജിനികാന്ത് എന്ന സിനിമയില്‍ ആര്യയും സയ്യേഷയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതും.

7

വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാണ് ആര്യ പണം കൈവശപ്പെടുത്തിയതെന്ന് വിദ്ജ ആരോപിക്കുന്നു. പിന്നീട് സയ്യേഷയെ വിവാഹം ചെയ്തു. സയ്യേഷയുടെ മാതാപിതാക്കള്‍ തന്റെ കടം വീട്ടുമെന്ന് ആര്യയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. അതിനാലാണ് വിവാഹത്തിന് സമ്മതിച്ചത് എന്ന് ആര്യ പറഞ്ഞുവെന്നും യുവതി വാദിക്കുന്നു. ആറ് മാസത്തനകം സയ്യേഷയെ വിവാഹ മോചനം നടത്തി തന്നെ വിവാഹം ചെയ്യുമെന്നും ആര്യ പറഞ്ഞിരുന്നു എന്നാണ് വിദ്ജയുടെ വാദം.

ഓണാഘോഷത്തിന് മറുനാടന്‍ പൂക്കള്‍ വേണ്ട; മലപ്പുറത്തുണ്ട് കണ്ണഞ്ചിപ്പിക്കുന്ന പൂക്കൃഷി- ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+