കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാക്കി 4 കോടി തന്നില്ല; നടന്‍ ശിവകാര്‍ത്തികേയന്‍ ഹൈക്കോടതിയില്‍...

Google Oneindia Malayalam News

ചെന്നൈ: നിര്‍മാതാവിനെതിരെ നടന്‍ ശിവകാര്‍ത്തികേയന്‍ മദ്രാസ് ഹൈക്കോടതിയില്‍. മിസ്റ്റര്‍ ലോക്കല്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം ഇതുവരെ പൂര്‍ണമായി തന്നില്ല എന്നാണ് നടന്റെ പരാതി. 2018-19 കാലയളവില്‍ ചിത്രീകരണവും റിലീസും നടന്ന സിനിമയില്‍ അഭിനയിച്ചതിന് ഇതുവരെ പ്രതിഫലം തന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 15 കോടി രൂപയാണ് പ്രതിഫലം നിശ്ചയിച്ചത്. നിര്‍മാതാവ് കെഇ ജ്ഞാനവേല്‍ രാജയെയും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീന്‍ ഫിലിംസിനെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.

s

15 കോടി രൂപ പ്രതിഫലം നിശ്ചയിച്ചെങ്കിലും നാല് കോടി രൂപ ഇനിയും തരാനുണ്ട്. സിനിമ റിലീസ് ആകുമ്പോഴേക്കും ഘട്ടങ്ങളായി മുഴുവന്‍ തുകയും തരും എന്നാണ് നിര്‍മാതാവ് അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കരാര്‍ ഒരുക്കുകയും ചെയ്തിരുന്നു. സിനിമ റിലീസ് ആയി. ശേഷം നിര്‍മാതാവ് മറ്റു പ്രൊജക്ടുകളിലേക്ക് കടന്നു. എന്നിട്ടും തനിക്ക് നല്‍കാനുള്ള നാല് കോടി രൂപ തന്നില്ലെന്നും നടന്‍ ഹര്‍ജിയില്‍ പറയുന്നു. തന്ന തുകയുടെ ടിഡിഎസ് അടച്ചിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി. റിബല്‍, ചിയാന്‍ 61, പത്തു തല തുടങ്ങിയ സിനിമകളുമായി മുന്നോട്ട് പോകുകയാണ് ജ്ഞാനവേല്‍ രാജ. തന്റെ പണം നല്‍കാതെ പുതിയ പ്രൊജക്ടുകളില്‍ ഏര്‍പ്പെടുന്നത് തടയണമെന്നും അദ്ദേഹത്തിന്റെ പുതിയ റിലീസുകള്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെടുന്നു.

ദിലീപിന് പിന്നാലെ കാവ്യയും ചോദ്യങ്ങള്‍ക്ക് നടുവിലേക്ക്!! മറ്റൊരാളെയും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ദിലീപിന് പിന്നാലെ കാവ്യയും ചോദ്യങ്ങള്‍ക്ക് നടുവിലേക്ക്!! മറ്റൊരാളെയും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍

ജസ്റ്റിസ് എം സുന്ദര്‍ മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വ്യാഴാഴ്ച കോടതി പരിഗണിക്കും. 2018 ജൂലൈ 6നാണ് നിര്‍മാതാവുമായി കരാറൊപ്പിട്ടതെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് എല്ലാ പണവും നല്‍കുമെന്നായിരുന്നു കരാര്‍. 2019 മെയ് 17ന് സിനിമ റിലീസ് ചെയ്തു. പക്ഷേ ഇനിയും നാല് കോടി രൂപ നല്‍കാനുണ്ട്. നിരവധി തവണ ഓര്‍മിപ്പിച്ചിട്ടും പണം തന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 1ന് ആദായ നികുതി വകുപ്പ് നടന് നോട്ടീസ് നല്‍കി. ഇതാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കാരണം എന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു.

നല്‍കിയ 11 കോടി രൂപയ്ക്കുള്ള നികുതി നിര്‍മാതാവ് അടച്ചിട്ടില്ല. ഇതാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കാന്‍ കാരണം. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ശിവകാര്‍ത്തികേയന്‍ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എങ്കിലും താരത്തിന്റെ അക്കൗണ്ടില്‍ നിന്ന് 91 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടിക്കുകയും ചെയ്തു. ഇതാണ് ഹൈക്കോടതിയെ സമീപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നു. വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്ന സിനിമകളുമായിട്ടാണ് ജ്ഞാനവേല്‍ രാജ മുന്നോട്ട് പോകുന്നത്. ഈ വേളയില്‍ കോടതി നടപടിയുണ്ടായാല്‍ പുതിയ സിനിമകളുടെ റിലീസ് മുടങ്ങും. ഈ സാഹചര്യത്തില്‍ വേഗത്തില്‍ ഒത്തുതീര്‍പ്പുണ്ടായേക്കുമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

English summary
Actor Sivakarthikeyan Moves Madras High Court Against Tamil Movie Producer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X