Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസമ്മതിച്ചപ്പോഴെല്ലാം സംവിധായകന്‍ ബലാത്സംഗം ചെയ്തു!!! കൊല്ലാന്‍ നടിയുടെ ക്വട്ടേഷന്‍, ഒടുവില്‍

മുംബൈ: സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ നടിയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. നടിയും മോഡലും ആയ പ്രീതി ജെയിനിനാണ് മുംബൈ കോടതി ശിക്ഷ വിദിച്ചത്.

സംവിധായകനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദ നായിക ആയ ആളാണ് പ്രീതി ജയിന്‍. അതിന്റെ പേരില്‍ കോടതിയെ സമീപിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത് പ്രീതിയ്ക്ക് തന്നെ. എന്തായിരുന്നു ആ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍...

പ്രീതി ജെയിന്‍

ഭോജ്പൂരി, ഹിന്ദി സിനിമകളിലെ സാന്നിധ്യമാണ് പ്രീതി ജെയിന്‍. എന്നാല്‍ നായികാ വേഷങ്ങളില്‍ എത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

മധുര്‍ ഭണ്ഡാര്‍ക്കര്‍

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകനാണ് മധുര്‍ ഭണ്ഡാര്‍ക്കര്‍. ഒരേസമയം കലാമൂല്യമുള്ള സിനിമകളും വാണിജ്യ സിനിമകളും തയ്യാറാക്കുന്നതില്‍ മികവ് കാണിച്ചിട്ടുള്ള സംവിധായകനാണ്. തിരക്കഥാകൃത്തും നിര്‍മാതാവും കൂടിയാണ് മധുര്‍.

ബലാത്സംഗ ആരോപണം

2004 ല്‍ ആയിരുന്നു പ്രീതി ജെയിന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ ആദ്യമായി രംഗത്തെത്തുന്നത്. മധുര്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയും ചെയ്തു.

16 തവണ സെക്‌സില്‍ ഏര്‍പ്പെട്ടു

മധുര്‍ ഭണ്ഡാര്‍ക്കര്‍ താനുമായി 16 തവണ സെക്‌സില്‍ ഏര്‍പ്പെട്ടു എന്നായിരുന്നു പ്രീതി അന്ന് പറഞ്ഞത്. 1999 നും 2004 നും ഇടയില്‍ ആയിരുന്നു ഇത്.

നായികയാക്കാം എന്ന് പറഞ്ഞ്

തന്റെ സിനിമയില്‍ നായികയാക്കാം എന്ന് പറഞ്ഞാണ് സംവിധായകനാണ് മധുര്‍ തന്നെ ഉപയോഗിച്ചത് എന്നായിരുന്നു പ്രീതിയുടെ പരാതി. എന്നാല്‍ മധുര്‍ തന്നെ വഞ്ചിച്ചു എന്നും പ്രീതി പറയുന്നു.

വിസമ്മതിച്ചപ്പോള്‍ ബലാത്സംഗം

താന്‍ സെക്‌സിന് വിസമ്മതിച്ചപ്പോഴെല്ലാം സംവിധായകന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന ആരോപണവും പ്രീതി അന്ന് ഉയര്‍ത്തിയിരുന്നു. തന്നെ മധുര്‍ വഞ്ചിച്ചു എന്നും അവര്‍ പറഞ്ഞു.

കേസ് തള്ളിപ്പോയി

മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ പ്രീതി ജെയിന്‍ നല്‍കിയ കേസ് കോടതി തള്ളിക്കളഞ്ഞു. അതിന് ശേഷം ആണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

കൊലപാതകത്തിന് ക്വട്ടേഷന്‍

ഈ സംഭവത്തിന് ശേഷം മധുര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ പ്രീതി ജെയിന്‍ ഒരു വാടക കൊലയാളിയെ ഏര്‍പ്പാടാക്കി. പക്ഷേ ഈ സംഭവത്തില്‍ അറസ്റ്റിലായത് പ്രീതി ആയിരുന്നു എന്ന് മാത്രം. 2005 ല്‍ ആയിരുന്നു സംഭവം.

ഇപ്പോഴത്തെ ശിക്ഷ

ആ കേസില്‍ ആണ് മുംബൈ കോടതി ഇപ്പോള്‍ പ്രീതി ജെയിനിന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷമാണ് ശിക്ഷ.

രണ്ട് സഹായികളും

കേസില്‍ പ്രീതി ജെയിന്‍ മാത്രമല്ല, രണ്ട് സഹായികള്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരെ കോടതി വെറുതേവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+