കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ നേതാക്കളെ ഞെട്ടിച്ച് നടന്‍ വിജയ്; അടുത്ത നീക്കം തുടങ്ങി... നെറ്റി ചുളിച്ച് പാര്‍ട്ടികള്‍

Google Oneindia Malayalam News

ചെന്നൈ: കഴിഞ്ഞ മാസം തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിന് ശേഷം നടന്‍ വിജയ് ആരാധക കൂട്ടം പുതിയ നീക്കം തുടങ്ങി. മല്‍സരിച്ച 80 ശതമാനം സീറ്റുകളില്‍ വിജയുടെ ദളപതി വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ ജയിച്ചത് ദ്രാവിഡ കക്ഷികളെ പോലും പിന്നിലാക്കിയായിരുന്നു. അണ്ണാഡിഎംകെ സ്ഥാനാര്‍ഥികള്‍ പോലും ദയനീയമായി തോറ്റിടത്താണ് വിജയുടെ ഫാന്‍സ് ജയിച്ചത്. തമിഴ്‌നാട്ടില്‍ അടുത്തിടെ രൂപീകൃതമായ ഒരു പാര്‍ട്ടിക്കും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.

രാഷ്ട്രീയ താല്‍പ്പര്യമില്ലെന്ന് പറഞ്ഞിരുന്ന വിജയ്, ആരാധകര്‍ക്ക് മല്‍സരിക്കാന്‍ അനുമതി നല്‍കിയതും ഫാന്‍സിന്റെ കൊടിയും തന്റെ ഫോട്ടോയും ഉപയോഗിക്കാന്‍ അനുവദിച്ചതുമാണ് സംശയം ബലപ്പെടുത്തിയത്. അതിനിടെയാണ് അടുത്ത തിരഞ്ഞെടുപ്പിന് വിജയ് മക്കള്‍ ഇയക്കം ഒരുങ്ങുന്നത്. നേതാക്കള്‍ തന്നെ ഇക്കാര്യം സമ്മതിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...നാട്ടിലേക്ക് പണം ഇപ്പോള്‍ അയക്കേണ്ട; കാശ് എടുത്തുവച്ചോ... പ്രവാസികള്‍ക്ക് നേട്ടം, പക്ഷേ...

1

മുന്‍സിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പാണ് തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന് ശേഷം വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ സജീവമായി വോട്ട് ചേര്‍ത്താന്‍ തുടങ്ങി. വോട്ട് ചെയ്യേണ്ട ആവശ്യകത അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റര്‍ പ്രചാരണവും തുടങ്ങി.

2

രാഷ്ട്രീയത്തില്‍ വീണ്ടും പരീക്ഷണം നടത്താന്‍ വിജയ് താല്‍പ്പര്യപ്പെടുന്നുവെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആരാധകര്‍ക്ക് അതിനുള്ള അനുമതിയും അദ്ദേഹം നല്‍കിയിട്ടുണ്ടത്രെ. നവംബര്‍ 13 മുതല്‍ വിജയ് മക്കള്‍ ഇയക്കം യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയാണ് എല്ലായിടത്തും.

3

നഗര സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്ന് കാഞ്ചീപുരം ജില്ലയിലെ വിജയ് മക്കള്‍ ഇയക്കം പ്രസിഡന്റ് പി ശരവണന്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മികച്ച വിജയമാണ് ഞങ്ങള്‍ നേടിയത്. മല്‍സരിച്ച 159ല്‍ 129 സീറ്റുകള്‍ നേടി. വിജയികളുമായി വിജയ് സംസാരിച്ചിരുന്നു. അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയ താരം ഒരുമിച്ച് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നുവെന്നും ശരവണന്‍ പറഞ്ഞു.

ആണുങ്ങള്‍ക്ക് പ്രായം തോന്നില്ല; കാരണമുണ്ടെന്ന് നടി ചാര്‍മിള... എന്നെ പറ്റിച്ചവരെ സമ്മതിക്കണംആണുങ്ങള്‍ക്ക് പ്രായം തോന്നില്ല; കാരണമുണ്ടെന്ന് നടി ചാര്‍മിള... എന്നെ പറ്റിച്ചവരെ സമ്മതിക്കണം

4

വിജയുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുക മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. ജനാധിപത്യത്തെ ശക്തിപ്പെടുത്തലാണ്. പുതിയ വോട്ടര്‍മാരില്‍ ഒട്ടേറെ പേര്‍ അനുകൂലമായിട്ടാണ് പ്രതികരിക്കുന്നത്. ഞങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും വിജയ് മക്കള്‍ ഇയക്കത്തിന്റെ മറ്റൊരു നേതാവ് പ്രതികരിച്ചു. നടന്റെ പിന്തുണയോടെയാണ് ഫാന്‍സിന്റെ നീക്കമെന്നും അതില്ലായിരുന്നെങ്കില്‍ പോസ്റ്റര്‍ പ്രചാരണം തുടങ്ങില്ലായിരുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകനായ ടി കൂടലരസന്‍ പറഞ്ഞു.

5

പല ജില്ലകളിലും വിജയ് ഫാന്‍സിന്റെ പ്രത്യേക പ്രതിനിധികള്‍ സംഘടനാ നേതാക്കളെ സന്ദര്‍ശിക്കുന്നുണ്ട്. മല്‍സരിച്ചാല്‍ ജയിക്കാന്‍ സാധിക്കുന്ന വാര്‍ഡുകള്‍ സംബന്ധിച്ചാണ് ഇവര്‍ കണക്കെടുക്കുന്നത്. അല്ലാത്ത വാര്‍ഡുകളില്‍ വോട്ട് ചേര്‍ക്കുന്ന കാര്യങ്ങളും പരിശോധിച്ച് വരികയാണ്. പളനിയില്‍ ജില്ലാ യുവ നേതാവ് ധര്‍മയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയുടെ പാര്‍ട്ടിയെ ഡിഎംകെയും അണ്ണാഡിഎംകെയും കാര്യമാക്കിയിരുന്നില്ല. പതിവ് പോലെ ഏതാനും സീറ്റുകളില്‍ മാത്രമേ അവര്‍ ജയിക്കൂ എന്നാണ് കരുതിയത്. എന്നാല്‍ മല്‍സരിച്ച 80 ശതമാനം സീറ്റിലും ജയിച്ചത് ഏവരെയും അമ്പരപ്പിച്ചു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് വിജയ് മക്കള്‍ ഇയക്കം മുന്നോട്ട് വരുന്നതെന്ന് ദ്രാവിഡ കക്ഷികളും വിലയിരുത്തുന്നു.

7

2020 ഡിസംബര്‍ വരെ നടന്‍ രജനികാന്തിന്റെ ആരാധകരും ഇപ്പോള്‍ വിജയ് ആരാധകര്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രജനി രാഷ്ട്രീയത്തിലിറങ്ങുന്നില്ല എന്നറിയിച്ചതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ പിന്‍വാങ്ങി. ഈ സാഹചര്യത്തിലാണ് വിജയ് ആരാധകര്‍ അതിവേഗം കളം നിറയുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിക്ക് പോലും സാധിക്കാത്തതാണ് വിജയ് ആരാധകര്‍ അതിവേഗം നേടിയെടുക്കുന്നത്. വിജയുടെ നീക്കത്തിന്റെ ഫലം അറിയാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ടി കൂടലരസന്‍ പറയുന്നു.

English summary
Actor Vijay Fans Starts Election Work in Tamil Nadu Ahead Of Urban Local Body Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X