• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് വിതരണത്തിന് വന്‍ മാഫിയ; സൊനാലിയുടെ മരണത്തിലേക്ക് നയിച്ചത്... ഞെട്ടിക്കുന്ന കണ്ടെത്തല്‍

Google Oneindia Malayalam News

ദില്ലി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ വീണ്ടും വഴിത്തിരിവ്. പ്രതികള്‍ ഇവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ പലതവണ നോക്കിയിരുന്നതായിട്ടാണ് ബന്ധുക്കളുടെ ആരോപണം. സൊനാലിയുടെ ഒരു ഫാം ഹൗസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കേസ് നീങ്ങുന്നത്. പ്രതികള്‍ ഇത് സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം ഗോവയില്‍ ഇവര്‍ കൊല്ലപ്പെട്ട കര്‍ളീസ് ഹോട്ടലിനെ കുറിച്ചും നിരവധി പരാതിയാണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല അവിടെ ഒരാള്‍ കൊല്ലപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വിദേശ യുവതി കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കാര്യമായിട്ടുള്ള അന്വേഷണമൊന്നും ഇതിനെതിരെ നടന്നിരുന്നില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

പ്രതികളുടെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍ സ്വത്തിന് വേണ്ടിയാണ് പ്രതികള്‍ ഇത് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പക്ഷേ ഇതിലും എത്രയോ വലിയ കാര്യങ്ങളാണ് യഥാര്‍ത്ഥ കാരണമെന്ന് ബന്ധുക്കള്‍ കരുതുന്നു. വലിയ ഗൂഢാലോചന തന്നെ ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. ഫാംഹൗസുമായി ബന്ധപ്പെട്ട് ഒരു ലീസ് കരാര്‍ ഉണ്ടായിരുന്നു. അതില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

2

ഇതെന്താ സുന്ദരിമാരുടെ സംസ്ഥാന സമ്മേളനമോ; അഹാന ലുക്ക് പൊളിച്ചിട്ടുണ്ട്, ചിരിയും കൊള്ളാം, ചിത്രങ്ങള്‍ വൈറല്‍

സംശയാസ്പദമായ ഒരു ലീസ് നടന്നിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് സുധീര്‍ സംഗ്വാന്‍ ഫാംഹൗസ് തട്ടിയെടുക്കാനായി ഉണ്ടാക്കിയതാണ്. മൊത്തം ഫാംഹൗസും ലീസിനെടുക്കാനായിരുന്നു സുധീര്‍ ആഗ്രഹിച്ചിരുന്നത്. ഇതിനായി സൊനാലിയെ ഉപയോഗിക്കാനായിരുന്നു നീക്കം. മാസം വെറും അയ്യായിരം രൂപ മാത്രം നല്‍കി ഈ ഫാം ഹൗസ് സ്വന്തം വരുതിയില്‍ കൊണ്ടുവരാനായിരുന്നു പ്ലാന്‍. സുധീര്‍ താമസിച്ചിരുന്നതും ഇവിടെയാണെന്ന് ബന്ധുക്കള്‍ പറയുന്നു. പലപ്പോഴും സുധീര്‍ സൊനാലിയെ ഉപയോഗിച്ച് ഫാംഹൗസില്‍ തന്നെ താമസം തുടരുകയായിരുന്നു.

3

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍

സൊനാലിയില്‍ നിന്ന് മൂന്ന് തവണ ലീസിനുള്ള ഒപ്പ് വാങ്ങാന്‍ സുധീര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുധീറിന്റെ ചതി അറിയാവുന്നത് കൊണ്ട് അതിനെ സൊനാലി പ്രോത്സാഹിപ്പിച്ചില്ലെന്ന് ബ്ധുക്കള്‍ പറയുന്നു. അതേസമയം ബന്ധുക്കളുടെ ആരോപണം പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ഗോവ-ഹിസാര്‍ പോലീസ് ഈ സംഭവവും അന്വേഷിക്കുന്നുണ്ട്. ദില്ലിയിലെ ശാന്ത് നഗറിലുള്ള സൊനാലിയുടെ ഭവനത്തിലും ഗോവ പോലീസ് ഇന്ന് പരിശോധനയ്‌ക്കെത്തും. സൊനാലിയുടെ വീടിനെയും സ്വത്തുക്കളെയുമാണ് സുധീര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

4

അതേസമയം അഞ്ജുനയിലുള്ള റെസ്‌റ്റോറന്റിനെ കുറിച്ച് വ്യാപക പരാതികളാണ് ഉള്ളത്. പല വന്‍ കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായിട്ടാണ് ഈ റെസ്റ്റോറന്റ് അറിയപ്പെടുന്നത്. മയക്കുമരുന്ന് സുലഭമായി ഇവിടെ ലഭിച്ചിരുന്നു. അതാണ് മെഥ് പോലുള്ള മാരക മയക്കുമരുന്നൊക്കെ ഇവിടെയെത്താന്‍ കാരണം. പല കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ്. കര്‍ളീസ് എന്ന ഈ റസ്റ്ററന്റില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു. നിരവധി പരാതികള്‍ പോയിട്ടുണ്ടെന്ന് അഞ്ജുന പഞ്ചായത്ത് അധ്യക്ഷന്‍ പാട്രിക് സാവിയോ അല്‍മെയ്ഡ പറയുന്നു.

5

viral video: ലൈവിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ച് പൂച്ച, വീഡിയോ വൈറല്‍viral video: ലൈവിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ച് പൂച്ച, വീഡിയോ വൈറല്‍

കര്‍ളീസിലെ വെയിറ്റര്‍മാര്‍ മയക്കുമരുന്നുകള്‍ യുവാക്കള്‍ക്ക് വിറ്റിരുന്നു. സ്ത്രീകള്‍ പോലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. എന്തുകൊണ്ടാണ് ഇവരെയൊന്നും വൈദ്യ പരിശോധന നടത്താത്തത്. പോലീസിനും അധികാരികള്‍ക്കും ഇവര്‍ കൈക്കൂലി നല്‍കി ഒതുക്കി തീര്‍ത്തതാണെന്നും പാട്രിക് പറയുന്നു. മയക്കുമരുന്ന് ലോബി അതിശക്തമായി ഗോവയിലുണ്ട്. ഇവരുടെ പിന്തുണയോടെയാണ് കര്‍ളീസ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത് മാര്‍ഗം ഇവര്‍ക്ക് നോട്ടീസ് അയച്ചതാണ്. എന്നാല്‍ യാതൊന്നും സംഭവിച്ചില്ല. ഇവര്‍ പോലീസിന് പണം നല്‍കി ഒതുക്കി. തന്നെ കൊണ്ട് നിയന്ത്രിക്കാനാവാത്ത വന്‍ ലോബിയാണ് ഇതിന് പിന്നിലെന്നും പാട്രിക് വ്യക്തമാക്കി.

English summary
actress sonali phogat case: sudhir sangwan conspires to lease the farm house says relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X