കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊനാലിയുടെ പേരില്‍ ക്രിമിനല്‍ റാക്കറ്റ്; ലോക്കറിന്റെ താക്കോലും സുധീറിന്റെ കൈയ്യില്‍!!

Google Oneindia Malayalam News

മുംബൈ: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ വീണ്ടും പുതിയ സംഭവങ്ങള്‍ പുറത്തേക്ക്. നടിയുടെ പേഴ്‌സണല്‍ സ്റ്റാഫായ സുധീര്‍ സംഗ്വാന്‍ വലിയ പ്ലാനിംഗാണ് നടത്തിയത്. സൊനാലിയുടെ പേരില്‍ വലിയ തട്ടിപ്പുകളാണ് ഇയാള്‍ നടത്തിയിരുന്നത്. വലിയൊരു തട്ടിപ്പ് സംഘത്തെ തന്നെ ഇയാള്‍ ഉണ്ടാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

1

നടിയുടെ വലിയ തുകയുള്ള പേഴ്‌സണല്‍ ലോക്കറില്‍ പോലും ഇയാള്‍ക്ക് ഇടപെടാന്‍ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതോടെ സ്വത്ത് തട്ടിയെടുക്കാന്‍ എല്ലാ നീക്കങ്ങളും സുധീര്‍ നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ്. കൊലപാതകത്തിന് കാരണവും ഇത് തന്നെയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

സുധീര്‍ സംഗ്വാന്‍ വലിയൊരു അനധികൃത തട്ടിപ്പ് സംഘത്തെ നിയന്ത്രിച്ചിരുന്നു. തട്ടിക്കൊണ്ടുപോകലും, പണം തട്ടലുമൊക്കെയായിരുന്നു ഇതിന് പിന്നില്‍. അതും സൊനാലി ഫോഗട്ടിന്റെ പേര് ഉപയോഗിച്ചാണ് ഈ തട്ടിപ്പെല്ലാം നടത്തിയിരുന്നത്. ഈ സംഘത്തെ നിയന്ത്രിക്കുന്നത് സൊനാലിയുടെ പേരിലായിരുന്നു. നടിയുടെ പേര് ഉപയോഗിച്ച് പോലീസിനെ പോലും വരുതിക്ക് നിര്‍ത്താന്‍ ഇയാള്‍ക്ക് സാധിച്ചിരുന്നു. ഇതൊന്നും സൊനാലി അറിഞ്ഞിട്ട് പോയിരുന്നില്ല. നിരവധി ആള്‍ക്കാരെയാണ് ഇയാള്‍ വഞ്ചിച്ചിരുന്നത്. പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്.

2

ഇയാള്‍ സ്വന്തമായി ഒരു കമ്പനി തന്നെ സൊനാലിയുടെ പേരില്‍ തുടങ്ങിയിരുന്നു. ക്രിയേറ്റീവ് അഗ്രിടെക് എന്നായിരുന്നു ഇതിന്റെ പേര്. കാര്‍ഷിക വായ്പകള്‍ നല്‍കിയാണ് ഇയാള്‍ പലരെയും വഞ്ചിച്ചത്. ബാങ്കുകളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സുധീര്‍ വായ്പകള്‍ എടുക്കുമായിരുന്നു. ഇത് ആരെങ്കിലും ചോദിച്ച് വന്നാല്‍, അവരെ പോലീസിനെ ഉപയോഗിച്ച് വിരട്ടി നിര്‍ത്തുകയാണ് സുധീര്‍ ചെയ്തിരുന്നത്. ഇത്തരത്തില്‍ ഇയാള്‍ വായ്പകള്‍ ബാങ്കുകളില്‍ നിന്ന് വാങ്ങി തിരിച്ചടച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

3

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

നേരത്തെ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ സൊനാലിയുടെ ലോക്കറിന്റെ തെറ്റായ പാസ് വേര്‍ഡാണ് ഇയാള്‍ നല്‍കിയിരുന്നത്. ഗോവ പോലീസുമായുള്ള വീഡിയോ കോള്‍ ചോദ്യം ചെയ്യലിലാണ് രണ്ട് പാസ് വേര്‍ഡുകള്‍ ഇയാള്‍ പറഞ്ഞ് കൊടുത്തത്. ആദ്യത്തേത് മൂന്നക്കത്തിലുള്ളത് രണ്ടാമത്തേത് ആറക്കത്തിലുള്ളതുമാണ്. എന്നാല്‍ ഈ രണ്ട് പാസ് വേഡ് ഉപയോഗിച്ചിട്ടും ലോക്കര്‍ തുറക്കാനായില്ല. ഇയാള്‍ തെറ്റിച്ചാണ് ഇത് പറഞ്ഞുകൊടുത്തത്. ഇതോടെ പോലീസ് ഈ ലോക്കര്‍ പിടിച്ചെടുത്തിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

4

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

ഗോവ പോലീസ് നേരത്തെ സൊനാലിയുടെ മൂന്ന് ഡയറികളും പിടിച്ചെത്തിരുന്നു. ഹിസാറില്‍ അന്വേഷണത്തിനായി എത്തിയപ്പോഴായിരുന്നു ഇത്. അതേസമയം സൊനാലിയുടെ സ്വത്തിലായിരുന്നു സുധീര്‍ സംഗ്വാന്റെ കണ്ണെന്ന് വ്യക്തമായി കണ്ടെത്തിയിരിക്കുകയാണ്. സൊനാലിയുടെ രഹസ്യ ലോക്കറുകളുടെ പാസ് വേര്‍ഡ് അടക്കം സുധീര്‍ സ്വന്തമാക്കിയിരുന്നതായി ബന്ധുക്കളാണ് പറയുന്നത്. ഇലക്ട്രോണിക് ലോക്കാറാണിത്. ഇതാണ് പോലീസ് ലോക്ക് ചെയ്തത്. എന്തോ രഹസ്യം ഇതിലുണ്ടെന്നാണ് സൂചന. മൂന്ന് ഡയറികളില്‍ ബിജെപി നേതാക്കളുടെ വിവരങ്ങളും ചെലവുകളുമാണ് ഉള്ളത്.

5

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

ഇതിനിടെ സൊനാലിയുടെ കുടുംബം കോടതിയെ സമീപിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഈ നീക്കം. സൊനാലിയുടെ മരുമകന്‍ വികാസ് സിംഗാണ് ഗോവ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സൊനാലിയുടെബന്ധുക്കള്‍ ഇന്ന് ഗോവ പോലീസിനെ കാണുകയും ചെയ്തിരുന്നു. സൊനാലിയുടെ ആറോളം ബന്ധുക്കളാണ് പോലീസുമായി സഹകരിക്കുന്നത്. ഗോവ പോലീസിന്റെ നടപടിയില്‍ ആകെ സംശയങ്ങളുണ്ടെന്ന് നേരത്തെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിന്റെ പേരില്‍ ഗോവ പോലീസ് ഒന്നും ചെയ്യുന്നില്ലെന്നും, അവര്‍ നാല് ദിവസത്തെ അവധിയാഘോഷിക്കാന്‍ വന്നതാണെന്നും കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തി.

English summary
actress sonali phogat case: sonali's assistant runs an extortion racket and even access to her locker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X